ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

ഇന്ന് ഞാൻ ഇവർക്കൊപ്പം ചേർന്ന് എല്ലാ കാര്യത്തിലും സഹകരിച്ചു — പുതിയ ശക്തിയേറിയ രണവാൾ അവര്‍ക്ക് ഞാൻ നല്‍കി. അത് കാരണം അവര്‍ക്ക് ഭാനു വിനെ രക്ഷിക്കാൻ കഴിഞ്ഞു. രണ്ട് മൂന്നാം നിരയിലുള്ള ചെകുത്താന്‍മാരെ നശിപ്പിക്കാനും കഴിഞ്ഞു…. ഇതില്‍ കൂടുതൽ എന്ത് ചെയ്ത് എനിക്ക് ഇവരുടെ വിശ്വസം നേടാൻ കഴിയും?

“നിന്റെ സിരകളിൽ ഇപ്പോഴും ചെകുത്താന്റെ രക്തം ഉണ്ട്. അത് എപ്പോഴും നിന്നില്‍ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട്‌ ഞങ്ങൾക്ക് നിന്നെ പൂര്‍ണമായി വിശ്വസിക്കാൻ കഴിയില്ല!” ഫ്രെഡറിൻ എന്റെ മുഖത്തടിച്ചത് പോലെ പറഞ്ഞു.

പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. കാരണം ഇപ്പോൾ ഇവിടെയുള്ള ഭൂരിഭാഗം ആളുകളും അതുതന്നെയാണ് വിശ്വസിക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു.

“ചെകുത്താന്‍ ലോകത്ത് പോയാൽ മാത്രമേ എനിക്ക് പല കാര്യങ്ങളും വ്യക്തമാവുകയുള്ളു. അവിടെ പോണം എന്ന് എന്റെ മനസ്സ് പറയുന്നു. അതുകൊണ്ട്‌ ആരും എന്നെ തടയരുത്. നാളെ ഞാൻ പോകും.” കോപം അടക്കി പല്ല് കടിച്ചു പിടിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു.

“നിന്നെ കുരുക്കിൽ ആക്കാന്‍ വേണ്ടിയാണ് നിന്നെ ആ ചെകുത്താന്‍ അവരുടെ ലോകത്തേക്ക് കൊണ്ട്‌ പോകുന്നത്. അവിടെ പോയാൽ നിന്റെ ശക്തി ഒന്നുമല്ല റോബി. നിനക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. നി നന്മയെ മറക്കും, എന്നിട്ട് ചെകുത്താന്റെ പക്ഷം ചേര്‍ന്ന ഞങ്ങളുടെ ലോകത്തെ നരകമാക്കാൻ നി വരും.” തിരുമേനി പറഞ്ഞു.

“അങ്ങനെ സംഭവിക്കില്ല. എനിക്ക് പോയേ മതിയാകൂ.” ഞാൻ തറപ്പിച്ച് പറഞ്ഞു.

“ഇല്ല റോബി, നി എങ്ങും പോകില്ല. അത് ഞങ്ങൾ ഉറപ്പ് വരുത്തും.” അച്ഛൻ തറപ്പിച്ച് പറഞ്ഞു.

ഉടനെ അച്ഛന്റെ കൈയിൽ മഴവില്ല് കൊണ്ട്‌ സൃഷ്ടിച്ചത് പോലെ തോന്നിക്കുന്ന ഒരു വലിയ വളയം പ്രത്യക്ഷപെട്ടു. ഞാൻ കണ്ണടച്ച് തുറക്കും മുന്നേ അയാൾ ആ വളയം എന്റെ നേര്‍ക്ക് എറിഞ്ഞു. ഉടനെ അത് എന്റെ തല വഴി വീണ് കഴുത്തിൽ എത്തിയതും ആ വളയം എന്റെ കഴുത്തിൻറ്റെ അളവിനൊത്ത് താന്നെ ചുരുങ്ങി.

ആ വളയം എന്റെ ശക്തിയെ അമര്‍ച്ച ചെയ്യാൻ തുടങ്ങി. എന്റെ ശക്തിയെ ആ വളയം അതിലേക്ക് വലിച്ച് എടുക്കാൻ ശ്രമിച്ചു. പിന്നെ കുറച്ച് നേരത്തേക്ക് എന്റെ ശക്തി ചോരുന്നത് പോലെ എനിക്ക് തോന്നി.

പക്ഷേ ഞാൻ എന്റെ മനസ്സിനെ ആ വളയത്തിനുള്ളിൽ കടത്തി. അത് എന്നെ തടയാൻ ശ്രമിച്ചെങ്കിലും അതിന്‌ എന്നെ തടയാനുള്ള ശക്തി ഇല്ലായിരുന്നു. ആ വളയം എന്താണെന്ന് ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ പറഞ്ഞത് തന്നു.

‘ഞാൻ എന്താണെന്ന് നി അറിയുന്നില്ലയോ?’ ആ മാന്ത്രിക വളത്തോട് ഞാൻ ചോദിച്ചു.

‘ഞാൻ അറിയുന്നു. അതിൽ ഞാൻ ഖേദിക്കുന്നു. പക്ഷേ നിങ്ങൾ എന്നെ കിരണചന്ദ്രൻ റ്റെ അധീനതയിൽ നിന്നും മുക്തമാക്കിയാൽ മാത്രമേ എനിക്ക് നിങ്ങളെ അനുസരിക്കാൻ കഴിയുകയുള്ളു. കാരണം, അയാളുടെ ശക്തി എന്നില്‍ പകര്‍ന്ന് തന്നത് കൊണ്ട് അയാളുടെ ഉത്തരവ് പാലിക്കേണ്ട ചുമതല എനിക്കുണ്ട്.’

ഞാൻ ആ വളയം നിരീക്ഷിച്ചു. ശെരിയാണ്, തിരുമേനിയുടെ ശക്തിയേ ഞാൻ തിരിച്ചറിഞ്ഞ് അതിനെ ഞാൻ വളയത്തിൽ നിന്നും അകറ്റി. ഉടന്‍തന്നെ എന്റെ ചോർത്തപ്പെട്ട ശക്തി അത്രയും ആ വളയത്തിൽ നിന്നും എന്റെ ഉള്ളില്‍ തിരിച്ച് വന്നു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.