ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

“എന്താണ് നിങ്ങൾ ചെയ്തത്!” രാധിക ചേച്ചി കോപത്തോടെ അലറുന്നത് ഞാൻ കേട്ടു.

“നമുക്ക് വേറെ നിവർത്തി ഇല്ല രാധിക, റോബി ചെകുത്താന്‍ ലോകത്ത് പോകാന്‍ പാടില്ല. പോയാൽ അവന്റെ മനുഷ്യത്വം നഷ്ടപ്പെടും എന്നാണ് ഞങ്ങളില്‍ പലരും കരുതുന്നത്. അതുതന്നെയാണ് സത്യവും.” അച്ഛൻ പറഞ്ഞു.

“ഇത് ശെരിയല്ല, കിരണചന്ദ്രൻ. റോബി സർ ഒരിക്കലും ഈ അനീതി അര്‍ഹിക്കുന്നില്ല.” ഭാനു ദേഷ്യത്തോടെ പറഞ്ഞു.

“എന്താണ്‌ നിങ്ങൾ ഈ കാണിക്കുന്നത്….?” വാതില്‍ക്കല്‍ നിന്നുകൊണ്ട് വാണി കോപത്തോടെ അലറുന്നത് ഞാൻ കേട്ടു. എന്നിട്ട് വാണി എന്റെ നേര്‍ക്ക് പാഞ്ഞ് വന്നു.

പാഞ്ഞ് വന്ന വാണിയേ തിരുമേനി പിടിച്ചുനിർത്തി. “ഈ മാര്‍ഗ്ഗം മാത്രമാണ്‌ ഇപ്പോൾ ഞങ്ങൾ കാണുന്നതു.”

“അദ്ദേഹം നമുക്ക് എതിരായി ഒന്നും പ്രവർത്തിച്ചില്ല, നമുക്ക് വേണ്ടിയും നമ്മുടെ ലോകത്തിന് വേണ്ടിയും അദ്ദേഹം നല്ലത് മാത്രമാണ് ചെയ്തത്. എന്നിട്ടിപ്പോ നിങ്ങൾ ഇങ്ങനെയാണോ പ്രത്യുപകാരം ചെയ്യേണ്ടത്?” വാണി കരഞ്ഞുകൊണ്ട് ചോദിച്ചു.

ഞാൻ എന്റെ കോപം അടക്കി കൊണ്ട്‌ വെറുതെ നിന്നു.

“വാണി പറയുന്നതിൽ കാര്യമുണ്ട്. ഈ തർക്കം നമുക്കിവിടെ അവസാനിപ്പിക്കും.” അഗ്നേഷ്വർ പറഞ്ഞു. “റോബിയെ കൂടാതെ പത്തൊന്‍പത് പേര്‍ ഇവിടെ ഉണ്ട്. നമുക്ക് ഭൂരിപക്ഷം നോക്കാം.”

അച്ഛൻ ഒന്ന് മടിച്ചു. പക്ഷേ മറ്റുള്ളവർ സമ്മതിച്ചു. അതോടെ അച്ഛനും സമ്മതിച്ചു. ഉടൻ തന്നെ എന്റെ കാര്യത്തില്‍ ഒരു തീരുമാനവും ആയി.

“അപ്പോൾ റോബിക്ക് എതിരായി പന്ത്രണ്ട് പേരും, റോബിക്ക് പിന്തുണയായ് ഏഴ് പേരും. ഭൂരിപക്ഷം ആളുകളും റോബിക്ക് എതിരാണ്.” അച്ഛൻ പറഞ്ഞു.

“ഞങ്ങളോട് ക്ഷമിക്കണം റോബി, ലോക നന്മയ്ക്കായി ഞങ്ങൾക്ക് ഇത് ചെയ്തേ പറ്റു.” തിരുമേനി പറഞ്ഞു.

ഞാൻ ഒന്നും പറയാതെ എനിക്ക് തുണയായി നിന്ന ആ ഏഴ് പേര്‌ ആരൊക്കെ എന്ന് നോക്കി. കാരണം ഇപ്പോൾ അവർ മാത്രമാണ് എന്റെ മിത്രങ്ങള്‍.

വാണി, ഭാനു, രാധിക ചേച്ചി, കൃഷ്ണന്‍ ചേട്ടൻ, മൂര്‍ത്തി ചേട്ടൻ, അഗ്നേഷ്വർ, റാഫേല്‍ ഇത്രയും പേരാണ് എനിക്ക് പിന്തുണ നല്‍കിയത്. ഞാൻ ചിരിച്ചു — ഇത്രയും പേര്‍ എനിക്ക് പിന്തുണ നല്‍കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്റെ കൂടെ ചെകുത്താന്‍ ലോകത്ത് വരാൻ തയ്യാറായ അഡോണി എനിക്ക് തുണയായി നിന്നില്ല. പിന്നെയും അഡോണി നാടകം കളിച്ചു.

“ആ വളയം എന്താണെന്ന് റോബിക്ക് അറിയാമോ?” അച്ഛൻ ചോദിച്ചു. എനിക്ക് അറിയാമായിരുന്നു പക്ഷേ ഞാൻ മിണ്ടിയില്ല.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.