ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

അഡോണി ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. ഞാൻ വാണിയേ നോക്കി. അവൾ ശാന്തമായി ഉറങ്ങുന്നു. അവളെ ഉണര്‍ത്താൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ അഡോണിയുടെ പുറകെ നടന്നു.

ഞങ്ങൾ അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ കയറി. അവിടെ കൊല്ലപ്പെട്ട മൂന്ന് രണശൂരൻമാർ ഒഴികെ, എല്ലാവരും അഡോണിയുടെ ഉണ്ടായിരുന്നു. ഭാനു എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

“വാണി എവിടെ റോബി?” എന്നെ കണ്ടതും എന്റെ നേര്‍ക്ക് പാഞ്ഞ് വന്നിട്ട് ഭയം കലര്‍ന്ന സ്വരത്തില്‍ രാധിക ചേച്ചി ചോദിച്ചു.

“പേടിക്കേണ്ട ചേച്ചി.” ഞാൻ പറഞ്ഞു. “വാണി ജീപ്പിൽ ഉണ്ട്. അവളിപ്പോള്‍ വണ്ടിയില്‍ കിടന്ന് മയങ്ങുന്നു.”

ഒരു നിമിഷം രാധിക ചേച്ചി എന്റെ മുഖത്ത് സൂക്ഷിച്ച് നോക്കി. എന്നിട്ട് പറഞ്ഞു, “എന്ത് സംഭവിച്ചെന്ന് തെളിച്ച് പറ റോബി.”

“എന്ത് ഉദ്ദേശത്തോടെയാണ് ചെകുത്താന്‍ ലോകത്ത് പോകാൻ നി ആ ചെകുത്താനോട് സമ്മതം പറഞ്ഞത്…..? ഞങ്ങളോട് ഒന്നും ആലോചിക്കാതെ ആ തീരുമാനം നി സ്വയം എന്തിന്‌ എടുത്തു….?” അച്ഛൻ കഠിനമായ കോപത്തോടെ എന്നെ നോക്കി നടന്ന് വന്ന് കൊണ്ട്‌ ഉറക്കെ ചോദിച്ചു. പെട്ടന്ന് മറ്റുള്ളവരും ഞങ്ങൾക്കടുത് വന്ന് നിന്നു.

“ചെകുത്താന്‍ ലോകത്ത് പോകാൻ ഞങ്ങൾ നിന്നെ അനുവദിക്കില്ല.” വേറൊരു രണശൂരൻ പറഞ്ഞു.

“ഉചിതമല്ലാത്ത തീരുമാനമാണ് നി എടുത്തിരിക്കുന്നത്.” തിരുമേനി രോഷാകുലനായ് പറഞ്ഞു.

“ഒരിക്കലും നി ചെകുത്താന്‍ ലോകത്ത് പോകരുത്.” കൂട്ടത്തില്‍ നിന്നും ആരോ പറഞ്ഞു.

“കണ്ടോ! അവനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞത് എത്ര സത്യമായി….!” മുഖം കാണിക്കാതെ ആരോ കൂട്ടത്തില്‍ ഒളിച്ചിരുന്ന് പാഞ്ഞു.

എന്റെ തല പെരുത്ത് കേറി. എന്നെ വിശ്വസിക്കാൻ കഴിയില്ല പോലും….. എനിക്ക് നല്ലപോലെ ദേഷ്യം വന്നു. ഞാൻ ഇവരെയും വിശ്വസിക്കുന്നില്ല എന്ന് അവര്‍ക്കും അറിയില്ലല്ലോ.

എന്റെ എല്ലാ കാര്യവും അഹങ്കാരികളായ ഇവരാണോ തീരുമാനിക്കേണ്ടത്? എല്ലാം ഞാൻ ഇവരോട് ചോദിച്ച് മാത്രം ചെയ്യണം എന്നാണോ അവർ കരുതുന്നത്?

ഇവിടെ ഉള്ള ഭൂരിപക്ഷ ആളുകളും എന്നെ വിശ്വസിക്കുന്നില്ല എന്ന് എനിക്കറിയില്ല എന്നാണോ ഇവർ കരുതിയത്? പല സാഹചര്യങ്ങളില്‍ എന്റെ യോഗ്യത ഞാൻ തെളിയിച്ചിട്ടുണ്ട് — എന്നിട്ട് പോലും — ഇപ്പോഴും, പലരും എന്നെ സംശയ മനോഭാവത്തോടെ നോക്കുന്നത് ഞാൻ അറിയുന്നില്ല എന്നാണോ ഇവർ കരുതുന്നത്? എന്റെ ക്രോധം നുരഞ്ഞ് പൊങ്ങി.

ചെന്നായ്ക്കള്‍ ഈ ഗ്രാമത്തെ ആക്രമിച്ചപ്പോൾ എനിക്ക് അവരുടെ കൂടെ പക്ഷം ചേരാന്‍ കഴിയുമായിരുന്നു — ഞാൻ ചെയ്തില്ല.

റണ്ടൽഫസ് ൻറ്റെ ക്ഷണം സ്വീകരിച്ച് അവന്റെ കൂടെ എനിക്ക് പോകാമായിരുന്നു — ഞാൻ പോയില്ല.

ഡെറ്ബഫാസ് ൻറ്റെ കൂടെ ചെകുത്താന്‍ ലോകത്ത് എനിക്ക് പോകാമായിരുന്നു — ഞാൻ പോയില്ല.

ആ രണശൂരൻ റ്റെ ഹൃദയം ഭക്ഷിച്ചും അവന്റെ രക്തം പാനം ചെയ്തും എനിക്ക് ചെകുത്താന്റെ പക്ഷത്ത് ചേരാന്‍ കഴിയുമായിരുന്നു — അതും ഞാൻ ചെയ്തില്ല.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.