“ഈ മോതിരം ഒരു വലിയ ലോകം പോലെയാണ്. അതിൽ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും, എത്ര വേണമെങ്കിലും സൂക്ഷിക്കാന്‍ കഴിയും.” ദ്രാവക മൂര്‍ത്തി മറുപടി പറഞ്ഞു.
എനിക്ക് ആവശ്യം എന്ന് തോന്നിയ എല്ലാം ഞാൻ ഉണ്ടാക്കി. ഈ ലോകത്ത് രാവും പകലും ഇല്ലാത്തത് കൊണ്ട് എത്ര ദിവസം കഴിഞ്ഞ് കാണുമെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. വെറും മണിക്കൂറുകൾ ആണോ അതോ മാസങ്ങളും വര്‍ഷങ്ങളും കടന്ന് പോയോ എന്ന് പോലും എനിക്ക് അറിയില്ല.
‘എന്നാണ് നി നിന്റെ ജീവ ജ്യോതിയെ നോക്കാൻ പോകുന്നത്. അതിന് സംഭവിച്ച മാറ്റം എന്താണെന്ന് നിനക്ക് അറിയാൻ താല്‍പര്യം ഇല്ലേ?’ എന്റെ സഹജാവബോധം ചോദിച്ചു.
‘ഓ…. അത് ഞാൻ മറന്നു.’ ഞാൻ മറുപടി കൊടുത്തു.
ചെകുത്താന്‍, മാന്ത്രികന്‍, പ്രപഞ്ച വാൾ — ഈ മൂന്ന് ശക്തികളെയും ഞാൻ കൂടി ചേര്‍ത്തപ്പോൾ എന്റെ ജീവ ജ്യോതിക്ക് മാറ്റം സംഭവിച്ചു എന്നാണ് എന്റെ സഹജാവബോധം പറഞ്ഞിരുന്നത്. അത് എന്താണെന്ന് നോക്കാന്‍ ഞാൻ തീരുമാനിച്ചു.
എന്റെ ഉള്ളില്‍ ഞാൻ സ്വയം നോക്കി. നേരത്തെ പകുതി തൂവെള്ള പകുതി ചുവപ്പ് നിറത്തില്‍ ഉണ്ടായിരുന്ന എന്റെ ജീവ ശക്തി ഗോളം ഇപ്പോൾ ആകപ്പാടെ മാറിയിരിക്കുന്നു.
അതിനെ കണ്ടിട്ട് എന്റെ ശരീരം ഒന്ന് വിറച്ചു. മനസ്സില്‍ ഒരു ഭയം തോന്നി. നിലവിളിച്ച് കൊണ്ട് ഓടാന്‍ തോന്നി. കാരണം, എന്റെ ജീവ ശക്തി ഗോളം സ്ഥിതി ചെയ്യേണ്ട സ്ഥാനത്ത് ഒരു ഇരുണ്ട പ്രവേശന കവാടം മാത്രമാണ് ഞാൻ കണ്ടത്. അതിനെ നോക്കുമ്പോള്‍ എനിക്ക് എന്തോ ഒരു ഭയം തോന്നി. എന്റെ ദേഹമാസകലം വിറച്ചു.
‘അകത്ത് കയറി നോക്ക്.’ എന്റെ സഹജാവബോധം എന്നെ പ്രേരിപ്പിച്ചു.
‘ഞാൻ പോവില്ല.’ പേടിയോടെ ഞാൻ പറഞ്ഞു.
‘അപ്പോ പിന്നെ അകത്ത് എന്താണുള്ളത് എന്ന് നി എങ്ങനെ അറിയും?’
‘നിനക്ക് അറിയാമല്ലോ അകത്ത് എന്താണെന്ന്, എന്നോട് നീതന്നെ പറഞ്ഞാൽ മതി.’
‘അതിന്റെ ഉള്ളില്‍ കടക്കാനുള്ള എന്റെ ശ്രമം പാഴായി. ഏതോ ശക്തി എന്നെ തടയുന്നു. നിന്റെ മനസ്സിന് മാത്രമേ അതിന് കഴിയുകയുള്ളു എന്ന് ഞാൻ കരുതുന്നു.’ എന്റെ സഹജാവബോധം പറഞ്ഞു.
‘പക്ഷേ, അതിന്റെ ഉള്ളില്‍ കടക്കാന്‍ ഇപ്പോൾ എനിക്ക് കഴിയില്ല. ആ കവാടത്തിൽ കാണുന്ന ഇരുള്‍ എന്റെ ഭയത്തെ ഉണർത്തുന്നു. ഇന്ന് എനിക്ക് കഴിയില്ല. പക്ഷേ ഇത് എങ്ങനെ സംഭവിച്ചു?’
‘നിന്റെ ഉള്ളില്‍ ഉള്ള എല്ലാ ശക്തികളേയും നി ലയിപ്പിച്ച്, അതിനെ ഒറ്റ ശക്തിയായി മാറ്റിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.’ എന്റെ സഹജാവബോധം പറഞ്ഞു.
‘എന്റെ പ്രപഞ്ച വാൾ എവിടെ?’ അതെനിക്ക് നഷ്ടമായി എന്ന ഭയത്തോടെ ഞാൻ ചോദിച്ചു. കാരണം എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന പ്രപഞ്ച വാൾ അപ്രത്യക്ഷമായിരിക്കുന്നു.
എപ്പോൾ സംഭവിച്ചു എന്നോ, എങ്ങനെ എന്നോ, എന്തിന് എന്നോ എനിക്ക് മനസ്സിലായില്ല.
‘ഒരുപക്ഷേ അത് നിന്റെ ജീവ ജ്യോതിയില്‍ അലിഞ്ഞ് ചേർന്ന് കാണും. ആ വാൾ നിനക്ക് എന്നെന്നേക്കുമായി നഷ്ടമായി കഴിഞ്ഞിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.’ എന്റെ സഹജാവബോധം പറഞ്ഞു.
അടുത്ത ഭാഗം എന്നാണ്
നാലഞ്ചു ദിവസം എടുക്കും bro.
ഈ ഭാഗവും നന്നായിരുന്നു……
ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..
ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.
❤
❤️❤️
രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.
*പോക്കുന്നത്
OK bro
??????
❤️❤️
ഓരോ ഭാഗവും മികച്ചത്.
♥️♥️♥️?????
ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro. Try ചെയ്യാം
?????
❤️❤️
❤️❤️❤️
First❤️
ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting
Than udayipp aan
Katha vaayikkathe comment mathram ittit pokum
കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട് ആരും കഥ ഇട്ടിട് povalalo ?
❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു