ജാനകി.14[Ibrahim] 213

അവർ ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ അച്ഛമ്മയോട് മിണ്ടാറില്ല. ഷുഗർ ആണ് എന്നും പറഞ്ഞു കൊണ്ടു മേമ ചോറ് കൊടുക്കാറില്ല ഇതൊക്കെയാണ് പരാതികൾ. എന്നാൽ അതൊക്കെ ഒന്ന് അന്വേഷിച്ചു കളയാലോ എന്ന് വിചാരിച്ചാണ് ഇങ്ങോട്ട് വന്നത് തന്നെ. പിന്നെ എന്റെ പതിനെട്ടാമത്തെ പിറന്നാൾ അച്ഛമ്മയോട് കൂടെ ആയിരിക്കണം എന്നുള്ളത് അച്ഛമ്മയുടെ ആഗ്രഹം ആണെന്ന് പറയും എപ്പോഴും വയസ്സായവരുടെ ആഗ്രഹം അല്ലെ അതങ്ങ് സാധിച്ചു കൊടുക്കാമെന്നു കരുതി.

പിന്നെ എനിക്കും നാടും വീടും കുളവും ദാവണിയും ഒക്കെയാണ് ഇഷ്ടം…,

രണ്ടു ദിവസം കൂടി ഉള്ളൂ പിറന്നാൾ ന്. അച്ഛമ്മയുടെ ആഗ്രഹം പോലെ നടത്തണം. അന്ന് ആ വീട്ടിൽ കണ്ടത് പോൽ അലങ്കരിക്കണം വീടാക്കെ.

ചെറിയ ലൈറ്റിൽ ആഹാ നല്ല ഭംഗി ആയിരിക്കും…

അവരെ എങ്ങനെയാണ് കണ്ടെത്തുക എന്നുള്ളതാണ് സംശയം എന്നാലും ഒരേ സിറ്റി അല്ലെ കണ്ടു പിടിക്കാം…

അച്ഛമ്മ ഉറക്കം പിടിച്ചിട്ടുണ്ട് ഞാൻ മെല്ലെ തൊടിയിലേക്കിറങ്ങി..

പറമ്പിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ട്. അതിനപ്പുറം ചെറിയ ഒരു വീടും. ഉച്ചക്ക് ഭക്ഷണം എടുത്തു വെക്കാൻ സഹായിച്ച ആ ചേച്ചിയാണ് അതെന്നെനിക്ക് തോന്നി…

കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ ഞാൻ മാടി വിളിച്ചു അവർ പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടിപ്പോയി..

ഞാൻ അകത്തു പോയി അച്ഛമ്മ ഒളിപ്പിച്ചു വെച്ചതിൽ നിന്ന് കുറച്ചു മിട്ടായി വാരി എടുത്തു..
പറമ്പിൽ കളിച്ചവർ ഇപ്പോൾ അവരുടെ മുറ്റത്തു നിന്നാണ് കളിക്കുന്നത്..
പിന്നെയും മാടി വിളിച്ചപ്പോൾ വീടിന്റെ അകത്തേക്കൊടി..

ഏഹ് എന്നെ കണ്ടിട്ട് പേടിച്ചോടിയോ വിടില്ല ഞാൻ..

കുട്ടികൾ കളിക്കാൻ വരാനുണ്ടാക്കിയ വഴി ആവും അതിലൂടെ ഞാൻ അവരുടെ മുറ്റത്തെത്തി..

എന്നെ കണ്ടപ്പോൾ അയ്യോ കുഞ്ഞോ എന്തിനാ ഇങ്ങോട്ടൊക്കെ വന്നത് എന്ന് ചോദിച്ചു.

അതെന്താ ചേച്ചി എനിക്ക് ഇങ്ങോട്ടേക്ക് വന്നൂടെ. ഇവിടെ വേറെ കുറച്ചു പേർ ഉണ്ടായിരുന്നു അവരെ കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. അവരിവിടെ ഇല്ലെങ്കിൽ ഇതൊക്കെ ഞാൻ കൊണ്ടു പൊയ്ക്കോളാം പിന്നെ എന്റെ പിറന്നാൾ ആണ് ശനിയാഴ്ച അത് ക്ഷണിക്കാൻ കൂടിയാണ് വന്നത് വലിയ കേക്ക് ആണ് അച്ഛമ്മ ഓർഡർ ചെയ്തത് ഇനി അവരൊന്നും ഇവിടെ ഇല്ലെങ്കിൽ വേറെ ആർകെങ്കിലും കൊടുക്കാമെന്ന് പറഞ്ഞു കൊണ്ടു ഞാൻ തിരിഞ്ഞു നിന്നു…

 

കുറച്ചു കഴിഞ്ഞു മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ നാലു പേർ വരിയായി നിൽക്കുന്നു.

