ജാനകി.17[Ibrahim] 184

ഞാൻ ആണെങ്കിൽ നന്നായി തടി വെച്ചിട്ടുണ്ട്. ഫോട്ടോ ഒക്കെ കണ്ടപ്പോൾ അവർക്ക് എന്നെ കാണാൻ അത്രയും ആഗ്രഹം. ഏട്ടനെയും കാണാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഏട്ടന് അവിടെ നിന്ന് വിട്ടു നിൽക്കാനുള്ള അവസ്ഥ അല്ലായിരുന്നു. അനിയും അവിടെ നിൽക്കേണ്ട അവസ്ഥ ആണ്. അവൻ ഞങ്ങളുടെ ഫ്ലാറ്റിൽ ഒന്നുമല്ല അവരുടെ ഏതോ ഫ്ലാറ്റിൽ ആണ്. അവർ എപ്പോഴാണ് ചവിട്ടി പുറത്താക്കുന്നതെന്ന് ആർക്കറിയാം.. ഒറ്റക്ക് വീട് വിട്ടു പുറത്തു പോകാത്ത ഞാൻ ഒറ്റക്ക് ഫ്‌ളൈറ്റിൽ കയറി നാട്ടിൽ പോകുന്നു എന്ന് പറയുമ്പോൾ തന്നെ മനസിലായില്ലേ ഞാൻ എത്രത്തോളം മാറി എന്ന്. പിന്നെ ഏട്ടന്റെ നാട്ടിലുള്ള ബിസിനസിൽ പ്രധാനപ്പെട്ട ഒരാളാണ് ഞാൻ. ഏട്ടൻ അതൊക്കെ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

ഓൺലൈൻ ആയിട്ട് ആണെങ്കിൽ കൂടി കാര്യങ്ങൾ ഒക്കെയും ഞാൻ നോക്കുന്നുണ്ട്. ജാനകി ആദിരുദ്ര് എന്നുള്ള നെയിം ബോഡും ഞാൻ അങ്ങോട്ട് പോകുമ്പോഴേക്കും റെഡി ആക്കി വെക്കാമെന്ന് പറഞ്ഞിട്ടുണ്ട്…

ഏട്ടനു നല്ല വിഷമം ഉണ്ട് ഞാൻ പോകുന്നതിന്. എനിക്ക് പക്ഷെ അമ്മയെ കാണാൻ കൊതി ആയിപ്പോയി.

പിന്നെ ഓഫീസ് ജോലികൾ ഏറ്റെടുക്കാൻ ഒരു സന്തോഷവും. വരാലോ എന്നായാലും ഏട്ടന്റെ അടുത്തേക്ക്. രണ്ടോ മൂന്നോ മാസം അവിടെ നിൽകാം അത് കഴിയുമ്പോൾ ഏട്ടന്റെ അടുത്തേക്ക് വരാം ഇതൊക്കെ ആയിരുന്നു എന്റെ പ്ലാൻ….

 

ജീനും ടോപ്പും മുഖത്തു ഒരു ഗ്ലാസും ഫിറ്റ്‌ ചെയ്തു കൊണ്ട് ഫ്ലൈറ്റ് ഇറങ്ങി വരുന്ന എന്നെ കണ്ടിട്ട് എല്ലാവരും തന്നെ അന്തിച്ചു പോയിട്ടുണ്ട്.

അമ്മേ ന്ന് വിളിച്ചു കൊണ്ട് കൈ നീട്ടി ഓടി വന്നപ്പോഴാണ് അമ്മക്ക് സമാധാനം ആയതു..

ഞാൻ അമ്മയുടെ പഴയ ജാനി മോള് തന്നെയാണ്. പിന്നെ ഇതൊക്കെ അമ്മയുടെ മോന്റെ ഇഷ്ടങ്ങൾ ആണ്. ഏട്ടന്റെ ഇഷ്ടം ആണ് എനിക്ക് വലുത് പിന്നെ ഇതൊക്കെ എനിക്ക് ഇഷ്ടകുറവില്ല അതുകൊണ്ട് എന്നെ ആരും അടിച്ചേല്പിക്കുന്നതല്ല..

