ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

“അപ്പോ ഞാൻ കരുതിയത് പോലെ നിനക്ക് ഒരുപാട്‌ കാര്യങ്ങൾ അറിയില്ല.” അച്ഛൻ ചെറു ചിരിയോടെ പറഞ്ഞു. “ഞങ്ങളോട് ദേഷ്യം തോന്നരുത് റോബി — എല്ലാവരുടെയും നന്മയേ കരുതിയാണ് ഞങ്ങൾ നിന്നോടിത് ചെയ്യുന്നത്. നി സ്വയം ചെകുത്താന്‍ ലോകത്ത് പോകാൻ തീരുമാനിച്ചു. ഇവിടെ നീയാണ് തെറ്റ് ചെയ്തത്. പക്ഷേ ആ തെറ്റ് അനുവദിക്കാന്‍ ഞങ്ങൾക്ക് കഴിയില്ല. എത്ര നല്ലവന്‍ ആയാലും ചെകുത്താന്‍ ലോകത്ത് പോയാൽ, നിന്റെ ചെകുത്താന്‍ രക്തം നിന്നെ തിന്മയിലേക് നയിക്കും.”

“നീ വഴി ചെകുത്താന്‍മാര്‍ നമ്മുടെ ഒരുപാട്‌ രഹസ്യങ്ങള്‍ മനസ്സിലാക്കും. അതോടെ നമ്മുടെ ലോകം നശിക്കും.” അഡോണി പറഞ്ഞു.

“നിന്റെ കഴുത്തില്‍ കാണുന്ന ആ വളയം നിന്റെ ശക്തിയെ അടിച്ചമര്‍ത്തും. അത് നിന്റെ കഴുത്തില്‍ ഉള്ളിടത്തോളം കാലം നിന്റെ സ്വന്തം ശക്തി പോലും നിനക്ക് അലഭ്യമാണ്. നിന്റെ ശക്തിയെ നി വരിക്കാൻ ശ്രമിക്കുമ്പോള്‍ എല്ലാം, നിന്റെ ശക്തി നിന്നില്‍ നിന്നും വഴുതി പോകും. ആ ശക്തിയെ വളയം ശേഖരിക്കും, എന്നിട്ട് ചെറിയ തോതില്‍ നിന്റെ ശക്തിയെ വള ചേര്‍ത്തി കൊണ്ടേ ഇരിക്കും. നിന്റെ ആചാര്യന്‍ ക്രൗശത്രൻ സ്വയം ഉണ്ടാക്കിയതാണ്, എല്ലാ രണശൂരൻ മാർക്കും ക്രൗശത്രൻ ഓരോ വളയം നല്‍കിയിട്ടുണ്ട്. അതി ശക്തമാരായ മാന്ത്രികന്‍ മാരുടെ ശക്തിയെ പോലും അടിച്ചമര്‍ത്താൻ ഈ വളയത്തിന് കഴിയും. സ്വമേധയാ ആ വളയത്തിൻറ്റെ പിടിയില്‍ നിന്നും നിനക്ക് രക്ഷപ്പെടാൻ കഴിയില്ല.” ഫ്രെഡറിൻ പറഞ്ഞു.

“ഇത് എന്റെ വളയമാണ്, റോബി.” അച്ഛൻ പറഞ്ഞു. “എന്റെ വളയം നിന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം കാലം വരെ, ഞാൻ പറയുന്നത് എല്ലാം നി അനുസരിക്കും, ആ വളയം മുഖേനെ എനിക്ക് നിന്നെ അനുസരിപ്പിക്കാന്‍ കഴിയും. നിന്റെ മനസില്‍ പോലും എനിക്ക് കടക്കാന്‍ കഴിയും. എന്റെ വളയത്തെ എനിക്ക് മാത്രമേ നിന്റെ കഴുത്തിൽ നിന്നും അകറ്റാൻ കഴിയുകയുള്ളു. എന്റെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ, അതും ഞാൻ പറയുന്നത് മാത്രമേ നിനക്കിനി ചെയ്യാൻ കഴിയുകയുള്ളു.” അച്ഛൻ പറഞ്ഞു.

ഒരു വികാരവും പുറത്ത് കാണിക്കാതെ ഞാൻ അച്ഛന്റെ മുഖത്ത് നോക്കി.

“നിങ്ങൾ എല്ലാവരെയും വിശ്വസിച്ചതിന് ഇതാണോ എനിക്ക് നിങ്ങൾ ഒരുക്കിയ സമ്മാനം?, ഈ വള എന്റെ കഴുത്തിൽ ഇട്ട് എന്നെ ഒരു പട്ടിയെ പോലെ അടിമയായി മാറ്റുന്നതാണോ നിങ്ങളുടെ രണശൂര ധര്‍മം?” ഞാൻ സാവധാനം ചോദിച്ചു.

“നി സ്വയം തിരഞ്ഞെടുത്ത വഴിയാണ് ഇത്, റോബി. ചെകുത്താന്‍ വിരിച്ച വലയിലേക്ക് നി മൂക്കും കുത്തി വീണു. നിന്റെ അമ്മ ചെകുത്താന്‍ ലോകത്ത് ഉണ്ടെന്ന് കരുതിയ നീയൊരു വിഡ്ഢിയാണ്. നിന്നെ ഒരു പൂര്‍ണ ചെകുത്താനായ് മാറ്റി, നിന്നെ ഞങ്ങൾക്ക് നേരെ തൊടുക്കാൻ വേണ്ടിയാണ് ചെകുത്താന്‍ രാജാവ് ശ്രമിക്കുന്നത്. പക്ഷേ അത് മനസ്സിലാക്കാൻ നി തയ്യാറായില്ല.” അച്ഛൻ കോപത്തോടെ പറഞ്ഞു.

“ഈ വള എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന് നിനക്ക് അറിയാമോ?” ആന്ത്രിയസ് എന്നോട് ഗൗരവത്തോടെ ചോദിച്ചു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.