ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

ഞാൻ അച്ഛനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ മനസില്‍ ഞാൻ വിചാരിച്ച ഉടനെ ആ മൂന്ന് രണശൂരൻമാരുടെ കഴുത്തിൽ നിന്നും വളയം അപ്രത്യക്ഷമായി. അവർ മൂന്ന് പേരും ആശ്വാസത്തോടെ എന്നെ നോക്കി. എന്നിട്ട് അവർ പുഞ്ചിരിച്ചു. പക്ഷേ ആ പുഞ്ചിരി അവരുടെ കണ്ണില്‍ തൊട്ടില്ല.

അപ്പോ അവരെ സൂക്ഷിക്കണം എന്ന് സാരം.

അവർ മൂന്ന് പേര്‍ക്കും ഞാൻ അവരുടെ രണവാൾ തിരികെ കൊടുത്തു. ഉടനെ അച്ഛൻ പുഞ്ചിരിച്ചു.

“ഈ ലോകത്തെ നിങ്ങൾ രണശൂരൻമാർ എന്ത് വില കൊടുത്തും രക്ഷിക്കുമെന്ന് എനിക്കറിയാം. ആ വിശ്വാസത്തിന്റെ പേരില്‍, പരിശീലനം കഴിഞ്ഞ് നില്‍ക്കുന്ന അറുപത്തി മൂന് പേര്‍ക്കും രണവാൾ നൽകാൻ ഞാൻ തയ്യാറാണ്.”

അതുകേട്ട് എല്ലാവരും പുഞ്ചിരിച്ചു.

“ആ അറുപത്തി മൂന് പേരില്‍ മൂന്ന് പേര്‍ക്ക് — കൃഷ്ണൻ, മൂര്‍ത്തി, ഭാനു — എന്നിവര്‍ക്ക് രണവാൾ ലഭിച്ച് കഴിഞ്ഞു.”

അതുകേട്ട് അവർ മൂന്നുപേരും തല കുലുക്കി.

“ഇപ്പോൾ എന്റെ പക്കല്‍, അവസാനത്തെ ക്രിയ കഴിയാത്ത പതിനൊന്ന് രണവാളുകൾ ഉണ്ട്. ബാക്കി രണവാളുകളും സൃഷ്ടിച്ച് കഴിഞ്ഞ് അവസാനത്തെ ക്രിയയും പൂര്‍ത്തിയാക്കി, നാള സന്ധ്യക്ക് മുന്നേ അച്ഛന്റെ പക്കല്‍ ഞാൻ എല്ലാം ഏല്‍പ്പിക്കും. അതിനായി എനിക്ക് അവരുടെ നാമം എഴുതി തന്നാല്‍ എനിക്ക് ഇവിടെ നിന്നും ഉടനെ പോയി എന്റെ ജോലി തുടങ്ങാൻ കഴിയും. നാളെ ഞങ്ങൾ ചെകുത്താന്‍ ലോകത്ത് പോകും.”

പെട്ടന്ന് അച്ഛന്റെ മുഖം കറുത്തു. ഉടനെ അയാൾ അത് മറക്കുകയും ചെയ്തു.

“ഞാനും വരാം റോബി.” അഡോണി പറഞ്ഞു.

‘ചെകുത്താനെ വിശ്വസിച്ചാലും അവനെ മാത്രം ഒരിക്കലും നി വിശ്വസിക്കരുത്’ എന്റെ സഹജാവബോധം കോപത്തോടെ പറഞ്ഞു.

‘അപ്പോൾ കോപം എന്ന വികാരം നിനക്ക് ഉണ്ട്’ ഞാൻ പറഞ്ഞു.

“വേണ്ട.” അഡോണിയെ ഞാൻ നോക്കാതെ പറഞ്ഞു. “നിന്റെ കാഴ്ചപ്പാടില്‍ ഞാനും ചെകുത്താനും ഒന്നാണ്. അതുകൊണ്ട്‌ നിനക്ക് വേണമെങ്കില്‍ ചെകുത്താന്‍ ലോകത്തേക്ക് തനിച്ച് പോകാം.” അത്രയും പറഞ്ഞിട്ട് ഞാൻ അവിടേ നിന്നും മാറി.

തിരുമേനിയും മറ്റുള്ളവരും ഒത്തുകൂടി സംസാരവും എഴുത്തും തുടങ്ങി.

“എനിക്ക് നിന്നോട് ഒറ്റക്ക് സംസാരിക്കണം റോബി.” അച്ഛൻ പറഞ്ഞു. ഞാൻ ഉടനെ സമ്മതിച്ചു.

ഞങ്ങൾ അഡോണിയുടെ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി നടന്നു. മരവും, ചെടിയും, പൂക്കളും, ഇളം കാറ്റും എന്റെ മനസ്സിനെ ആകര്‍ഷിച്ചു. അതെല്ലാം ആസ്വദിച്ച്‌ ഞാൻ അച്ഛന്റെ ഒപ്പം നടന്നു.

ഞാൻ മനസില്‍ വിചാരിച്ചതും അച്ഛന്റെ രണവാൾ എന്റെ കൈയിൽ പ്രത്യക്ഷപെട്ടു. അത് ഞാൻ അയാള്‍ക്ക് നല്‍കി. ഒന്നും പറയാതെ അയാള്‍ അത് സ്വീകരിച്ചു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.