കയ്യിലുള്ള മിട്ടായി അവർക്ക് കൊടുത്തപ്പോൾ അതുo വാങ്ങി അവരോടി..

കുറച്ചു നേരം കൂടി അവിടെ നിന്നപ്പോൾ വലിയ അടിയാണ് കേട്ടത്. പോയി നോക്കിയപ്പോൾ മിട്ടായിക്ക് വേണ്ടി നാലും കൂടി അടി ഉണ്ടാക്കുന്നു. എന്റെമ്മേ അത് കൊടുത്തതിനു അവരുടെ അമ്മയുടെ കയ്യിൽ നിന്ന് എനിക്കെന്തെങ്കിലും കിട്ടുമോ എന്ന് പേടിച്ചു ഞാൻ ഓടിപ്പോയി…

അടുക്കളയിൽ അമ്മയും മേമയും എന്തോ വാചകമടിക്കുന്നുണ്ട് കൂട്ടത്തിൽ പാചകവും…

എന്റെ സഹായം വല്ലതും വേണോ എന്നും ചോദിച്ചു കൊണ്ടു മെല്ലെ അകത്തു കയറി..

അയ്യോ വേണ്ടായേ എന്നും പറഞ്ഞു കൊണ്ടു അമ്മ എന്നെ തൊഴുതു.

ഞാൻ മുഖം കോട്ടി അമ്മയോട്.

എന്റെ സീതേ ഇവളുടെ പരീക്ഷണം കാരണം എന്റെ അടുക്കള ഒരുവിധം ആയിട്ടുണ്ട്. എല്ലാം ഉണ്ടാക്കി വേസ്റ്റ് ബിന്നിൽ തട്ടി കയ്യും കഴുകി ഒരു പോക്കാണ്. പിന്നെ കാണുന്നത് അടുത്ത എന്തെങ്കിലും പരീക്ഷണം നടത്താൻ ആയിരിക്കും. സഹായം വേണോ എന്നൊക്കെ ചോദിച്ചു വലിയ കാര്യത്തിൽ വരാറുണ്ട്. പാത്രം കഴിക്കിക്കോ അല്ലെങ്കിൽ നിലം തുടച്ചോ എന്നൊക്കെ പറഞ്ഞാൽ അതൊക്കെ ഒരു ജോലി ആണോ വല്ലതും പാചകം ചെയ്യാനാണെങ്കിൽ ഓക്കേ എന്ന് പറയും. സഹികെട്ടു അടുക്കളയിൽ കയറ്റിയാൽ വായിൽ വെച്ചു കഴിക്കാൻ ഞാൻ തന്നെ ഉണ്ടാക്കണം ഇവളു ഉണ്ടാക്കി വെച്ചത് മുഴുവനും ഞാൻ തന്നെ വൃത്തി ആക്കുകയും വേണം..

ഹോ ഇത്രയും സ്നേഹം മനസ്സിൽ ഉണ്ടെന്നു ഞാൻ കരുതിയില്ല..

ഇനിയും അവിടെ നിന്നാൽ പലതും കേൾക്കും എന്നുള്ളത് കൊണ്ടു തന്നെ അവിടെ നിന്ന് മെല്ലെ എസ്‌കേപ്പ് ആവാൻ നോക്കി. അപ്പോഴാണ് അച്ഛമ്മയുടെ കാര്യം അമ്മ ചോദിച്ചത്.

23 Comments

  1. നിധീഷ്

    ♥♥♥♥

  2. Oru kozhapom illa nanaayitund ❤

  3. ഒരു ഉദാഹരണം പറഞ്ഞു തരാം.

    Third person വ്യൂ ആണ് എഴുത്തുന്നെങ്കിൽ.

    എന്തോ ബഹളം കേട്ട് ജാനകി ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് അവൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു..

    വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു.

    എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട്
    ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു..

    “അതമ്മേ ഞാൻ കുളിച്ചിട്ടില്ല”

    എന്ന് ചെറിയ ഒരു ചമ്മലൊടെയാണ് അവൾ പറഞ്ഞു…

    “പിന്നെ ഇവർക്ക് ഒരു ഇറക്കു വെള്ളം കൊടുക്കാൻ നീ കുളിക്കുകയൊന്നും വേണ്ട”

    എന്ന് ‘അമ്മ പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് വെള്ളം എടുക്കാൻ ഓടി. അപ്പോൾ തന്നെ അമ്മേ ന്ന് പറഞ്ഞു കൊണ്ട് ചെറിയമ്മ ബാത്‌റൂമിലേക്കും…

    ഇത് ഈ പാർട്ടിൽ ആദ്യ ഭാഗം ആണ്..

    ഇത് ഞാൻ പറഞ്ഞു വെന്നേ ഉള്ളു. നിങ്ങളിടെ ഇഷ്ടം ആണ് എങ്ങനെ എഴുതണം എന്ന.. ഇതൊക്കെ പറയാൻ ഞാൻ ഒരു നല്ല എഴുത്തുകാരി ഒന്നും അല്ല.ഇത് ഇവിടെ കഥകൾ വായിച്ചുള്ള പരിചയം ആണ്

    മൈൻഡ് ഒന്നും വല്ലാതെ പോകേണ്ട ഇതുപോലെ ഡയലോഗ് ഇൻവേർട്ട്ട് കോമായിലും സ്പേസും ഒക്കെ ഇട്ട് എഴുതിയാൽ മതി..ശരിയാവും

  4. അടുത്ത പാർട്ടിൽ മാറും കോൺഫിഡൻസ് കളയരുത് നല്ല ഭാവനയുണ്ട് ഞാൻ അവൾ ഇങ്ങനെയുള്ള സർവനാമങ്ങൾ ഒഴിവാക്കിയിട്ട് കഥാപാത്രങ്ങളുടെ പേർ പറഞ്ഞാൽ കൺഫൂഷൻ ഒഴിവാകും എന്ന് തോന്നുന്നു നല്ലൊ ഒ കഥാകൃത്ത് ഇങ്ങനെ നിരാശ പ്പെടത്ത ആശംസകൾ

  5. നിർത്തുന്നത് എന്തിനാണ്. ഒന്നൂടെ വായിച്ചു നോക്കി എഡിറ്റ് ചെയ്ത് ഒക്കെ ആക്കിയാൽ റെഡി അഴിക്കോളും. കഥ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടാണ് തെറ്റുകൾ എല്ലാവരും എടുത്തു പറയുന്നത്ട്ടോ. സ്നേഹത്തോടെ❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ കഴിയുന്നത് ശരിയാക്കാം. ചിലപ്പോൾ മൈൻഡ് വല്ലാതെ ആയി പോകുന്നു ?

  6. Enthinadae niruthunnath. Nannayit ne avatharippikkund. Pinnae daily ezhuthunnathintae prblm ayirikkam. Enik ishttamayi. Pinnae a sreejayum thallayum iniyum pani medikunnath enik kananam athrayullu

    1. ഇബ്രാഹിം

      ???

      1. Enthina nirthunne nirthenda avishyam onnum illa aadya bhagangalil characters marunathu ariyan patunundayilla atha oru cheriya prblm vanne nalla story aanu enthayalum baki ezhuthanam ❤️❤️

        1. ഇബ്രാഹിം

          Mm ??

  7. Pani nirthy povukonnum venda pakshe onnoode onne ready aavanunde bro?pakshe sambavam kolllaaam man ❤️❤️❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ ??

  8. Ennum wait cheyyunna story aan ith .. valare ishtta petta story..prblm ennthaanenn vecha clarification onnoode aavam ??

    1. ഇബ്രാഹിം

      ശരിയാക്കാൻ ശ്രമിക്കാം ?

  9. Kadha polichu but ara sidil ninnann kadha parayunnathenn cheriya confusion ond onn sheri akkamo

  10. ഈ partinte ലാസ്റ്റ് പോർഷൻ clear ആവാനുണ്ട്. പിന്നെ ഓർക്കുമ്പോൾ മനസ്സിലാവും. എന്നാലും വായിക്കുമ്പോൾ confused ആണ്. കുറച്ചുകൂടെ വിശദീകരണം വേണമായിരുന്നു. Anyway loved it.???

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ ക്ലിയർ ആവുമെന്ന് തോന്നുന്നു

  11. ബ്രോ കുറച്ചു ഭാഗം clear ആകാൻ ഉണ്ട്. ഫോൺ നമ്പർ വാങ്ങിയതിന് ശേഷം.വിളിച്ചോ work കൊടുത്തിട്ട് എന്തായി അവൻ arrange ആക്കിയോ. എന്നൊക്കെ ഉള്ള കാര്യങ്ങൾ. പിന്നെ എല്ലാം വേഗം പറഞ്ഞു പോകുന്ന രീതി…

    1. ഇബ്രാഹിം

      ലാഗ് അടിച്ചാലോ വിചാരിച്ചാണ്

  12. കുഴപ്പമില്ല. നന്നായിട്ടുണ്ട്.

    1. ഇബ്രാഹിം

      ??

  13. Full confusion… pinne കുറച്ചൊക്കെ clear ആയി.. എന്നാലും confusion

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ കൺഫ്യൂഷൻ മാറുമോ എന്ന് നോക്കാം.

Comments are closed.