ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

പേടിയോടെ ബാൽബരിത് എന്റെ മുഖത്ത് നോക്കി. ഞാൻ അവന്റെ കണ്ണില്‍ നോക്കി. ഉടനെ അവന്‍ എന്റെ കണ്ണില്‍ നിന്നും നോട്ടം മാറ്റാൻ ശ്രമിച്ചു — പക്ഷേ അവനു നോട്ടം മാറ്റാൻ കഴിഞ്ഞില്ല. എങ്ങനെയോ അവനെ ഞാൻ കുടുക്കി എന്ന് എനിക്ക് ഒരു തോന്നല്‍ ഉണ്ടായി.

“എല്ലാ മാസവും പൂര്‍ണ ചന്ദ്രൻ ഉദിക്കുന്ന ആദ്യ രാത്രിയും അത് കഴിഞ്ഞുള്ള അടുത്തടുത്ത രണ്ട് രാത്രിയിലും, പന്ത്രണ്ട് മണി തൊട്ട് ഒരു മണിക്കിടയിൽ എന്റെ അത്രയും ശക്തിയുള്ള വെറും ഒരാളെ കൊണ്ട്‌ പോലും ലോക കവാടം സൃഷ്ടിക്കാന്‍ കഴിയും.”

“ആ മൂന്ന് ദിവസങ്ങളില്‍ ~ ആ സമയത്തിന് ~ എന്താണ് പ്രത്യേകത ~?” പിന്നെയും എന്റെ സംസാരം ഒരു പാട്ട് പോലെയാണ് എന്റെ കാതില്‍ പതിച്ചത്.

“ഈ പ്രപഞ്ചത്തില്‍ ഉള്ള എല്ലാ ലോകത്തിന്റെയും അന്തരീക്ഷത്തില്‍ ഉള്ള ശക്തി താല്‍ക്കാലികമായി ക്ഷയിക്കുന്നത് ആ മൂന്ന് ദിവസത്തില്‍ വരുന്ന ആ സമയത്താണ്. ആ സമയത്ത് ഒരു ലോക കവാടം സൃഷ്ടിക്കാന്‍ എന്റെ അത്രയും ശക്തിയുള്ള ഒരാൾ മാത്രം മതിയാകും.” ബാൽബരിത് പറഞ്ഞു.

“അപ്പോൾ ~ മറ്റുള്ള സമയത്തും നിനക്ക് ~ ലോക കവാടം സൃഷ്ടിക്കാന്‍ കഴിയും ~ എന്നാണോ നി പറയുന്നത് ~?” എന്റെ സംശയം ഞാൻ ചോദിച്ചു.

“മറ്റുള്ള സമയത്ത് ലോക കവാടം സൃഷ്ടിക്കാന്‍ എന്റെ അത്രയും ശക്തിയുള്ള ഏഴ് പേര്‍ ഒരുമിച്ച് കൂടി പന്ത്രണ്ട് മണിക്കൂര്‍ ശ്രമിച്ചാൽ മാത്രമേ ലോക കവാടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. പക്ഷേ അത്ര നേരം ഒരു ചെകുത്താനും ക്ഷമയോടെ ഇരിക്കാൻ കഴിയില്ല. അതുകൊണ്ട്‌ ആയിരം തവണ ശ്രമിച്ചാൽ ഒരിക്കല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ .”

“നമുക്ക് നാളെ പോകാം ~ എന്ന് പറയാൻ ~ എന്തെങ്കിലും കാരണം ഉണ്ടോ ~?” ഞാൻ പിന്നെയും പാടി.

“കാരണം ഉണ്ട്. ചിന്തിക്കാനുള്ള സമയം കിട്ടിയാല്‍ നിന്റെ കൂടെയുള്ള മറ്റ് രണ്ട് പേരും ചെകുത്താന്‍ ലോകത്ത് വരാതെ പിന്മാറും എന്ന ഉദ്ദേശമാണ് അതിന്‌ കാരണം.”

“ഞാൻ ഒറ്റക്ക് വരണം എന്ന് ~ എന്തിനാണ് നിനക്ക് ഇത്ര നിര്‍ബന്ധം ~?”

“നിന്നെ തനിച്ച് കൊണ്ട്‌ വരണം, അതായിരുന്നു എന്റെ രാജാവിന്റെ കല്‍പ്പന.”

“എന്നെ കൊല്ലാൻ വേണ്ടിയാണോ ~ കൊണ്ടുപോകുന്നത് ~?”

“അറിയില്ല. പക്ഷെ കൊല്ലാൻ വേണ്ടിയാണെങ്കില്‍ ഞാൻ ഇവിടെ വെച്ച് തന്നെ കൊല്ലാന്‍ ശ്രമിക്കുമായിരുന്നു.”

കുറച്ച് നേരം ഞാൻ ആലോചിച്ചു.

“ഇന്ന് രാത്രി ~ നമ്മൾ ~ ചെകുത്താന്‍ ലോകത്ത് പോകും ~ ഞങ്ങൾ വരുമ്പോൾ നി തയ്യാറായി നില്‍ക്കണം ~.” ഞാൻ അധികാരത്തോടെ പറഞ്ഞു….. അല്ല, പറഞ്ഞില്ല — ഞാൻ പാടി.

“ഞാൻ കാത്തിരിക്കും.”

ഞാൻ ചിരിച്ചു. എന്നിട്ട് അവന്‍ പറഞ്ഞത് അത്രയും ഞാൻ എന്റെ മനസ്സിലൂടെ ഒന്ന് ഓടിച്ച് നോക്കി.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.