മ്മ് മോള് വാ ന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെയും കൊണ്ട് വണ്ടിയിൽ കയറി..

 

ഒന്ന് കുളിച്ചു അമ്മ ഉണ്ടാക്കിയ ഭക്ഷണം വയറു നിറയെ കഴിച് ഏട്ടനൊരു ഗുഡ് നൈറ്റ്‌ പറഞ്ഞു കിടന്ന ഞാൻ ഉണർന്നത് ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ്..

 

സമയം നോക്കിയപ്പോൾ മൂന്നു മണി. ഏത് മൂന്നു മണിയാണെന്ന് ആദ്യം മനസിലായില്ല. എവിടെ ആണ് കിടക്കുന്നതെന്ന് പോലും മനസിലായില്ല ഏട്ടനെയാണ് ആദ്യം തന്നെ തപ്പി നോക്കിയത്. അവിടെന്നും അങ്ങനെ ആയിരുന്നു രാത്രി ഒക്കെ കറങ്ങി നടന്നിട്ട് എപ്പോഴോ ആണ് വന്നു കിടക്കുക. ഉണർന്നു കഴിഞ്ഞാൽ മനസിലാക്കി എടുക്കാൻ കുറച്ചു സമയം തന്നെ വേണ്ടി വരും ഒന്ന് നോർമൽ ആകാൻ..

ഓർത്തെടുക്കുമ്പോഴേക്കും ഏട്ടൻ പിന്നെയും വിളിച്ചു.

കാൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ എന്നെ മറന്നോ ഭാര്യേ എന്നായിരുന്നു ചോദ്യം..

അയ്യോ മറന്ന് പോയല്ലോ എന്ന് പറഞ്ഞപ്പോൾ ഡീ കോപ്പേ വേഗം നാളത്തെ ഫ്ലൈറ്റിൽ തന്നെ ഇങ്ങോട്ട് കയറിക്കോ എനിക്കിവിടെ ഉറക്കം പോലും ഇല്ലാതെ നടക്കാ..

 

ഞാൻ ഒന്ന് ചിരിച്ചു.

ഡീ ചിരിക്കാൻ പറഞ്ഞതല്ല കാര്യം ആണ് നിന്നെ എനിക്കൊരുപാട് മിസ്സ്‌ ചെയ്യുന്നു. നിന്റെ മണം നീ ഉണ്ടാക്കുന്ന കുറുമ്പ് നിന്റെ സാമീപ്യം എല്ലാം.. അത് പറഞ്ഞപ്പോൾ ഏട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..

 

12 Comments

  1. ???

  2. മച്ചാനെ ഒരേ പോളി . ഒറ്റ ഇരുപ്പിൽ എല്ലാ പാർട്ടുകളും വായിച്ചു. എവിടെ അടുത്ത പാർട്ട്

  3. എന്നാ പറ്റി….18 എവിടെ?? സ്പീഡ് കുറച്ച് കുറച്ചുകൂടി കോൺവെർസേഷൻസ് കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും.

  4. നന്നായിട്ടുണ്ട്.

  5. Nice bro ❤

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️

  7. Speed aakki pettann theerkkaanja madhi? nyz part ??

    1. ഇബ്രാഹിം

      കുറച്ചു പതുക്കെ പൊയ്ക്കോളാം ഇനി പോരെ ?

  8. Muvattupuzhakkaaran

    ജാനകിയും ഭർത്താവും തമ്മില്‍ ഒള്ള കുറച്ച് conversations വന്നാല്‍ നന്നാവും എന്ന് thonnaarond. കാരണം ഇത് ഒരു narration പോലെയാണ് പോകുന്നത്. മോശം ആണെന്ന് ഒരിക്കലും പറയില്ല കാത്തിരുന്ന് വായിക്കുന്ന ഒരു കഥയാണ് ഇത്. കുറച്ച് conversations koode വേണം എന്നൊരു അഭിപ്രായം ond

    1. ഇബ്രാഹിം

      കുറച്ചു റൊമാന്റിക് കൺവെൻഷൻസ് ഉൾപ്പെടുത്താം ?

  9. ♥️♥️

    1. ഇബ്രാഹിം

      ♥️♥️

Comments are closed.