ജാനകി.17[Ibrahim] 184

ഓഫിസിൽ നിന്നിറങ്ങിയപ്പോൾ തന്നെ സമയം വൈകിയിരുന്നു. വർക്ക്‌ എല്ലാം ഒന്ന് ഒതുക്കി വെച്ചപ്പോൾ തന്നെ സമയം പോയതറിഞ്ഞില്ല പിന്നെ വേഗത്തിൽ അവിടെ നിന്നിറങ്ങി. അല്ലെങ്കിൽ അമ്മ വഴക്ക് പറയും. അല്ലെങ്കിൽ തന്നെ ഞാൻ മെലിഞ്ഞു ന്നും പറഞ്ഞു കൊണ്ട് എന്നും എനിക്ക് വഴക്കാണ്. ഇന്നലെ കൂടി പറയുന്നത് കെട്ടു എല്ലാം കൂടി അതിന്റ തലയിൽ കെട്ടി വെച്ചപ്പോൾ അവന് സമാധാനം ആയിട്ടിട്ടുണ്ടാവും എന്ന്.

രാവിലെ വീട്ടിൽ ഉള്ള പണികളിൽ അമ്മയെ സഹായിച്ചാണ് ഓഫീസിലേക്ക് വരുന്നത് തന്നെ. ഉച്ചക്കുള്ള ഭക്ഷണതിന്നു പുറമെ അതിനു മുമ്പ് കഴിക്കാൻ എന്നും പറഞ്ഞു കൊണ്ട് വേറെ എന്തെങ്കിലും പാക്കറ്റ് ആക്കി തരാറുണ്ട് പക്ഷെ പലപ്പോഴും അത് മറന്നു പോകുന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം ആണ് ഞാൻ അത് കഴിക്കാറ്. അമ്മക്കറിയാം പുറത്തു നിന്നുള്ള ഒന്നും തന്നെ ഞാൻ കഴിക്കാറില്ല എന്ന്..

അച്ഛനാണ് എന്റെ സഹായി പലപ്പോഴും. അവരായിട്ട് ഉണ്ടാക്കിയത് ഞാനായിട്ട് കൂട്ടിയില്ലെങ്കിലും കുറക്കാൻ പാടില്ല എന്നൊരു നിർബന്ധം എനിക്കുണ്ട്. വീട്ടിൽ അച്ഛനോട് ബിസിനസ് കാര്യങ്ങൾ സംസാരിക്കുമ്പോൾ അതൊക്കെ ഓഫിസിൽ ഇവിടെ അതൊന്നും പാടില്ല എന്നാണ് അമ്മയുടെ ഭാഷ്യം…

നേരം വൈകുക കൂടി ചെയ്‍തപ്പോൾ ഒടുക്കത്തെ ബ്ലോക്കും. ബ്ലോക്കിൽ കണ്ണുകൾ അടച്ചു കൊണ്ട് സീറ്റിൽ ചാരി ഇരിക്കുമ്പോൾ ആണ് മെസ്സേജ് ടോൺ കേട്ടത്.

എടുത്തു നോക്കിയപ്പോൾ

Miss u ഡീ പൊന്നെ

എന്നുള്ള ഏട്ടന്റെ മെസ്സേജ് ആണ്.

നല്ലൊരു ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു…

രണ്ടു മാസമായി ഏട്ടൻ അവിടെ ഒറ്റക്ക്…
അന്ന് മുതൽ ഏട്ടനു എന്നും പരിഭവവും പിണക്കവും ആണ്. വിളിക്കുമ്പോൾ ഒക്കെയും ബിസിനസ് കാര്യങ്ങൾ അല്ലാതെ ഒന്നും പറയാനില്ല എന്നതാണ് പ്രശ്നം.

മാക്സിമം ഞാൻ ശ്രമിച്ചാലും അത് എന്റെ മനസ്സിൽ ഉണ്ടാവും അതുകൊണ്ട് ഞാൻ പറഞ്ഞു പോകും.

നിന്നെ അതൊക്കെ ഏല്പിച്ച എന്നെ വേണം പറയാൻ എന്നും പറഞ്ഞു കൊണ്ടാണ് ഫോൺ കട്ട്‌ ആക്കിയത് തന്നെ. ഒരുമിച്ചാവുമ്പോൾ ഒരിക്കലും പിണങ്ങിയിട്ടില്ല പക്ഷെ എത്ര പിണങ്ങിയാലും മനസ്സിൽ ഒരു തരിമ്പ് പോലും പിണക്കം ഇല്ലാത്ത ആളാണ് എന്റെ ആദിയേട്ടൻ..

ഓരോന്നോർത്ത് ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ വണ്ടി മുന്നോട്ടു നീങ്ങി തുടങ്ങി.

