ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2168

Views : 33512

“നമുക്കിടയിലെ ഈ പ്രശ്നത്തിന്‌ ഒരു പരിഹാരം ലഭിച്ചത്‌ കൊണ്ട്‌ ഇപ്പോൾ ഞാൻ വളരെയധികം സന്തോഷിക്കുന്നു റോബി. ഞങ്ങളാരും നിന്നെ വെറുക്കുന്നില്ല, പക്ഷേ നിന്റെ ചെകുത്താന്‍ രക്തത്തെ അവിശ്വസിച്ചു. ഇപ്പോൾ എല്ലാ തെറ്റിദ്ധാരണയും ഞങ്ങൾക്ക് മാറി. ആരോടും നിനക്ക് ദേഷ്യവും വൈരാഗ്യവും തോന്നരുത് റോബി. എല്ലാവർക്കും വേണ്ടി ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.”

ഞാൻ ചിരിച്ചു. “നമ്മൾ എല്ലാരും ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ചെയ്തിട്ടുള്ളവരാണ് അച്ചോ. അതേ തെറ്റുകൾ നമ്മൾ പിന്നെയും ചെയ്യാതെ നോക്കണം എന്നാണ് ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചത്.”

“അപ്പോ ചെകുത്താന്‍ ലോകത്ത് പോകാൻ തന്നെയാണോ നിന്റെ തീരുമാനം? ”

“അതേ അച്ചോ, അതുതന്നെയാണ് എന്റെ തീരുമാനം.” ഞാൻ കൂടുതൽ വിവരിക്കാൻ നിന്നില്ല.

അച്ഛന്റെ മുഖത്ത് കോപം കണ്ടെങ്കിലും അയാൾ അത് അടക്കി.

“എന്റെ അമ്മയുടെ ജനനത്തെ കുറിച്ച് ബാൽബരിത് പറഞ്ഞതില്‍ എന്തെങ്കിലും സത്യം ഉണ്ടോ?” ഞാൻ ചോദിച്ചു.

ഒരുപാട്‌ നേരം കഴിഞ്ഞാണ് അച്ഛൻ വായ് തുറന്നത്. പക്ഷേ ഞാൻ ചോദിച്ചതിന് മറുപടി തരാന്‍ വേണ്ടിയല്ല എന്ന് മാത്രം.

“ചെകുത്താന്‍മാരുടെ കുരുക്കിൽ വീഴരുത് റോബി. അവിടെ ഒരിക്കലും നി സുരക്ഷിതമല്ല എന്ന് എപ്പോഴും മനസില്‍ കരുതണം. അതുമാത്രമാണ് എനിക്ക് പറയാനുള്ളത്.” അത്രയും പറഞ്ഞിട്ട് അച്ഛൻ വേഗം തിരിച്ച് നടന്നു.

ഞാൻ അകത്ത് പോയില്ല. പെട്ടന്ന് അഡോണിയുടെ മക്കളെ ഞാൻ വിചാരിച്ചു. ‘എന്തുകൊണ്ട്‌ അവരില്‍ ഒരാൾ പോലും രണശൂരൻറ്റെ പരിശീലനത്തിന് വിധേയരായില്ല?’

‘ഒരു തരി എങ്കിലും മാന്ത്രിക ശക്തി ഉള്ളവര്‍ക്ക് മാത്രമേ രണശൂരൻ ആക്കാന്‍ കഴിയുകയുള്ളു. ഒരുപക്ഷേ അവര്‍ക്ക് ഒരു നുള്ള് പോലും മന്ത്ര ശക്തി കാണില്ല.’ എന്റെ സഹജാവബോധം പറഞ്ഞു.

ഞാൻ നടന്ന് എന്റെ ജീപ്പിന്റെ അടുത്ത് എത്തി. എന്റെ പുറകില്‍ കാലൊച്ച കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.

വാണി, ഭാനു, രാധിക ചേച്ചി, കൃഷ്ണൻ ചേട്ടൻ, മൂര്‍ത്തി — അഞ്ച് പേരും നടന്ന് എന്റെ അടുത്ത് വന്ന് നിന്നു. വാണി ഒരു ലിസ്റ്റ് എന്റെ കൈയിൽ തന്നു. അത് ഞാൻ വാങ്ങി.

പിന്നെ ഒന്നും മിണ്ടാതെ ഞാൻ ജീപ്പിൽ കേറി. മറ്റുള്ളവരും കേറി.

ക്വൊട്ടെസിൽ വന്നതും വാണിയും രാധിക ചേച്ചിയും ഭക്ഷണം തയ്യാറാക്കി. എല്ലാവരും കഴിച്ചിട്ട് ഹാളില്‍ വന്നു.

“കുറച്ച് നേരം നിങ്ങൾ വിശ്രമിക്കു, എനിക്ക് രണവാൾ പണിയണം. അതുകഴിഞ്ഞ്‌ നമുക്ക് സംസാരിക്കാം.”

“അത്രയേറെ രണവാൾ നിനക്ക് ഈ കുറഞ്ഞ സമയം കൊണ്ട്‌ സൃഷ്ടിക്കാന്‍ കഴിയുമോ റോബി?” രാധിക ചേച്ചി സംശയത്തോടെ ചോദിച്ചു.

ഞാൻ മനസില്‍ ചിരിച്ചു. ദ്രാവക ലോകത്ത് പോയാൽ എനിക്ക് ഒരുപാട്‌ സമയവും ഉണ്ടാവും. എന്റെ ജോലി കഴിഞ്ഞ് ഇവിടെ നിന്നും മറഞ്ഞ അതേ സെക്കന്റില്‍ എനിക്ക് തിരിച്ച് വരാനും കഴിയും.

“കഴിയും ചേച്ചി.” ഞാൻ പറഞ്ഞു.

Recent Stories

The Author

21 Comments

  1. വിരഹ കാമുകൻ💘💘💘

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ💘💘💘

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

  5. 🔥🔥🔥🔥🔥🔥

    1. ❤️❤️

  6. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️🌺🌺👍👍👍

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  7. ലുയിസ്

    💜💜💜💜💜

    1. ❤️❤️

  8. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo 😁

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com