ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2168

Views : 33512

ഒരിക്കല്‍ കൂടി ബാൽബരിത് ൻറ്റെ രൂപം മങ്ങി തെളിഞ്ഞു. ഇപ്പോൾ അവന്‍ എന്നില്‍ നിന്നും അഞ്ച് മീറ്റർ അകലം പാലിച്ച് നിന്നു. ഒരിക്കല്‍കൂടി അവന്റെ മുഖത്ത് ഭയം മിന്നിമറഞ്ഞു. പക്ഷേ അവന്റെ മനസ്സ് വാണിയുടെ നേര്‍ക്ക് തിരിയുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ ചിരിച്ചു. പക്ഷേ എന്റെ ഉള്ളില്‍ കോപം നിറഞ്ഞ് തുളുമ്പി. പിന്നെ കുപിതമായ എന്റെ മനസ്സ് തിളച്ച് മറിഞ്ഞ് എന്തോ എന്റെ കണ്ണിലൂടെ പുറത്ത്‌ ഒഴുകുന്നത് പോലെ എനിക്ക് തോന്നി.

അഡോണി എന്റെ അടുത്ത് നിന്നും പേടിയോടെ അകന്ന് മാറി. വാണിയുടെ മനസ്സിലുള്ള ഭയം ഞാൻ അറിഞ്ഞു, പക്ഷേ വാണി എന്റെ അടുത്ത് തന്നെ നിന്നു. പെട്ടന്ന് അവളില്‍ നിന്നും ആ സ്വര്‍ണ്ണ പ്രകാശം എന്നെ വലയം ചെയ്തു. പക്ഷേ അതിൽ നിന്നും ഒരു ഗുണവും ഞാൻ അറിഞ്ഞില്ല.

പകരം, എന്നില്‍ നിന്നും ചെറിയ തോതില്‍ എന്റെ ശക്തി വാണിയുടെ ജീവ ശക്തിയില്‍ ചേരുന്നത് മാത്രം എനിക്ക് അറിയാൻ കഴിഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. എന്റെ ശക്തിയെ വാണി വലിച്ചെടുക്കുന്ന പോലെ എനിക്ക് തോന്നി. പക്ഷേ ഞാൻ അതിനെ തടഞ്ഞില്ല. പിന്നീട് അവളോട് തന്നെ ചോദിക്കാം.

തെരുവ് നായയെ നോക്കുന്നത് പോലെ ബാൽബരിത് നെ ഞാൻ നോക്കി. ബാൽബരിത് അവന്റെ ഭയത്തെ മറയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.

അവനെ നോക്കി ഞാൻ പറഞ്ഞു, “എന്നില്‍ നിന്നും, എന്റെ കൂട്ടുകാരിൽ നിന്നും അകന്ന് നില്‍ക്കുന്നതാണ് നിനക്ക് നല്ലത് — അത് ഞങ്ങളുടെ ദേഹം ആയാലും ഞങ്ങളുടെ ദേഹി ആയാലും. ”

ഞാൻ പറഞ്ഞ്‌ കഴിഞ്ഞതും അനുസരണയുള്ള പട്ടിയെ പോലെ ബാൽബരിത് എന്നെ നോക്കി സമ്മത ഭാവത്തില്‍ തലയാട്ടി. പക്ഷേ അവനെ കാണും തോറും എന്റെ കോപം ഇരട്ടിച്ചു കൊണ്ടെ പോയി.

എന്റെ സ്വന്തം ശബ്ദം കേട്ട് ഞാൻ നടുങ്ങി. കാരണം, മലവെള്ളം പാച്ചിൽ പോലെയായിരുന്നു എന്റെ ശബ്ദം. പക്ഷേ ആ ശബ്ദത്തില്‍ ഒരു വശീകരണം ഉണ്ടായിരുന്നു.

എന്റെ കൈയിൽ പിടിച്ചിരുന്ന വാണിയുടെ കൈ നടുങ്ങി. അവൾ എന്നിലേക്ക് കൂടുതൽ ചേര്‍ന്ന് നിന്നു. അഡോണി ഏതോ മായ ലോകത്ത് എത്തിപ്പെട്ടത് പോലെ എല്ലാം മറന്ന് എവിടെയോ നോക്കി നില്‍ക്കുന്നു.

എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കോപം ഞാൻ അടക്കാൻ ശ്രമിച്ചു. പെട്ടന്ന് വാണിയുടെ ജീവ ജ്യോതി എന്റെ ശക്തി ചോര്‍ത്തുന്നത് മതിയാക്കി. കുറച്ച് കഴിഞ്ഞ് ഒരു വിറയലോടെ വാണി തറയില്‍ ഇരുന്നു. വാണി അവശ നിലയില്‍ ആയിരുന്നു. എന്താണ്‌ അവള്‍ക്ക് സംഭവിച്ചത്.

‘ഒരു ഉത്തരം മാത്രമേ ഉള്ളു. ബാൽബരിത് വാണിയുടെ മനസില്‍ കടന്ന് കൂടാൻ ശ്രമിച്ചു. വാണി അതിനെ തടഞ്ഞു. പക്ഷേ അവൾട ശക്തി കൊണ്ട്‌ കഴിയാതെ വന്നപ്പോൾ അവൾ പോലും അറിയാതെ വാണിയുടെ മനസ്സ് നിങ്ങളുടെ ആത്മബന്ധത്തിലൂടെ നിങ്ങളില്‍ ശരണം പ്രാപിച്ചു. അന്നേരമാണ് നിന്റെ ശക്തി വാണിയുടെ ജീവ ജ്യോതിയില്‍ കടന്ന്, ബാൽബരിത് നെ തടയാനുള്ള ശക്തിയെ അവള്‍ക്ക് പകര്‍ന്ന് കൊടുത്തത്. ആ ശക്തി അവനെ വാണിയുടെ മനസില്‍ നിന്നും പുറന്തള്ളി.’ എന്റെ സഹജാവബോധം പറഞ്ഞു.

പക്ഷേ എന്തിനാണ് ബാൽബരിത് എന്റെ മനസില്‍ കടന്ന് കൂടാൻ ശ്രമിച്ചത്? എന്നെ നിയന്ത്രിക്കാനോ, അതോ അടിമ പെടുത്താൻ വേണ്ടിയോ? ഒരുപക്ഷേ വെറുതെ എന്റെ മനസ്സ് വായിക്കാൻ ആയിരിക്കുമോ?

മൂന്ന് തൊട്ട് അതിന്റെ മുകൾ നിരയിലുള്ള എല്ലാ ചെകുത്താന്‍ മാര്‍ക്കും അവരെക്കാള്‍ ശക്തി കുറഞ്ഞവരുടെ മനസ്സിൽ കടന്ന് അവരുടെ മനസ്സിനെ വായിക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു.

Recent Stories

The Author

21 Comments

  1. വിരഹ കാമുകൻ💘💘💘

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ💘💘💘

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

  5. 🔥🔥🔥🔥🔥🔥

    1. ❤️❤️

  6. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️🌺🌺👍👍👍

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  7. ലുയിസ്

    💜💜💜💜💜

    1. ❤️❤️

  8. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo 😁

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com