പെട്ടെന്ന് തന്നെ കണ്ടു പരിചയം ഉള്ള ആരോ ആണെന്ന് തോന്നിയിട്ടാണ് വണ്ടി നിർത്താൻ ഡ്രൈവറോട് പറഞ്ഞത്.

വണ്ടി നിർത്തി ഞാൻ വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ നടന്നു വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടിപ്പോയി…

ശ്രീയേച്ചി….

സന്ധ്യാ സമയത്തു രണ്ടു കയ്യിലും ഒരുപാട് സാധനങ്ങളുമായി നടന്നു വരുന്ന അവരെ കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു. എത്ര ആയാലും ഒരു വീട്ടിൽ കുറെ കാലം ഒരുമിച്ചു കഴിഞ്ഞവരല്ലേ. അച്ഛൻ മരിക്കുന്നത് വരെ അനിയത്തി ആയിട്ടാണ് കണ്ടത്..

ശ്രീയേച്ചി ആകെ കോലം കെട്ടു പോയിട്ടുണ്ട് മെലിഞ്ഞുപോയി നല്ലോണം. എന്ത് തടി ഉണ്ടയിരുന്നു..

കണ്ണൊക്കെ കുഴിഞ്ഞു ലൂസായ ഒരു ഡ്രെസ്സിൽ.

കണ്ടപ്പോൾ എനിക്ക് ആകെ വല്ലാതെ തോന്നി .

ഞാൻ ശ്രീയേച്ചിയെ ഒരിക്കലും മറക്കാൻ പാടില്ലായിരുന്നു. ഓർമ്മയിൽ തന്നെ ഇല്ലായിരുന്നു അതുകൊണ്ടാണ് അല്ലെങ്കിൽ അന്വേഷിച്ചു പോയേനെ ഞാൻ…

 

താഴെക്കു നോക്കി നടന്നു വരുന്ന ശ്രീയേച്ചി എന്റെ മുന്നിൽ വന്നപ്പോൾ തല ഉയർത്തി നോക്കിയപ്പോൾ എന്നെ കണ്ടു ഞെട്ടിയത് ഞാൻ അറിഞ്ഞു..

കയ്യിൽ ഉള്ള കവറുകൾ പിടിച്ചു വാങ്ങി വണ്ടിയിൽ വെക്കാൻ നോക്കിയപ്പോൾ അയ്യോ വേണ്ട എന്ന് പറഞ്ഞു കൊണ്ട് അതൊക്കെ തിരിച്ചു വാങ്ങാൻ നോക്കി…

ദേ മര്യാദക്ക് കയറിക്കോണം എന്ന് പറഞ്ഞപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് വണ്ടിയിൽ കയറി..

എങ്ങോട്ടാണ് മാഡം എന്ന് ഡ്രൈവർ ചോദിച്ചപ്പോൾ ഞാൻ ഞങ്ങൾ താമസിച്ച വീടിന്റെ സ്ഥലം പറഞ്ഞു കൊടുത്തു.

12 Comments

  1. ???

  2. മച്ചാനെ ഒരേ പോളി . ഒറ്റ ഇരുപ്പിൽ എല്ലാ പാർട്ടുകളും വായിച്ചു. എവിടെ അടുത്ത പാർട്ട്

  3. എന്നാ പറ്റി….18 എവിടെ?? സ്പീഡ് കുറച്ച് കുറച്ചുകൂടി കോൺവെർസേഷൻസ് കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും.

  4. നന്നായിട്ടുണ്ട്.

  5. Nice bro ❤

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️

  7. Speed aakki pettann theerkkaanja madhi? nyz part ??

    1. ഇബ്രാഹിം

      കുറച്ചു പതുക്കെ പൊയ്ക്കോളാം ഇനി പോരെ ?

  8. Muvattupuzhakkaaran

    ജാനകിയും ഭർത്താവും തമ്മില്‍ ഒള്ള കുറച്ച് conversations വന്നാല്‍ നന്നാവും എന്ന് thonnaarond. കാരണം ഇത് ഒരു narration പോലെയാണ് പോകുന്നത്. മോശം ആണെന്ന് ഒരിക്കലും പറയില്ല കാത്തിരുന്ന് വായിക്കുന്ന ഒരു കഥയാണ് ഇത്. കുറച്ച് conversations koode വേണം എന്നൊരു അഭിപ്രായം ond

    1. ഇബ്രാഹിം

      കുറച്ചു റൊമാന്റിക് കൺവെൻഷൻസ് ഉൾപ്പെടുത്താം ?

  9. ♥️♥️

    1. ഇബ്രാഹിം

      ♥️♥️

Comments are closed.