ജന്മാന്തരങ്ങൾ ഒരു മുജെന്മത്തിന്റെ ഓർമ്മക്കുറിപ്പുകൾ [ABDUL FATHAH MALABARI] 108

 

 

 

ഗേറ്റിന് മുന്നിൽ എത്തി നീട്ടി ഒന്ന് ഹോണടിച്ചപ്പോൾ ഇറാം വന്ന് ഗേറ്റ് തുറന്നു.

 

 

 

വണ്ടി അകത്തു കയറ്റി പാർക്ക് ചെയ്ത ഞങ്ങൾ അകത്തു കയറിയ ഉടനെ അനു റൂമിൽ കയറി വാതിൽ അടച്ചു.

 

 

 

അവിടുന്ന് ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞ് അവൾ വാതിൽ തുറന്നു പുറത്തിറങ്ങി.

 

 

 

അവൾക്ക് വേണ്ടി ഞാൻ എടുത്ത പച്ചയും വെള്ളയും കലർന്ന കുർത്ത ആയിരുന്നു അവളുടെ വേഷം…

 

 

 

അത് കണ്ട് എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.

 

അവൾ ആ വേഷത്തിൽ അത്രക്കും സുന്തരിയായിരുന്നു.

 

 

 

“”” കേസീ ലഗ് രഹീ ഹെ അവൾ ചോദിച്ചു “””

 

അതിന് മറുപടിയായി ഞാൻ അവളെ എന്നിലേക്ക് ചേർത്തു നിർത്തി എന്നിട്ട് നെറ്റിയിലേക്ക് വീണുകിടന്ന ചെമ്പൻ മുടികളെ ഒരു കയ് കൊണ്ടു വകഞ്ഞുമാറ്റി അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.,..

 

 

 

“ഉഹും… ഉഹും… രണ്ടും കൂടി എന്താ പരിപാടി എനിക്ക് അങ്ങോട്ട് വരാൻ പറ്റുമോ,…

 

 

 

അകത്തു കയറി വരുന്നതിന് ഇടയിൽ

 

ഇറാം ഷഹ്സാദി പറഞ്ഞു

 

 

 

ഇത് കേട്ടാണ് ഞങ്ങൾ രണ്ടുപേരും ഞെട്ടി തിരിഞ്ഞ് നോക്കിയത്.

 

നാണത്താൽ അവളുടെ മുഖം ചുവന്നു തുടുത്തു.

 

 

 

“”” ഒന്ന് പോ പെണ്ണെ അങ്ങനെ ഒന്നും ഇല്ല “””

 

 

 

അവൾ എന്നിൽ നിന്നും വേർപെട്ട് ഇറാമിനോട് പറഞ്ഞു ,..,..

 

 

 

ഉം.. ഞാൻ വിശ്വസിച്ചു.,.

 

ഇറാം പറഞ്ഞു.

 

 

 

പിന്നെ കാര്യമായി ഒന്നും സംഭവിച്ചില്ല,..

 

Updated: November 26, 2021 — 10:16 pm

7 Comments

  1. Abdul Fathah Malabari

    ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
    Mr. Malabari…

    കിടിലോസ്‌കി…

    കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.

    വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ്‌ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.

    ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്‌. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)

    പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്.

  2. Nannayittund. Wtg 4 nxt part…

    1. Abdul Fathah Malabari

      Vannallo

  3. Ethente next part eppo tarum

    1. Abdul Fathah Malabari

      വന്നിട്ടുണ്ട്

Comments are closed.