ജാനകി.17[Ibrahim] 184

ജാനി ഞാൻ ഇപ്പോൾ അവിടെ അല്ല താമസം മാമന്റെ കൂടെയാണ്..

മാമന്റെ കൂടെയോ എന്നിട്ടാണോ ഈ സമയത്തു ഇത്രയും സാധനങ്ങളുമായിട്ട് നടന്നു വരുന്നത്. സ്ത്രീകൾക്ക് പുറത്തു ഇറങ്ങാൻ പറ്റാത്ത സമയം എന്നല്ല ഉദ്ദേശിച്ചത് ഇത്രയും സാധനങ്ങൾ ഒരു ഓട്ടോയിൽ എങ്കിലും കയറ്റികൊണ്ടു വരണ്ടേ അത്രയും ഉണ്ടല്ലോ…

 

ഒരു ചിരിയോട് കൂടിയാണ് മറുപടി പറയുന്നത്. നിസ്സഹായതയിൽ നിന്ന് വരുന്നതാണ് അതെന്ന് എന്നേക്കാൾ നന്നായി മറ്റൊരാൾക്ക്‌ പക്ഷെ അറിയാൻ സാധിക്കില്ല..

ഈ സമയത്തു എന്നെ പറഞ്ഞയക്കുന്നത് തന്നെ സാധനം വില കുറച്ചു കിട്ടാനാണ് അപ്പോൾ ആ പൈസക്ക് ഓട്ടോ വിളിച്ചാൽ അവർക്കെന്ത് ലാഭം ആണുള്ളത്..

ചേച്ചി എന്ന് ഞാൻ വിളിച്ചത് കുറച്ചു ഉറക്കെയായിപ്പോയി.

ഡ്രൈവർ വണ്ടി സൈഡ് ഒതുക്കി എന്തെങ്കിലും പ്രശ്നം ഉണ്ടോ മാഡം എന്ന് ചോദിച്ചു.

ഏയ്‌ ഒന്നുമില്ല വണ്ടി എടുത്തോളൂ എന്ന് പറഞ്ഞപ്പോൾ ആയാൾ വണ്ടി എടുത്തു..

അപ്പോഴാണ് അമ്മ വിളിച്ചത്.

മറുപടി ഒന്നും പറയാൻ സമ്മതിക്കാതെ ചീത്ത പറയുകയാണ്..

നേരത്തെ വീട്ടിൽ എത്താൻ പറഞ്ഞാൽ കേൾക്കില്ല
വന്നാലും എന്തെങ്കിലും നോക്കാനുണ്ടെന്ന് പറഞ്ഞു കൊണ്ട് കുത്തി ഇരുന്നാൽ മതിയല്ലോ ഒന്നും കഴിക്കാണ്ട് ഇരിക്കാലോ ഇതൊക്കെയാണ് പരാതി.

അമ്മേ ഏട്ടത്തി ക്ക് എന്തെങ്കിലും ഒന്ന് പറയാനുള്ള അവസരം കൊടുക്കെന്ന് നീലു പറഞ്ഞപ്പോൾ അമ്മ നിശബ്ദയായി..

അമ്മേ വഴിയിൽ ബ്ലോക്ക്‌ ആയിരുന്നു അതാണ് വൈകുന്നത് ഞാൻ ഓൺ ത വേ ആണ് ദേ ഇപ്പോൾ എത്തും. ഒരു ആനയെ തന്നെ തിന്നാനുള്ള വിശപ്പുണ്ട് അമ്മ ഭക്ഷണം എടുത്തു ടേബിളിൽ വെക്കുമ്പോഴേക്കും ഞാൻ അവിടെ എത്തും.

അച്ഛൻ എത്തിയോ.

അച്ഛനൊക്കെ എത്തി നിന്നെ പോലെ വീടും അമ്മയും കേട്യോനും ഭക്ഷണവും ഒന്നും വേണ്ട എന്ന് പറഞ്ഞു നടക്കുകയല്ലല്ലോ അച്ഛൻ.

12 Comments

  1. ???

  2. മച്ചാനെ ഒരേ പോളി . ഒറ്റ ഇരുപ്പിൽ എല്ലാ പാർട്ടുകളും വായിച്ചു. എവിടെ അടുത്ത പാർട്ട്

  3. എന്നാ പറ്റി….18 എവിടെ?? സ്പീഡ് കുറച്ച് കുറച്ചുകൂടി കോൺവെർസേഷൻസ് കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും.

  4. നന്നായിട്ടുണ്ട്.

  5. Nice bro ❤

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️

  7. Speed aakki pettann theerkkaanja madhi? nyz part ??

    1. ഇബ്രാഹിം

      കുറച്ചു പതുക്കെ പൊയ്ക്കോളാം ഇനി പോരെ ?

  8. Muvattupuzhakkaaran

    ജാനകിയും ഭർത്താവും തമ്മില്‍ ഒള്ള കുറച്ച് conversations വന്നാല്‍ നന്നാവും എന്ന് thonnaarond. കാരണം ഇത് ഒരു narration പോലെയാണ് പോകുന്നത്. മോശം ആണെന്ന് ഒരിക്കലും പറയില്ല കാത്തിരുന്ന് വായിക്കുന്ന ഒരു കഥയാണ് ഇത്. കുറച്ച് conversations koode വേണം എന്നൊരു അഭിപ്രായം ond

    1. ഇബ്രാഹിം

      കുറച്ചു റൊമാന്റിക് കൺവെൻഷൻസ് ഉൾപ്പെടുത്താം ?

  9. ♥️♥️

    1. ഇബ്രാഹിം

      ♥️♥️

Comments are closed.