ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

ഞാൻ എന്റെ മനസില്‍ നിന്നും പുറത്ത്‌ വന്നിട്ട് വേഗം എന്റെ കൈയിൽ നോക്കി. ഭാഗ്യം, എന്റെ കൈയിലെ വാൾ ഇപ്പോഴും ഉണ്ട്. ഞാൻ എന്റെ ഇടത് നെഞ്ചില്‍ നോക്കി. “ങേ….!” ഞാൻ ഉറക്കെ കരഞ്ഞു.

ജന്മനായുള്ള…. അല്ല….. ഉണ്ടായിരുന്ന, ഫിനിക്സ് പക്ഷിയുടെ അടയാളം കാണുന്നില്ല. അത് ഉണ്ടായിരുന്നതിൻറ്റെ ചെറിയ പാട് പോലും കണ്ടില്ല. ‘ഇത് എപ്പോൾ സംഭവിച്ചു’

‘ഒരുപക്ഷേ അതും നിന്റെ ജീവ ജ്യോതിയില്‍ അലിഞ്ഞ് ചേര്‍ന്ന് കാണാനാണ് സാധ്യത.’

പെട്ടന്ന് എനിക്ക് ദേഷ്യം വന്നു. “നി മാത്രം എന്തിനാണ് എന്റെ തലക്കകത്ത് ഒളിച്ചിരിക്കുന്നത്…. നിനക്കും പോയി അതിൽ അലിഞ്ഞ് ചേരാന്‍ പാടില്ലായിരുന്നോ….?” ഞാൻ അലറി വിളിച്ചു.

എന്റെ സഹജാവബോധം ഒന്നും പറഞ്ഞില്ല. ഞാൻ കുറച്ച് നേരം എന്തെല്ലാമോ ചിന്തിച്ച് കൊണ്ട്‌ ആ ലോകത്ത് അലഞ്ഞ് നടന്നു. കുറച്ച് കഴിഞ്ഞ് ഞാൻ താന്നെ അടങ്ങി.

വെറുതെ ഞാൻ എന്തിന്‌ ദേഷ്യപ്പെടണം. വാളും പോയി പക്ഷിയും പോയി — പക്ഷേ എന്റെ ശക്തി കൂടുക മാത്രമാണ്‌ ചെയ്തത്.

പക്ഷേ പ്രപഞ്ച വാൾ….. എനിക്ക് വിഷമം ഉണ്ടായി.

നാളെ ചെകുത്താന്‍ ലോകത്ത് പോകുന്ന കാര്യം ഞാൻ ഓര്‍ത്തു. എന്നെ തടയാൻ ഇനിയും അച്ഛന്റെ കൈയിൽ വല്ല പ്രയോഗവും ഉണ്ടോ എന്ന് ഞാൻ സംശയിച്ചു. അച്ഛനെയും തിരുമേനിയെയും എനിക്ക് തീരെ വിശ്വാസമില്ല. ഒറ്റ രണശൂരൻമാരെയും എനിക്ക് വിശ്വസം ഇല്ല…. വിശ്വസിക്കുകയും ഇല്ല. അതുപോലെ രണശൂരൻമാർക്കും എന്നെ വിശ്വസം ഇല്ല.

ഞങ്ങൾ ചെകുത്താന്‍ ലോകത്ത് പൊക്കുന്ന കാര്യവും പറഞ്ഞ് അച്ഛനും കൂട്ടരും നാളെയും പ്രശ്നം ഉണ്ടാക്കുമോ? അതിന്‌ ഞാനായിട്ട് സാഹചര്യം ഉണ്ടാക്കി കൊടുക്കാന്‍ പാടില്ല.

എന്റെ മനസില്‍ ഒരു ആശയം തോന്നി. ഞാൻ വേഗം ബാൽബരിത് ഉള്ള വീട്ടിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ഞാൻ എന്റെ ഇന്ദ്രിയകാഴ്ച്ച കൊണ്ട്‌ വീട്ടിന്റെ ഉള്ളില്‍ നോക്കി.

എന്റെ വരവ് ബാൽബരിത് അറിഞ്ഞിരിക്കുന്നു. അവന്‍ പുറത്ത്‌ വരുന്നതാണ്‌ ഞാൻ കണ്ടത്. അവന്‍ പുറഞ്ഞ് വന്ന് എന്നെ നോക്കി ചിരിച്ചു.

“എന്താണ് ഈ വരവിന്റെ ഉദ്ദേശം?” അവന്‍ എന്റെ ചുറ്റുപാടും നിരീക്ഷിച്ച് കൊണ്ട്‌ ചോദിച്ചു.

“ഒരു കാര്യം ചോദിക്കാൻ വന്നതാണ്.” ഞാൻ പറഞ്ഞു.

“ഞാൻ ഉത്തരം തന്നില്ലെങ്കില്‍….? അവൻ ചോദിച്ചു.

അത് കേട്ട് ദേഷ്യത്തില്‍ എന്റെ കണ്ണുകൾ വെട്ടി തിളങ്ങുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.

“ഞാൻ എന്ത് ചോദിച്ചാലും നി ഉത്തരം പറയും.” കോപത്തോടെ ഞാൻ പറഞ്ഞു. എന്റെ ശബ്ദം മാറിയത് പോലെ എനിക്ക് തോന്നി.

പെട്ടന്ന് ബാൽബരിത് ൻറ്റെ മുഖത്ത് ഭയം ഞാൻ കണ്ടു.

“ഇന്ന്‌ രാത്രി ~ നിനക്ക് ചെകുത്താന്‍ ലോകത്തേക്കുള്ള കവാടം ~ തുറക്കാന്‍ കഴിയില്ല യോ ~?” ഞാൻ ചോദിച്ചു. അതൊരു പാട്ട് പോലെയാണ്‌ എന്റെ കാതില്‍ പതിച്ചത്.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.