ജന്മാന്തരങ്ങൾ ഒരു മുജെന്മത്തിന്റെ ഓർമ്മക്കുറിപ്പുകൾ [ABDUL FATHAH MALABARI] 108

തൽക്കാലം അങ്ങനെ വിളിച്ചോ തീർച്ചയായും മാറ്റി വിളിക്കേണ്ട സമയം വരും

 

സുന്ദരഭീകരമായ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഞങ്ങൾ നടത്തം തുടർന്നു

 

തിങ്ങി നിറഞ്ഞ പൈൻ മരങ്ങൾക്കിടയിലൂടെ നിലാവെച്ചം അരിച്ചിറങ്ങുന്നു

 

കുറച്ചു ദൂരം പിന്നിട്ടപ്പോൾ നിലത്ത് രത്നക്കല്ലുകൾ ദൃശ്യമായിതുടങ്ങി

നമ്മുടെ നാട്ടിലെ ചരൽ കല്ലുകൾ പോലെ

ഇന്ദ്രനീലം , മാണിക്ക്യം, മരതകം , അങ്ങനെ നിരവധി ഇനം രത്നങ്ങൾ

 

“”എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ ?

ഞാൻ അമ്മയോട് ചോദിച്ചു

 

“” തീർച്ചയായും വിശ്വസാക്കാം അമ്മ മറുപടി നൽകി.

 

സ്വർണനിർമ്മിതമായ മേൽക്കൂര രത്നം കൊണ്ട് അലങ്കരിച്ച  തടാകത്തിന് നടുവിലുള്ള ഒരു കൊച്ചു വീടിനു മുന്നിൽ ഞങ്ങൾ  എത്തി നിന്നു

 

അതും കൂടെ ആയപ്പോൾ ഞാൻ ഏതോ കിളി പോയ അവസ്ഥയിൽ ആയി.

 

തടാകത്തിൽ നിറയെ മൺ ചിരാതുകളിൽ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നു

ഒപ്പം റോസ് ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുമുണ്ട്

“”ശെരിക്കും ഞാൻ ഇപ്പോ ഭൂമിയിൽ തന്നെ ആണോ ?

അതോ അവൻമാർ നേരത്തെ എന്നെ കൊന്നോ ?

ഞാൻ ഇപ്പോൾ സ്വർഗത്തിൽ ആണോ ?

അപ്പോ ഇനി ഒരിക്കലും എനിക്ക് എന്റെ ശഹുവിനോടൊപ്പം ജീവക്കാൻ പറ്റില്ല അല്ലെ ?

അനുസരണയില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

ഹേയ് … ശഹ്സാദീ….. ( രാജകുമാരി )

അവിടുന്ന് ഇപ്പോഴും ഇഹലോകവാസം വെടിഞ്ഞിട്ടില്ല !

 

“”മുവായിരം ആണ്ടുകൾ ഒന്നിച്ചൊരാത്മാവായി  അങ്ങനെ വാർദക്ക്യം ഏൽക്കാതെ പരസ്പരം പ്രണയിച്ച ശേഷമേ നിങ്ങൾ ഇഹലോകവാസം വെടിയൂ

എന്റെ മനസ്സ് വായിച്ചെന്ന പോലെ അമ്മ പറഞ്ഞു.

 

എന്റെ കിളികൾ വീണ്ടും എങ്ങോ പറന്നകന്നു

 

“”അസ്റാറാബാദ് രാജകുമാരിക്ക് ബഹാർ ഗഡിലേക്ക് സ്വാഗതം

 

അമ്മ പെട്ടന്ന് എന്റെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു

 

ആ മുഖം എന്നെ തന്നെ നോക്കി മന്ദഹസിച്ചു കൊണ്ടിരുന്നു

 

“”ഇന്ന് രാത്രി ഞങ്ങളോടൊപ്പം അത്താഴം കഴിച്ചു നാളെ സൂര്യോദയത്തിന് മുന്പ് യാത്ര പുനരാരംഭിക്കുക

കിഴക്ക് വെള്ളകീറുന്നതിന് മുമ്പ് നീ വീടണഞ്ഞിരിക്കും ?

 

ആ അമ്മ എന്നോട് പറഞ്ഞു.

 

എന്നെ ആ അമ്മ വൃത്താകൃതിയിൽ ഉള്ള ഒരു തീൻമേശയിലേക്ക് ആനയിച്ചു

 

ഞാനിന്നേവരെ രുജിച്ചുപോലും നോക്കിയിട്ടില്ലാത്ത നിരവധി പഴങ്ങളും ഭക്ഷണ പാനീയങ്ങളും തീൻ മേശയിൽ തെയ്യാറായിരുന്നു.,.

 

സത്യത്തിൽ രണ്ടു വയറുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്

 

പച്ച മരതകം കൊണ്ട് നിർമ്മിച്ച ഷാന്റ്ലിയർ വിളക്ക് നടുത്തളത്തിൽ തൂങ്ങിക്കിടന്ന് എങ്ങും മരതകപ്രഭവിതറുന്നു .

 

ആ കൊച്ചു വീടിന്റെ ചുമരുകൾ എല്ലാം പളുങ്ക് കൊണ്ട് നിർമ്മിച്ചവയായിരുന്നു

 

മകളെ നാം യാത്രയാവുകയാണ്

നിനക്ക് ഈ ഭവനത്തിലേ ഏത് മുറിയിൽ വേണമെങ്കിലും അന്തിയുറങ്ങാം

നാം യാത്രയാവുകയാണ്

 

Alvida ya shahzada E asrarabad എന്ന് പറഞ്ഞു ആ അമ്മ അപ്രത്യക്ഷയായി

 

അപ്പോഴാണു ഞാൻ ശെരിക്കും ഞെട്ടിയത്

Updated: November 26, 2021 — 10:16 pm

7 Comments

  1. Abdul Fathah Malabari

    ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
    Mr. Malabari…

    കിടിലോസ്‌കി…

    കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.

    വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ്‌ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.

    ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്‌. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)

    പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്.

  2. Nannayittund. Wtg 4 nxt part…

    1. Abdul Fathah Malabari

      Vannallo

  3. Ethente next part eppo tarum

    1. Abdul Fathah Malabari

      വന്നിട്ടുണ്ട്

Comments are closed.