ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

“അതേ, ആ കുഞ്ഞ് അതിന്റെ അച്ഛന്റെ പരിപാലനത്തിൽ തന്നെ വളരും. മാലാഖമാരുടെ ലോകം തന്നെ അവര്‍ക്ക് വേണ്ടുന്ന ശക്തി പകര്‍ന്നു കൊടുക്കും. അങ്ങനെയാണ് കുഞ്ഞുങ്ങള്‍ വളരുന്നതും. പക്ഷേ അസാധുവായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ലോകത്തിന്റെ ശക്തി പകര്‍ന്നു കൊടുക്കാന്‍ കഴിയില്ല. അതുകാരണം ആ കുഞ്ഞുങ്ങള്‍ക്ക്‌ അധികകാലം മാലാഖയുടെ ലോകത്ത് ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അങ്ങനെയുള്ള കുഞ്ഞുങ്ങളെ മാലാഖമാര്‍ മനുഷ്യര്‍ക്ക് കൈ മാറുന്നത്. കാരണം ആ കുഞ്ഞുങ്ങള്‍ക്ക്‌ മനുഷ്യ കുഞ്ഞിനെ പോലെ മാത്രമേ ജീവിക്കാൻ കഴിയുകയുള്ളു.”

“അപ്പോ നിങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ കളിക്കുന്നു…” ഞാൻ ഗിയയെ കുറ്റപ്പെടുത്തി.

“എന്നെ നി തെറ്റിദ്ധരിക്കേണ്ട കാര്യമില്ല റോബി. ഞാൻ ഗിയ. ചിലപ്പോഴൊക്കെ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില സൂചനകള്‍ എനിക്ക് ദര്‍ശനമായ് ലഭിക്കാറുണ്ട്. ഈ പ്രപഞ്ചത്തിന്റെ നാശം സംഭവിക്കാതിരിക്കാന്‍ എനിക്ക് ചില കാര്യങ്ങളില്‍ ഇടപെടാതിരിക്കാൻ കഴിയില്ല.”

ഞാൻ മിണ്ടാതെ നിന്നു.

“എന്റെ കണ്ണുനീര്‍ കൊണ്ടുള്ള സ്നാനം സ്വീകരിക്കാനുള്ള നേരം നിങ്ങള്‍ക്ക് വന്നിരിക്കുന്നു. ആ സ്നാനം സ്വീകരിക്കുന്നത് വഴി നിങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന നിങ്ങളുടെ പൂര്‍ണ ശക്തി നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതിനായി നിങ്ങൾ രണ്ട് പേരും ആ കുളത്തിൽ മുങ്ങി എഴിക്കണം.” വാണി, ഭാനു — അവരെ നോക്കി ഗിയ പറഞ്ഞു. “മുകളില്‍ പോയി നിനക്ക് ചെയ്യാനുള്ളത് ചെയ്യാം, റോബി. ആ കുളത്തിൽ നിന്നും കര കയറാൻ ഇവര്‍ക്ക്‌ ഒരുപാട്‌ സമയം വേണ്ടിവരും. അതുകഴിഞ്ഞ് അവരെ ഒരുപാട്‌ കാര്യങ്ങൾ പഠിപ്പിക്കാനും ഉണ്ട്. എല്ലാം കഴിഞ്ഞാൽ അവർ നിന്റെ അടുത്ത് വരും.” ഗിയ എന്നോട് പറഞ്ഞു.

ഇവിടെ നിന്നും എന്നെ പറഞ്ഞ്‌ വിടുന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ മുകളില്‍ വന്നു. എന്നെയും കാത്തു ദ്രാവക മൂര്‍ത്തി അവിടെ ഉണ്ടായിരുന്നു.

“നമുക്ക് ഒരുപാട്‌ ജോലി ഉണ്ട്.” ഞാൻ അതിനോട് പറഞ്ഞു.

അദ്യം ഞങ്ങൾ രണവാൾ സൃഷ്ടിക്കാന്‍ തുടങ്ങി. ഒരേ സമയം മുപ്പത് രണവാൾ സൃഷ്ടിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. എന്നില്‍ ഉണ്ടായിരുന്ന എല്ലാ ശക്തികളും ഞാൻ ഉപയോഗിച്ചു. മുപ്പത്തിൽ നിന്നും കൂടുതൽ രണവാൾ ഒരേ സമയത്ത്‌ എനിക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്ന് തോന്നി, പക്ഷേ അതിന്‌ ഞാൻ മുതിർന്നില്ല. അങ്ങനെ മുപ്പത് രണവാൾ വീതം മൂന്ന് തവണ ഞാൻ ഉണ്ടാക്കി.

ഇവിടെ ഞാൻ എത്ര സമയം കളഞ്ഞാലും ഞങ്ങളുടെ ലോകത്ത് തിരിച്ച് എത്തുംപോൾ ഒരു സെക്കന്റ് പോലും കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ട്‌ എല്ലാം ഞാൻ സമയം എടുത്ത് സാവധാനം ചെയ്തു. ക്ഷീണം തോന്നുമ്പോള്‍ വിശ്രമിച്ചു. ഈ ലോകത്ത് എനിക്ക് വിശപ്പും ദാഹവും ഉണ്ടായില്ല.

ഇവിടെ ഞാൻ ഒരുപാട്‌ ദിവസങ്ങൾ ചെലവഴിച്ചത് പോലെ തോന്നി. എന്നിട്ടും വാണിയും ഭാനുവും വന്നില്ല.

വേറെ പല ആയുധങ്ങളും ഞങ്ങൾ സൃഷ്ടിച്ചു.

ആവശ്യമുള്ളത് എന്ന് തോന്നിയ വേറെയും അമൂല്യമായ പലതും ഞാൻ സൃഷ്ടിച്ചു. എന്റെ എല്ലാം ശക്തിയും കൂട്ടിയിണക്കി ഒറ്റ ശക്തിയായി മാറ്റപ്പെട്ട ശക്തി ഉപയോഗിച്ചാണ് ഞാൻ എല്ലാം ഉണ്ടാക്കിയത്.

അങ്ങനെ ഓരോ സൃഷ്ടിയുടേയും അവസാന ഘട്ടം എത്തുമ്പോള്‍ — ഗിയയുടെ സാന്നിധ്യം അല്ലെങ്കിൽ പ്രപഞ്ച ശക്തിയുടെ സാന്നിധ്യം എന്റെ മനസില്‍ പ്രത്യക്ഷപ്പെട്ട് എനിക്ക് ചില നിർദ്ദേശങ്ങൾ നല്‍കിയ ശേഷം, എന്റെ സൃഷ്ടികള്‍ക്ക് ശക്തി പകര്‍ന്ന് തന്നിട്ട് അപ്രത്യക്ഷമായി. ഉടനെ അത് ഞാൻ എന്റെ മോതിരത്തിൽ സൂക്ഷിക്കും.

പിന്നെയും ഒരുപാട്‌ പരീക്ഷണങ്ങൾ നടത്തി പലതിലും ഞാൻ വിജയം നേടി.

“ഈ ആയുധങ്ങൾ എല്ലാം എന്റെ മോതിരത്തിൽ സൂക്ഷിക്കാനുള്ള സ്ഥലം ഉണ്ടാവുമോ?” കുന്ന് പോലെ കൂടി കിടന്ന, ഞങ്ങൾ സൃഷ്ടിച്ച പലതരത്തിലുള്ള ആയുധങ്ങളെ നോക്കി ഒരിക്കല്‍ ഞാൻ ദ്രാവക മൂര്‍ത്തിയോട് ചോദിച്ചു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.