ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

“എന്തിനാണ് എന്റെ മേല്‍ നി വശീകരണം പ്രയോഗിച്ചത്? അല്ലാതെ തന്നെ ഞാൻ നിന്റെ ചോദ്യത്തിന് മറുപടി തരുമായിരുന്നു.” ബാൽബരിത് നിരസത്തോടെ പറഞ്ഞു.

ഞാൻ ഞെട്ടി. പക്ഷേ അത് ഞാൻ പുറത്ത് കാണിച്ചില്ല. ഇപ്പോൾ ഞാൻ ഓര്‍ക്കുന്നു. ഇന്ന് കാലത്തും ഞാൻ ബാൽബരിത് നോട് ദേഷ്യപ്പെട്ട് സംസാരിച്ചപ്പോൾ എന്റെ സംസാരത്തിൽ വശീകരണം ഉള്ളത് ഞാൻ മനസ്സിലാക്കിയിരുന്നു.

ഞാൻ പോലും അറിയാതെ എങ്ങനെ സംഭവിച്ചു? ഞാൻ അവന് മറുപടി കൊടുക്കാതെ അവിടെ നിന്നും മറഞ്ഞ് ദ്രാവക ലോകത്ത് പ്രത്യക്ഷപെട്ടു.

“സർ……” ഭാനു എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

വിളി കേട്ട ആ ഭാഗത്ത് നോക്കുമ്പോള്‍ ഭാനു ഓടി വരുന്നതാണ്‌ ഞാൻ കണ്ടത്. ഒപ്പം ചിരിച്ചുകൊണ്ട് വേഗം നടന്ന് വരുന്ന വാണിയേയും ഞാൻ കണ്ടു.

ഞാൻ ഭാനുവിൻറ്റെ ഉള്ളില്‍ അവന്റെ ജീവ ജ്യോതിയേ നോക്കി. ഇപ്പോഴും അതേ നിറം തന്നെയാണ്, സ്വര്‍ണ്ണ നിറവും തൂവെള്ള നിറവും. പക്ഷേ ശക്തി കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. എന്റെ കണ്ണഞ്ചി പോയി.

എന്നിട്ട് വാണിയേ നോക്കി. ഞങ്ങളുടെ ആത്മാവ് തമ്മിലുള്ള ബന്ധം ഇപ്പോഴും ഉള്ളത് ഞാൻ അറിഞ്ഞു. എന്ത് നഷ്ടപ്പെട്ടാലും ഇത് മാത്രം നഷ്ടപ്പെടുത്താന്‍ ഞാൻ തയാറായിരുന്നില്ല. അവൾട സ്വര്‍ണ്ണ ജീവ ജ്യോതി വെട്ടിത്തിളങ്ങി.

“ഞാൻ അസാധു അല്ല…. ഇത്രയും കാലം എന്റെ ശക്തി എന്നില്‍ നിന്നും മറഞ്ഞിരുന്നു എന്നതാണ്‌ സത്യം. എന്റെ ശക്തി എനിക്ക് തിരികെ കിട്ടി.” ഭാനു ഉത്സാഹത്തോടെ വിളിച്ച് കൂവി.

‘എനിക്ക് മനസ്സ് കൊണ്ട്‌ നിങ്ങളോട് സംസാരിക്കാന്‍ കഴിയും.’ വാണി എന്റെ മനസില്‍ പറഞ്ഞു.

പെട്ടന്ന് പ്രതീക്ഷിക്കാതെ വാണി എന്റെ മനസ്സില്‍ സംസാരിച്ചതും ഞാൻ ഞെട്ടി. എന്നിട്ട് ഞാൻ ചിരിച്ചു.

‘ഭാനുവിന് കഴിയുമോ?’ ഞാൻ ചോദിച്ചു. ‘പിന്നെ എന്റെ ഉള്ള് നിനക്ക് കാണാന്‍ കഴിയുമോ?’

‘എനിക്ക് നിങ്ങളുടെ മനസില്‍ മാത്രമേ സംസാരിക്കാൻ കഴിയുകയുള്ളു. മറ്റുള്ളവരോട് സംസാരിക്കാന്‍ എനിക്ക് കഴിയില്ല. ഭാനുവിൽ ഞാൻ പരീക്ഷിച്ച് നോക്കി — കഴിഞ്ഞില്ല. നമ്മുടെ ആത്മബന്ധമാണ് അതിന്‌ കാരണം. ഭാനുവിന് ആരുടെയും മനസില്‍ സംസാരിക്കാന്‍ കഴിയില്ല. എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയും പക്ഷേ നിങ്ങളെ പോലെ മനസ്സിനെ കാണാന്‍ കഴിയില്ല.’

“നമുക്ക് തിരികെ പോകാം.” ഞാൻ പറഞ്ഞു. പുഞ്ചിരിയോടെ അവർ രണ്ടുപേരും എന്റെ കൈയിൽ പിടിച്ചു.

ഞാൻ ഞങ്ങളുടെ ലോകത്ത് എന്റെ മുറിയില്‍ പ്രത്യക്ഷപെട്ടു.

അവിടെ ആരും ഇല്ലായിരുന്നു. ഞങ്ങൾ പുറത്ത്‌ ഹാളില്‍ വന്നപ്പോൾ അവിടെ മൂര്‍ത്തി ഇരിക്കുന്നത് കണ്ടു.

“എന്താ സർ, ഒരുപാട്‌ ജോലി ഉണ്ടെന്ന് പറഞ്ഞിട്ട് നിങ്ങളുടെ റൂമിൽ കേറിയ അതേ വേഗത്തിൽ പുറത്ത്‌ വന്നല്ലോ?” മൂര്‍ത്തി ചെറു ചിരിയോടെ ആരാഞ്ഞു.

“ഞങ്ങളുടെ ജോലി കഴിഞ്ഞില്ല എന്ന് ആരാ പറഞ്ഞത്?” ഭാനു ചിരിച്ചുകൊണ്ട് ചോദിച്ചു.

കാര്യം മനസ്സിലാവാതെ മൂര്‍ത്തി ഞങ്ങൾ മൂന്ന് പേരെയും മാറിമാറി നോക്കി.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.