ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2171

പിന്നെയുള്ള ഏഴു പേരില്‍ അഗ്നേഷ്വർ, റാഫേല്‍ — ഇവർ രണ്ട് പേരെയും കൂടാതെ മറ്റുള്ളവരെ എനിക്ക് വിശ്വാസമാണ്.

അതുകൊണ്ട്‌, തെറ്റാണെന്ന്‌ അറിയാം — പക്ഷേ എന്റെ ജീവൻ അതിനേക്കാള്‍ വലുതാണ്, അതുകൊണ്ട്‌ ഞാൻ ഈ രണ്ട് രണശൂരൻ മാരുടെയും മനസില്‍ നുഴഞ്ഞ് കേറി.

പക്ഷേ എനിക്കെതിരായ ഒരു ചിന്തയും അവരുടെ മനസില്‍ ഇല്ലായിരുന്നു. അപ്പോ അവർ രണ്ട് പേരെയും വിശ്വസിക്കാൻ കഴിയും.

‘ഈ രണശൂരൻ മാരുടെ കവചം എവിടെ നിന്നാണ്, എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്?’ എന്റെ മനസില്‍ ഞാൻ ചോദിച്ചു.

‘ചെറിയ അളവിലുള്ള ദ്രാവകത്തെ ക്രൗശത്രൻ ലോഹമാക്കി മാറ്റിയ ശേഷമാണ് ഞങ്ങളെ ഞങ്ങളുടെ ലോകത്ത് നിന്നും കൊണ്ട് പോയത്. അതിൽ നിന്നാണ് രണവാളും, പിന്നെ എല്ലാ രണശൂരൻ മാരുടെയും വലത് കൈ വിരലില്‍ കാണുന്ന ആ മോതിരവും ഉണ്ടാക്കിയത്. ആ മോതിരമാണ് അവരുടെ കവചമായി മാറുന്നത്. രണവാളും മോതിരവും ഉണ്ടാക്കാനുള്ള ക്രിയ ഒന്ന് തന്നെയാണ്, പക്ഷേ രൂപവും ഉപയോഗവും വെവ്വേറെ എന്ന് മാത്രം.’ ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ പറഞ്ഞു.

‘ആ ചെറിയ അളവ് കൊണ്ട്‌ ഇത്രയേറെ ആയുധങ്ങള്‍ അയാള്‍ക്ക് എങ്ങനെ ഉണ്ടാക്കാൻ കഴിഞ്ഞു?’ എന്റെ സംശയം ഞാൻ ഉന്നയിച്ചു.

‘ചെറിയ അളവ് എന്ന് പറഞ്ഞാൽ — അയ്യായിരം വാൾ ഉണ്ടാക്കേണ്ട ലോഹമാണ് അയാൾ കൊണ്ട്‌ പോയത്. ഞങ്ങളുടെ മൊത്ത അളവ് വെച്ച് നോക്കുമ്പോള്‍ അത് വളരെ ചെറിയ അളവായി തോന്നും.’

‘ഓ… ഇപ്പൊ മനസ്സിലായി. പിന്നെ, നമ്മൾ സൃഷ്ടിച്ച രണവാൾ പോലെ ഉന്നത നിലവാരമുള്ള കവചം എനിക്ക് വേണം.’ ഞാൻ ആവശ്യപ്പെട്ടു.

‘ഏത് രൂപത്തിൽ?’

‘രണശൂരൻമാർ ഇപ്പോൾ ധരിച്ചിരിക്കുന്നത് പോലെ ആ മോതിര രൂപത്തിൽ തന്നെ മതി.’

‘മോതിരം ഞങ്ങൾക്ക് സൃഷ്ടിക്കാന്‍ കഴിയും. പക്ഷേ ഉയർന്ന നിലവാരം വേണമെങ്കിൽ പ്രപഞ്ച ഭാഷ കൊണ്ട്‌ നിങ്ങൾ അതിനെ അലങ്കരിക്കണം.’ ദ്രാവക മൂര്‍ത്തി പറഞ്ഞു. ഞാൻ ഉടനെ സമ്മതിച്ചു.

“റോബി….. റോബി!!”

രാധിക ചേച്ചി ഉറക്കെ വിളിച്ചത് കേട്ട് ഞാൻ ഞെട്ടി.

“പലപ്പോഴായി എന്റെ ശ്രദ്ധയില്‍ പെട്ടതാണ്. എന്തിനാ നീ ചില നേരത്ത് ഇങ്ങനെ കണ്ണും പൂട്ടി നില്‍ക്കുന്നത്? പത്തും പതിനഞ്ചും നിമിഷം വരെ നി അതുപോലെ നില്‍ക്കുന്നത് കാണുമ്പോൾ നി ഈ ലോകത്തല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തിനാ ഇടയ്ക്കിടെ ഇതുപോലെ നി നിക്കുന്നേ?” സംശയ ഭാവത്തോടെ അവർ ചോദിച്ചു.

“ങേ, പത്തും പതിനഞ്ചും മിനിറ്റ് നേരമോ?” അതിശയത്തോടെ ഞാൻ ചോദിച്ചു.

“ചില സമയങ്ങളില്‍ അതിലും കൂടുതൽ നേരം അങ്ങനെ നില്‍ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്!” വാണി പറഞ്ഞു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    ❤

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.