അതിന്റെ ഫലം ഞാൻ വിചാരിച്ചതിനേ ക്കാളും ഭയങ്കരമായിരുന്നു. നൊടിയിട കൊണ്ട് മൂന്ന് കാര്യങ്ങളാണ് സംഭവിച്ചത്.
ആദ്യം ബാൽബരിത് ൻറ്റെ മന രക്ഷാ കവചം മഞ്ഞ് പോലെ ഉരുകി പോയി. ആ സന്ദര്‍ഭം മുതലാക്കി ഞാൻ അവന്റെ മനസ്സില്‍ കടന്ന് കൂടി. അവന്റെ മനസ്സ് മുഴുവനും വായിക്കാനുള്ള സമയം എനിക്ക് കിട്ടിയില്ല. എന്നാലും, ഒരു ചില കാര്യങ്ങൾ എനിക്ക് അവനില്‍ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
രണ്ടാമത് — എന്റെ ഉള്ളില്‍ നിന്നും തീവ്രമായ ഒരു അദൃശ്യ ശക്തി അവന്റെ മന സാന്നിധ്യത്തെ എന്റെ ഉള്ളില്‍ നിന്നും, ഒരു പന്തിനെ പോലെയാണ് എന്നില്‍ നിന്നും തെറിപ്പിച്ചത്.
മൂന്നാമത് — എന്റെ ഉള്ളില്‍ നിന്നും അതേ അദൃശ്യ ശക്തി മിന്നല്‍ വേഗത്തിൽ പുറത്തേക്ക് വന്ന്, പാഞ്ഞ് വന്ന ലോറി പോലെ ബാൽബരിത് ൻറ്റെ മേല്‍ പതിച്ചു. ആ ആക്രമണത്തിന്‍റെ ഫലമായി ബാൽബരിത് ഇരുപത് മീറ്റർ അകലെ തെറിച്ച് പോയ് വീണു. ആരോ എന്നെ പിടിച്ച് തള്ളിയത് പോലെ ഞാനും രണ്ട് അടി പിന്നോട്ട് വെച്ച് പോയി.
എനിക്ക് ചെറിയൊരു ക്ഷീണം അനുഭവപ്പെട്ടെങ്കിലും അത് പെട്ടന്ന് മാറി. പക്ഷേ ഞാൻ കുനിഞ്ഞ് നിന്ന് നല്ലതുപോലെ കിതക്കുന്നുണ്ടായിരുന്നു. ഒരു സെക്കന്റ് കൊണ്ട് ആ കിതപ്പും അടങ്ങി. ‘എന്താണ് സംഭവിച്ചത്?’ ഞാൻ സ്വയം ചോദിച്ചു.
‘ബാൽബരിത് നിന്നൊക്കാളും ശക്തനല്ല എന്നാണ് ഇതില്‍ നിന്നും ഞാൻ മനസ്സിലാക്കുന്നത്. കുറച്ച് മുമ്പ് വരെ അവന്‍ നിന്നെക്കാൾ ശക്തനായിരുന്നു….. പക്ഷേ എപ്പോൾ നി നിന്റെ ഉള്ളിലുള്ള മൂന്ന് ശക്തികളെയും ഒന്നായി ലയിപ്പിച്ചുവോ, അന്നേരം നിന്റെ ജീവ ജ്യോതി വേറെ എന്തോ ആയി രൂപാന്തര പ്പെട്ടിരിക്കുന്നു.’ എന്റെ സഹജാവബോധം പറഞ്ഞു.
‘എന്ത് മാറ്റമാണ് സംഭവിച്ചത്…. എങ്ങനെ മാറി?’ ഞാൻ ചോദിച്ചു. പക്ഷേ ആ കള്ള ഗുണം കെട്ട സഹജാവബോധം മറുപടി തന്നില്ല.
എന്റെ ഉള്ളില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയതും കുനിഞ്ഞ് നിന്നിരുന്ന എന്റെ തോളില്‍ വാണി തൊട്ടു.
പരീക്ഷണം നടത്താനുള്ള സമയമല്ല ഇപ്പോൾ. ഉടനെ ഞാൻ നിവര്‍ന്ന് നിന്ന് അവളെ നോക്കി. പക്ഷെ വാണി ജിജ്ഞാസയോടെ വേറെ എവിടെയോ നോക്കുന്നു. അഡോണി അതേ ഭാഗത്ത് നോക്കി പുഞ്ചിരിക്കുന്നു. ഞാനും അവർ നോക്കുന്ന ഭാഗത്തേക്ക് നോക്കി.
അവിടെ ബാൽബരിത് തറയില്‍ കിടക്കുന്നതാണ് ആദ്യം ഞാൻ കണ്ടത്. അവന്റെ മുഖത്ത് ചെറിയൊരു ഭയം ഉണ്ടായിരുന്നു. ഒരു സെക്കന്റ് നേരത്തേക്ക് അവന്റെ രൂപം ഒന്ന് മങ്ങി, ആ സെക്കന്റ് കൊണ്ട് അവന്‍ ചാടി എഴുന്നേറ്റ് നില്‍ക്കുന്നത് ഞാൻ കണ്ടു — ഉടനെ അവന്റെ രൂപം പിന്നെയും നല്ലപോലെ തെളിഞ്ഞു കണ്ടു.
എനിക്ക് കാര്യം മനസ്സിലായി. വാണി യുടെയും അഡോണി യുടെയും കാഴ്ചപ്പാടില്‍ —ഒരു കാരണവും ഇല്ലാതെ ബാൽബരിത് തെറിച്ച് പോയി തറയില്‍ വീണു. തറയില്‍ വീണ് കിടന്ന ബാൽബരിത് ആദ്യം അപ്രത്യക്ഷനായി, പിന്നെ അവന്‍ പ്രത്യക്ഷപ്പെട്ടത് നില്‍ക്കുന്ന പോസിൽ ആയിരുന്നു.
“എന്താണ് സംഭവിച്ചത് റോബി? എല്ലാ ചെകുത്താന്‍മാരും ഇത് അര്‍ഹിക്കുന്നു, പക്ഷേ ഇപ്പോൾ ഒരു കാരണവും ഇല്ലാതെ ഇങ്ങനെ പ്രവർത്തിക്കാൻ കാരണം…?” ചിരിച്ചുകൊണ്ട് തന്നെ അഡോണി ചോദിച്ചു.
അടുത്ത ഭാഗം എന്നാണ്
നാലഞ്ചു ദിവസം എടുക്കും bro.
ഈ ഭാഗവും നന്നായിരുന്നു……
ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..
ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.
❤
❤️❤️
രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.
*പോക്കുന്നത്
OK bro
??????
❤️❤️
ഓരോ ഭാഗവും മികച്ചത്.
♥️♥️♥️?????
ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro. Try ചെയ്യാം
?????
❤️❤️
❤️❤️❤️
First❤️
ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting
Than udayipp aan
Katha vaayikkathe comment mathram ittit pokum
കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട് ആരും കഥ ഇട്ടിട് povalalo ?
❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു