ജാനകി.14[Ibrahim] 213

നോക്കുമ്പോൾ അതിന്റ കവറിലുള്ളത് കൂടി തിന്നുകയാണ്.

അപ്പോൾ ഇതൊക്കെ കിട്ടാനാണ് എന്നെ സോപ്പിട്ടത് അല്ലാതെ കാണാൻ അല്ല ലെ..

അച്ചോടാ അച്ഛമ്മയുടെ മോളല്ലേ ഇതിനേക്കാൾ മധുരം ഉള്ളത്..

മ്മ് പിന്നെയും സോപ്പ്…

അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ എന്നെയും അച്ഛമ്മയെയും വിളിക്കാൻ ആളെത്തിയിരുന്നു..

 

 

ചോറ് ആവശ്യത്തിന് അച്ഛമ്മ തന്നെ എടുത്തു കഴിക്കുകയാണ് ചെയ്യുന്നത്. സാമ്പാറും അവിയലും പുളിയിഞ്ചിയും ഒക്കെ ആയിട്ട് നല്ല തട്ടാണ്…

കണ്ടു നിന്ന എന്റെ കണ്ണ് തള്ളിപ്പോയി. വേറെ ഒന്നും കൊണ്ടല്ല ദിവസവും പരാതിയാണ്. ഇളയച്ഛനും മേമയും ഒന്നും നന്നായി നോക്കുന്നില്ല അളന്നു മുറിച്ചാണ് ഭക്ഷണം പോലും കൊടുക്കുന്നത് എന്നൊക്കെ പറഞ്ഞിട്ട്.

മോളെന്താ കഴിക്കത്തത് എന്ന് മേമ ചോദിച്ചപ്പോളാണ് കഴിക്കാൻ പോലും മറന്നു കൊണ്ടു ഞാൻ അച്ഛമ്മയെ നോക്കി ഇരിക്കുകയാണെന്ന് മനസിലാക്കിയത്…

 

കഴിച്ചു കഴിഞ്ഞപ്പോൾ കയ്യോടെ പിടിച്ചു ഞാൻ റൂമിലേക്ക് കൊണ്ടു പോയി.

കള്ളീ നുണ പറഞ്ഞെന്നെ ഇങ്ങോട്ട് കൊണ്ടു വന്നിട്ട്. അച്ഛനും ഇളയച്ഛനും കഴിക്കുന്നതിനേക്കാൾ കഴിക്കുന്നുണ്ടല്ലോ പിന്നെ പായസം ആരും കാണാതെ അതിലേക്ക് ഒഴിച്ച് കഴിക്കുന്നതും ഞാൻ കണ്ടു..

അത് പിന്നെ കൊതി കൊണ്ടല്ലേ മോളെ…

കണ്ണുകൾ ചെറുതാക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ടു നോക്കി ഞാൻ..

ഞാൻ ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു കൊണ്ടു എന്റെ കയ്യീന്ന് രക്ഷപെട്ടു

വാ ഇവിടെ വന്നു കിടക്ക് അച്ഛമ്മയോട് പറ വിശേഷങ്ങൾ…

എന്ത് വിശേഷം ഒന്നുല്ല.

ആ പിന്നെ വേറെ ഒരു വിശേഷം ഉണ്ട് ഇന്നലെ ഞങ്ങൾ ഒരു ബർത്ത് ഡേ പാർട്ടിക്ക് പോയിരുന്നു.

എന്നിട്ട്

എന്നിട്ടെന്താ പോയിട്ട് പോന്നു..

അത്രേ ഉള്ളൂ

ആ അത്രേ ഉള്ളൂ

ഓ ഞാൻ വേറെ എന്തെങ്കിലും ഒക്കെ ഉണ്ടാവുമെന്ന് വിചാരിച്ചു…

ഓ അങ്ങനെ ഒന്നുമില്ല അച്ഛമ്മേ..

പക്ഷെ കണ്ണിൽ ഒരാളുടെ മുഖം മാത്രം തെളിഞ്ഞു നിൽക്കുന്നത് അച്ഛമ്മയോട് പറയാൻ പറ്റില്ലല്ലോ….

ആർക്കും എന്നെ മനസിലായില്ല അല്ലെ. ഞാൻ ദേവിക അച്ഛന്റെയും അമ്മയുടെയും ദേവൂട്ടി..

ഇളയച്ഛനും മേമയും ആണ് ഈ വീട്ടിൽ ഉള്ളത്.

അച്ഛന്റെ ബിസിനെസ്സ് വിദേശത്ത് ആയത് കൊണ്ടു തന്നെ ഞങ്ങളും അവിടെയാണ്.

വിളിക്കുമ്പോൾ ഒക്കെ അച്ഛമ്മക്ക് പരാതി ആണ്. ഇവരെന്നെ നന്നായി നോക്കുന്നില്ല മിണ്ടുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്.
ഇളയച്ഛന് രണ്ട് ആൺമക്കൾ ആണ്. രണ്ടും ഹോസ്പിറ്റലിൽ നിന്ന് പഠിക്കുന്നു.

23 Comments

  1. നിധീഷ്

    ♥♥♥♥

  2. Oru kozhapom illa nanaayitund ❤

  3. ഒരു ഉദാഹരണം പറഞ്ഞു തരാം.

    Third person വ്യൂ ആണ് എഴുത്തുന്നെങ്കിൽ.

    എന്തോ ബഹളം കേട്ട് ജാനകി ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് അവൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു..

    വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു.

    എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട്
    ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു..

    “അതമ്മേ ഞാൻ കുളിച്ചിട്ടില്ല”

    എന്ന് ചെറിയ ഒരു ചമ്മലൊടെയാണ് അവൾ പറഞ്ഞു…

    “പിന്നെ ഇവർക്ക് ഒരു ഇറക്കു വെള്ളം കൊടുക്കാൻ നീ കുളിക്കുകയൊന്നും വേണ്ട”

    എന്ന് ‘അമ്മ പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് വെള്ളം എടുക്കാൻ ഓടി. അപ്പോൾ തന്നെ അമ്മേ ന്ന് പറഞ്ഞു കൊണ്ട് ചെറിയമ്മ ബാത്‌റൂമിലേക്കും…

    ഇത് ഈ പാർട്ടിൽ ആദ്യ ഭാഗം ആണ്..

    ഇത് ഞാൻ പറഞ്ഞു വെന്നേ ഉള്ളു. നിങ്ങളിടെ ഇഷ്ടം ആണ് എങ്ങനെ എഴുതണം എന്ന.. ഇതൊക്കെ പറയാൻ ഞാൻ ഒരു നല്ല എഴുത്തുകാരി ഒന്നും അല്ല.ഇത് ഇവിടെ കഥകൾ വായിച്ചുള്ള പരിചയം ആണ്

    മൈൻഡ് ഒന്നും വല്ലാതെ പോകേണ്ട ഇതുപോലെ ഡയലോഗ് ഇൻവേർട്ട്ട് കോമായിലും സ്പേസും ഒക്കെ ഇട്ട് എഴുതിയാൽ മതി..ശരിയാവും

  4. അടുത്ത പാർട്ടിൽ മാറും കോൺഫിഡൻസ് കളയരുത് നല്ല ഭാവനയുണ്ട് ഞാൻ അവൾ ഇങ്ങനെയുള്ള സർവനാമങ്ങൾ ഒഴിവാക്കിയിട്ട് കഥാപാത്രങ്ങളുടെ പേർ പറഞ്ഞാൽ കൺഫൂഷൻ ഒഴിവാകും എന്ന് തോന്നുന്നു നല്ലൊ ഒ കഥാകൃത്ത് ഇങ്ങനെ നിരാശ പ്പെടത്ത ആശംസകൾ

  5. നിർത്തുന്നത് എന്തിനാണ്. ഒന്നൂടെ വായിച്ചു നോക്കി എഡിറ്റ് ചെയ്ത് ഒക്കെ ആക്കിയാൽ റെഡി അഴിക്കോളും. കഥ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടാണ് തെറ്റുകൾ എല്ലാവരും എടുത്തു പറയുന്നത്ട്ടോ. സ്നേഹത്തോടെ❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ കഴിയുന്നത് ശരിയാക്കാം. ചിലപ്പോൾ മൈൻഡ് വല്ലാതെ ആയി പോകുന്നു ?

  6. Enthinadae niruthunnath. Nannayit ne avatharippikkund. Pinnae daily ezhuthunnathintae prblm ayirikkam. Enik ishttamayi. Pinnae a sreejayum thallayum iniyum pani medikunnath enik kananam athrayullu

    1. ഇബ്രാഹിം

      ???

      1. Enthina nirthunne nirthenda avishyam onnum illa aadya bhagangalil characters marunathu ariyan patunundayilla atha oru cheriya prblm vanne nalla story aanu enthayalum baki ezhuthanam ❤️❤️

        1. ഇബ്രാഹിം

          Mm ??

  7. Pani nirthy povukonnum venda pakshe onnoode onne ready aavanunde bro?pakshe sambavam kolllaaam man ❤️❤️❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ ??

  8. Ennum wait cheyyunna story aan ith .. valare ishtta petta story..prblm ennthaanenn vecha clarification onnoode aavam ??

    1. ഇബ്രാഹിം

      ശരിയാക്കാൻ ശ്രമിക്കാം ?

  9. Kadha polichu but ara sidil ninnann kadha parayunnathenn cheriya confusion ond onn sheri akkamo

  10. ഈ partinte ലാസ്റ്റ് പോർഷൻ clear ആവാനുണ്ട്. പിന്നെ ഓർക്കുമ്പോൾ മനസ്സിലാവും. എന്നാലും വായിക്കുമ്പോൾ confused ആണ്. കുറച്ചുകൂടെ വിശദീകരണം വേണമായിരുന്നു. Anyway loved it.???

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ ക്ലിയർ ആവുമെന്ന് തോന്നുന്നു

  11. ബ്രോ കുറച്ചു ഭാഗം clear ആകാൻ ഉണ്ട്. ഫോൺ നമ്പർ വാങ്ങിയതിന് ശേഷം.വിളിച്ചോ work കൊടുത്തിട്ട് എന്തായി അവൻ arrange ആക്കിയോ. എന്നൊക്കെ ഉള്ള കാര്യങ്ങൾ. പിന്നെ എല്ലാം വേഗം പറഞ്ഞു പോകുന്ന രീതി…

    1. ഇബ്രാഹിം

      ലാഗ് അടിച്ചാലോ വിചാരിച്ചാണ്

  12. കുഴപ്പമില്ല. നന്നായിട്ടുണ്ട്.

    1. ഇബ്രാഹിം

      ??

  13. Full confusion… pinne കുറച്ചൊക്കെ clear ആയി.. എന്നാലും confusion

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ കൺഫ്യൂഷൻ മാറുമോ എന്ന് നോക്കാം.

Comments are closed.