ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

ങേ, അതിന്‌ ഞാൻ അവളോട് ഒന്നും പറഞ്ഞില്ലല്ലോ. അപ്പോഴാണ് അവളെ തന്നെ നോക്കി ഇരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്. ഞാൻ ചിരിച്ചു.

“ഞാൻ നിന്നെ വെറുതെ നോക്കി ഇരുന്നതാണ് വാണി.” വാണിയോട് ഞാൻ പറഞ്ഞു.

“ചെകുത്താന്‍ ലോകത്ത് പോകരുത് എന്ന് ഞാൻ പറയില്ല, റോബി. കാരണം നി ചെയ്യുന്നതാണ് ശെരിയെന്ന് എന്റെ മനസ്സ് പറയുന്നു. ഇപ്പോൾ തന്നെ ഒന്‍പത് മണി കഴിഞ്ഞു. ഞാൻ എന്തെങ്കിലും കഴിക്കാൻ റെഡി ആക്കം. നിങ്ങൾ തയ്യാറായിക്കോളു.” രാധിക ചേച്ചി പറഞ്ഞു.

“പോകുന്നതിന് മുമ്പ് ഒരു പരീക്ഷണം കൂടി എനിക്ക് നടത്താൻ ഉണ്ട്. പരീക്ഷണം എന്ന് പറയാൻ കഴിയില്ല. കാരണം, എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ എനിക്ക് നല്ല നിശ്ചയം ഉണ്ട്.”

എല്ലാവരും ആശങ്കയോടെ എന്നെ നോക്കി.

പെട്ടന്ന് എന്റെ കൈയിൽ കഠാര യുടെ രൂപത്തിലുള്ള ഒരു എഴുത്ത് കോൽ പ്രത്യക്ഷപെട്ടു. പ്രപഞ്ച ശക്തിയില്‍ കുളിച്ച് നില്‍ക്കുന്ന എഴുത്ത് കോൽ. എന്റെ അമൂല്യ സൃഷ്ടികളിൽ ഒന്ന്. പ്രപഞ്ച ശക്തി അനുഗ്രഹിച്ച എഴുത്ത് കോൽ.

“എന്താണിത്…. കഠാര യാണോ?” വിടര്‍ന്ന കണ്ണുകളോടെ മൂര്‍ത്തി ചോദിച്ചു. മറ്റുള്ളവരും അതിന്റെ ശക്തിയില്‍…. അതിന്റെ അഴകിൽ മയങ്ങി അതിനെ തന്നെ നോക്കിയിരുന്നു.

“ഇതിന് ഞാൻ കൊടുത്ത പേരാണ്, പ്രപഞ്ച ജ്യോതി. പ്രപഞ്ച ശക്തി ഇതിനെ അനുഗ്രഹിച്ചത് കൊണ്ടും, പിന്നെ ഇതിന്റെ തേജസ്സ് — അതും ഒരു കാരണം, അങ്ങനെയാണ്‌ ഈ പേര്‌ ഇതിന്‌ ലഭിച്ചത്. അതുകൂടാതെ……” ഞാൻ പറയാൻ മടിച്ചു.

“എന്ത്, എന്തെന്ന് റോബി പറയൂ.” ഭാനു ആകാംഷയോടെ തിരക്കി.

ഉടനെ ഞാൻ എന്റെ വലത് കൈയിൽ, ജന്മനായുള്ള പ്രപഞ്ച വാൾ അടയാളത്തിൽ ഞാനെന്റെ നോട്ടം പായിച്ചു. മറ്റുള്ളവരും അതിൽ നോക്കി.

എന്റെ കൈയിൽ കാണുന്ന വാളിൽ പ്രപഞ്ച ഭാഷയായ ചിത്രാക്ഷരം കൊണ്ടുള്ള നൂറ് കണക്കിന് വാക്കുകൾ കൊണ്ട്‌ അലങ്കരിച്ചത് കാണാന്‍ കഴിഞ്ഞെങ്കിലും, ഇപ്പോൾ അതിൽ ഒരു വാക്ക് മാത്രം ചെറിയ തിളക്കമുള്ളതായി കാണപ്പെട്ടു.

“അത് എന്ത് വാക്കാണ് റോബി…?” രാധിക ചേച്ചി ചോദിച്ചു.

“പ്രപഞ്ച ജ്യോതി.” ഞാൻ പറഞ്ഞു.

രാധിക ചേച്ചി പുഞ്ചിരിച്ചു. “ഇപ്പോൾ പ്രപഞ്ച ജ്യോതി ഉപയോഗിച്ച് എന്ത് ചെയ്യാനാണ് നിന്റെ ഭാവം?”

“നിങ്ങൾ എല്ലാവരുടെയും കൈയിൽ ഞാൻ വരയ്ക്കാന്‍ പോകുന്നു. ആണുങ്ങള്‍ക്ക് എന്റെ കൈയിൽ കാണുന്നത് പോലത്തെ പ്രപഞ്ച വാൾ. പെണ്ണുങ്ങള്‍ക്ക് ഈ കഠാര രൂപത്തിലുള്ള എഴുത്ത് കോല്‍.” ഞാൻ പറഞ്ഞു.

എല്ലാവരും കൗതുകത്തോടെ എന്നെ നോക്കി.

“ഞാൻ വരച്ച് കഴിഞ്ഞാൽ, നിങ്ങളുടെ യോഗ്യത എന്തെന്ന് പ്രപഞ്ച ശക്തി അളക്കും. നിങ്ങളുടെ യോഗ്യത അതിന്‌ ബോധ്യപ്പെടാൽ നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു ശക്തി പ്രദാനം ചെയ്യും. ആ ശക്തി എന്തായിരിക്കുമെന്ന് എനിക്ക് അറിയില്ല.”

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.