ജാനകി.14[Ibrahim] 213

Views : 11983

ജാനകി.14

Author :Ibrahim

[ Previous Part ]

 

എന്തോ ബഹളം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് ഏട്ടൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു..

വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു. എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട്
ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു..

അതമ്മേ ഞാൻ കുളിച്ചിട്ടില്ല എന്ന് ചെറിയ ഒരു ചമ്മലൊടെയാണ് പറഞ്ഞത്…

പിന്നെ ഇവർക്ക് ഒരു ഇറക്കു വെള്ളം കൊടുക്കാൻ നീ കുളിക്കുകയൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ അടുക്കളയിലേക്ക് വെള്ളം എടുക്കാൻ ഓടി. അപ്പോൾ തന്നെ അമ്മേ ന്ന് പറഞ്ഞു കൊണ്ട് ചെറിയമ്മ ബാത്‌റൂമിലേക്കും…

കഞ്ഞി വെള്ളവും കൊണ്ട് വന്നപ്പോൾ ഇവിടെ നിന്ന് കഴിച്ച ഭക്ഷണം കൊണ്ട് വന്നതാണെന്ന് ഉള്ള ആരോഗ്യത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്…

അങ്ങനെ ആണെങ്കിൽ ഞങ്ങൾക്കൊക്കെ വരില്ലേ ഇതിപ്പോ നിങ്ങൾക്ക് മാത്രമല്ലെ..അമ്മയാണ് പറഞ്ഞത്.

അതൊന്നും എനിക്കറിഞ്ഞൂടെ എന്നെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കോ എന്നൊക്കെ പറയുന്നുണ്ട്..

ഞാൻ വെള്ളം അമ്മയുടെ കയ്യിൽ കൊടുത്തു. ചെറിയമ്മക്ക് അമ്മയാണ് അത് കൊടുത്തത്. എന്നെ ഒന്ന് നോക്കി അവർ അതെടുത്തു കുടിച്ചു…

അപ്പോഴേക്കും ഓട്ടോ വന്നു. ശ്രീയേച്ചി വിളിച്ചതായിരിക്കും. ഈ അവസ്ഥയിൽ ഞാൻ എങ്ങനെ എന്നൊക്കെ പറയുന്നുണ്ട്.

അവരെയും താങ്ങി ശ്രീയേച്ചി ഹോസ്പിറ്റലിലേക്ക് പോയി. എന്നാലും എന്താ പറ്റിയതെന്ന് ആർക്കും മനസിലായില്ല..

എല്ലാവരും ഗഹനമായ ചിന്തയിൽ ആയിരുന്നു..

 

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടറോഡ് സത്യം പറയേണ്ടതായത് കൊണ്ട് കഴുകിയ ഗ്ലാസിൽ ഉള്ള വിം ശരിക്ക് പോകാഞ്ഞിട്ടായിരിക്കും എന്ന് തോന്നുന്നു എന്നൊക്കെ പറഞ്ഞു

അവർ വേഗം വയറു കഴുകി. കാരണം കിട്ടിയാൽ അവർക്ക് ചികിത്സ വേഗം നൽകാൻ കഴിയുമല്ലോ എന്ന് വിചാരിച്ചു…

അമ്മയെ റൂമിലേക്ക് മാറ്റിയപ്പോൾ എന്ത് വിഷമാടീ എനിക്ക് കലക്കി തന്നത് എന്ന് ചോദിച്ചു ശ്രീജയേ ഒരേ ചീത്ത ആയിരുന്നു..

അമ്മയോടാരാ ആ പാലെടുത്തു കുടിക്കാൻ പറഞ്ഞത്.

അത് ജാനകിക്ക് കൊടുക്കാൻ ഞാൻ വിം കലക്കി വെച്ച പാലായിരുന്നു. അതാണ് അമ്മ എടുത്തു മോന്തിയത്.

ശോ ഞാൻ വിചാരിച്ചു മൂക്ക് കുത്താo എന്നൊക്കെ പറഞ്ഞ സന്തോഷത്തിൽ ചായക്ക് പകരം പാൽ എടുത്തു വന്നതാണെന്ന്…

അയ്യാ നല്ല വിചാരം ആയിപോയി.
ബാക്കി ഉള്ളവൻ ഒരു കാര്യം ആഗ്രഹിച്ചിട്ട് അതൊട്ട് നടന്നതുമില്ല. ഇന്നിപ്പോ മിക്കവാറും ഇവിടെ നിൽക്കേണ്ടി വരുമെന്നാണ് തോന്നുന്നത്..

Recent Stories

The Author

Ibrahim

23 Comments

  1. നിധീഷ്

    ♥♥♥♥

  2. Oru kozhapom illa nanaayitund ❤

  3. ഒരു ഉദാഹരണം പറഞ്ഞു തരാം.

    Third person വ്യൂ ആണ് എഴുത്തുന്നെങ്കിൽ.

    എന്തോ ബഹളം കേട്ട് ജാനകി ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് അവൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു..

    വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു.

    എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട്
    ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു..

