ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

ഒരുപക്ഷേ ബാൽബരിത് നും എന്നെപ്പോലെ മറ്റുള്ളവരുടെ ജീവ ശക്തിയെ കാണാന്‍ കഴിയുമോ? ചെന്നായ്ക്കളുടെ മനസില്‍ കടന്ന് കൂടി ഞാൻ അതിനെ കൊന്നത് പോലെ ബാൽബരിത് നും കഴിയുമോ. എന്നെ കൊല്ലാന്‍ വേണ്ടിയാണോ ബാൽബരിത് ശ്രമിച്ചത്?

“ഇവിടെ എന്താ സംഭവിച്ചത്?” അഡോണിയുടെ ശബ്ദം എന്നെ എന്റെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

ഞാനോ ആ ചെകുത്താനോ അഡോണിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

“നാളെ രാത്രി പന്ത്രണ്ട് മണിക്ക് നിങ്ങൾ ഇവിടെ വരണം. പന്ത്രണ്ട് മണിക്കും ഒരു മണിക്കും മധ്യേ ഉള്ള സമയത്ത് മാത്രമേ ചെകുത്താന്‍ ലോകത്തേക്കുള്ള പ്രവേശന കവാടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.” എന്നെ നോക്കാതെ പറഞ്ഞിട്ട് ബാൽബരിത് ആ ഒഴിഞ്ഞ വീട്ടില്‍ കേറി പോയി.

അഡോണിയുടെ മുഖത്ത് ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു.

“ഇപ്പോൾ നമുക്ക് തിരികെ പോകാം. ചെകുത്താന്‍ ലോകത്ത് പോകുന്നതിന് മുമ്പ്‌ എനിക്ക് ചില കാര്യങ്ങൾ ചെയ്ത്‌ തീര്‍ക്കണം.” ഞാൻ പറഞ്ഞു.

“എനിക്കും അച്ഛനോടും മറ്റുള്ളവരോടും സംസാരിക്കണം. റോബി ശെരിക്കും ആ ചെകുത്താന്‍ പറഞ്ഞത് വിശ്വസിക്കുന്നുണ്ടോ? നിന്റെ അമ്മ ചെകുത്താന്‍ ലോകത്ത് ഉണ്ടെന്ന് അവന്‍ കള്ളം പറഞ്ഞതാണെങ്കിൽ? അഡോണി ചോദിച്ചു.

ഞാൻ ഒന്നും പറയാതെ വാണിയുടെ കൈ പിടിച്ച് അവളെ സഹായിച്ചു. ഒരു പുഞ്ചിരിയോടെ വാണി പതിയെ എഴുന്നേറ്റു. അവളെയും കൂട്ടി ഞാൻ ജീപ്പ് ലക്ഷ്യമാക്കി നടന്നു.

അഡോണി എന്തോ ചിന്തിക്കും പോലെ ഞങ്ങൾക്കൊപ്പം നടന്നു. അയാൾ മറ്റുള്ള രണശൂരൻ മാരുമായി മനസ്സ് കൊണ്ട്‌ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്യം എനിക്ക് ബോധ്യമായി.

ജീപ്പിലുള്ള ബാക് സീറ്റില്‍ കേറിയ പാടെ വാണി സീറ്റില്‍ ചാരിയിരുന്ന് മയങ്ങാൻ തുടങ്ങി. അഡോണി മുന്നില്‍ കേറി. ഞാൻ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതും അഡോണി എന്റെ നേര്‍ക്ക് തല തിരിച്ച് നോക്കി.

“ചെകുത്താന്‍ ലോകത്ത് നമ്മൾ ശെരിക്കും പോകേണ്ട കാര്യമുണ്ടോ?” അഡോണി ചോദിച്ചു.

“എന്റെ കൂടെ ചെകുത്താന്‍ ലോകത്ത് നിങ്ങൾ വരുമെന്ന് പറഞ്ഞത് വെറുതെയാണോ?” ഞാൻ വണ്ടി ഓടിച്ച് കൊണ്ട് ചോദിച്ചു.

“അപ്പോൾ ഞാൻ കാര്യമായിട്ട് തന്നെയാ പറഞ്ഞത്. ആ സമയം അതാണ് ശരിയെന്ന് തോന്നി.” അഡോണി ശബ്ദം താഴ്ത്തി പറഞ്ഞു.

“ഇപ്പോൾ എന്ത് തോനുന്നു?”

എന്റെ ചോദ്യത്തിന് കുറച്ച് നേരത്തേക്ക് അഡോണി ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞ് അയാൾ പറഞ്ഞു, “നാളെ രാത്രി വരെ സമയം ഉണ്ടല്ലോ നമുക്ക് നല്ലത് പോലെ ആലോചിച്ച് തീരുമാനം എടുക്കാം.”

അതിന്‌ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. വേഗം തന്നെ ഞങ്ങൾ അഡോണിയുടെ വീട്ടിനു മുന്നില്‍ എത്തിപ്പെട്ടു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.