    “അതമ്മേ ഞാൻ കുളിച്ചിട്ടില്ല”

    എന്ന് ചെറിയ ഒരു ചമ്മലൊടെയാണ് അവൾ പറഞ്ഞു…

    “പിന്നെ ഇവർക്ക് ഒരു ഇറക്കു വെള്ളം കൊടുക്കാൻ നീ കുളിക്കുകയൊന്നും വേണ്ട”

    എന്ന് ‘അമ്മ പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് വെള്ളം എടുക്കാൻ ഓടി. അപ്പോൾ തന്നെ അമ്മേ ന്ന് പറഞ്ഞു കൊണ്ട് ചെറിയമ്മ ബാത്‌റൂമിലേക്കും…

    ഇത് ഈ പാർട്ടിൽ ആദ്യ ഭാഗം ആണ്..

    ഇത് ഞാൻ പറഞ്ഞു വെന്നേ ഉള്ളു. നിങ്ങളിടെ ഇഷ്ടം ആണ് എങ്ങനെ എഴുതണം എന്ന.. ഇതൊക്കെ പറയാൻ ഞാൻ ഒരു നല്ല എഴുത്തുകാരി ഒന്നും അല്ല.ഇത് ഇവിടെ കഥകൾ വായിച്ചുള്ള പരിചയം ആണ്

    മൈൻഡ് ഒന്നും വല്ലാതെ പോകേണ്ട ഇതുപോലെ ഡയലോഗ് ഇൻവേർട്ട്ട് കോമായിലും സ്പേസും ഒക്കെ ഇട്ട് എഴുതിയാൽ മതി..ശരിയാവും

  4. അടുത്ത പാർട്ടിൽ മാറും കോൺഫിഡൻസ് കളയരുത് നല്ല ഭാവനയുണ്ട് ഞാൻ അവൾ ഇങ്ങനെയുള്ള സർവനാമങ്ങൾ ഒഴിവാക്കിയിട്ട് കഥാപാത്രങ്ങളുടെ പേർ പറഞ്ഞാൽ കൺഫൂഷൻ ഒഴിവാകും എന്ന് തോന്നുന്നു നല്ലൊ ഒ കഥാകൃത്ത് ഇങ്ങനെ നിരാശ പ്പെടത്ത ആശംസകൾ

  5. നിർത്തുന്നത് എന്തിനാണ്. ഒന്നൂടെ വായിച്ചു നോക്കി എഡിറ്റ് ചെയ്ത് ഒക്കെ ആക്കിയാൽ റെഡി അഴിക്കോളും. കഥ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടാണ് തെറ്റുകൾ എല്ലാവരും എടുത്തു പറയുന്നത്ട്ടോ. സ്നേഹത്തോടെ❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ കഴിയുന്നത് ശരിയാക്കാം. ചിലപ്പോൾ മൈൻഡ് വല്ലാതെ ആയി പോകുന്നു 😊

  6. Enthinadae niruthunnath. Nannayit ne avatharippikkund. Pinnae daily ezhuthunnathintae prblm ayirikkam. Enik ishttamayi. Pinnae a sreejayum thallayum iniyum pani medikunnath enik kananam athrayullu

    1. ഇബ്രാഹിം

      👍👍🤩

      1. Enthina nirthunne nirthenda avishyam onnum illa aadya bhagangalil characters marunathu ariyan patunundayilla atha oru cheriya prblm vanne nalla story aanu enthayalum baki ezhuthanam ❤️❤️

        1. ഇബ്രാഹിം

          Mm 😊😊

  7. Pani nirthy povukonnum venda pakshe onnoode onne ready aavanunde bro🥰pakshe sambavam kolllaaam man ❤️❤️❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ 😊👍

  8. Ennum wait cheyyunna story aan ith .. valare ishtta petta story..prblm ennthaanenn vecha clarification onnoode aavam 💛🥰

    1. ഇബ്രാഹിം

      ശരിയാക്കാൻ ശ്രമിക്കാം 😊

  9. Kadha polichu but ara sidil ninnann kadha parayunnathenn cheriya confusion ond onn sheri akkamo

  10. ഈ partinte ലാസ്റ്റ് പോർഷൻ clear ആവാനുണ്ട്. പിന്നെ ഓർക്കുമ്പോൾ മനസ്സിലാവും. എന്നാലും വായിക്കുമ്പോൾ confused ആണ്. കുറച്ചുകൂടെ വിശദീകരണം വേണമായിരുന്നു. Anyway loved it.😍😍😍

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ ക്ലിയർ ആവുമെന്ന് തോന്നുന്നു

  11. ബ്രോ കുറച്ചു ഭാഗം clear ആകാൻ ഉണ്ട്. ഫോൺ നമ്പർ വാങ്ങിയതിന് ശേഷം.വിളിച്ചോ work കൊടുത്തിട്ട് എന്തായി അവൻ arrange ആക്കിയോ. എന്നൊക്കെ ഉള്ള കാര്യങ്ങൾ. പിന്നെ എല്ലാം വേഗം പറഞ്ഞു പോകുന്ന രീതി…

    1. ഇബ്രാഹിം

      ലാഗ് അടിച്ചാലോ വിചാരിച്ചാണ്

  12. കുഴപ്പമില്ല. നന്നായിട്ടുണ്ട്.

    1. ഇബ്രാഹിം

      👍😊

  13. Full confusion… pinne കുറച്ചൊക്കെ clear ആയി.. എന്നാലും confusion

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ കൺഫ്യൂഷൻ മാറുമോ എന്ന് നോക്കാം.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com