ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

വാണി, മൂര്‍ത്തി, ഭാനു — മൂന്ന് പേരും എന്റെ അടുത്ത് വന്ന് നിന്നു.

“ഗുഹയില്‍ നിന്നും എന്നെ രക്ഷിച്ചതിന് നന്നി. നാളെ എന്നെയും നിങ്ങൾ ചെകുത്താന്‍ ലോകത്ത് കൊണ്ട്‌ പോകണം. എനിക്ക് നിങ്ങളെയും നമുടെ ലോകത്തെയും സഹായിക്കണം. ” ഭാനു പറഞ്ഞു.

“നിന്നെ രക്ഷിച്ചത് ഞാന—” ഞാൻ തുടങ്ങി, പക്ഷേ ഭാനു തലയാട്ടി.

“നിങ്ങൾ നേരിട്ട് വന്നില്ല, പക്ഷേ നിങ്ങൾ കാരണമാണ് എല്ലാം സാധ്യമായത്.”

“ഈ കറുത്ത വള….. മറ്റ വളയെ പോലെയാണോ?” മൂര്‍ത്തി ചോദിച്ചു. “അതിനെ കാണുമ്പോള്‍ എന്തോ ഒരു ഭയം ഉള്ളില്‍ തോനുന്നു.”

ആ വള എന്ത് ചെയ്യുമെന്ന് ഞാൻ അവരോട് വിവരിച്ചു.

കൃഷ്ണൻ ചേട്ടൻ എന്നോട് എന്തോ പറയാന്‍ തുടങ്ങി. അയാളെ ഞാൻ തടുത്തു. “നിങ്ങൾ അഞ്ച് പേരോട് എനിക്ക് ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ട്. ഇവിടത്തെ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാക്കിയിട്ട് നമുക്ക് എന്റെ ക്വൊട്ടെസിൽ പോകാം. അവിടെ വെച്ച് ഞാൻ നിങ്ങളോട് എല്ലാം തുറന്ന് സംസാരിക്കാം. അതുവരെ ആരും എന്നോട് ഒന്നും ചോദിക്കരുത്.”

 

“ഞങ്ങൾ നിന്നോട് ചെയ്തത് തെറ്റാണെന്ന്‌ റോബി, ഞങ്ങൾ സമ്മതിക്കുന്നു. എങ്ങനെയാണ് നമ്മൾ ഈ സാഹചര്യത്തിൽ എത്തിപ്പെട്ടത് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. പക്ഷേ നമുക്കിടയിലെ ഈ ശത്രുത അവസാനിക്കണം റോബി. അതുകൊണ്ട്‌ നമുക്കൊരു ഒത്തുതീര്‍പ്പിന് വരാം.” തിരുമേനി പറഞ്ഞു.

പക്ഷേ എന്റെ നോട്ടം അച്ഛന്റെ മുഖത്ത് മാത്രമായിരുന്നു. എത്ര നേരം ഞാൻ ആ മുഖത്തും അയാൾ എന്റെ കൈയിലും നോക്കി നിന്നു എന്നറിയില്ല. അവസാനം അച്ഛൻ വാ തുറന്നു.

“ഞങ്ങൾ ചെയ്തത് തെറ്റാണ്.” അച്ഛൻ തറയിൽ നോക്കി പറഞ്ഞു. “അതുപോലെ ആ തെറ്റ് തിരുത്താനും ഞങ്ങൾ തയ്യാറാണ്.” അയാൾ എന്റെ കണ്ണില്‍ കുറച്ച് നേരം നോക്കിയിട്ട് പിന്നെയും തല താഴ്ത്തി.

അയാൾ തുടർന്നു, “ഞങ്ങളുടെ ശക്തിയും അധികാരവും ഞങ്ങളുടെ ബുദ്ധിയെ മറച്ചു. നിന്നില്‍ ഉള്ള ചെകുത്താന്റെ രക്തം മാത്രമാണ്‌ ഞങ്ങളുടെ മനസില്‍ എപ്പോഴും തെളിഞ്ഞ് നിന്നത്. അതുകാരണം നി ചെയ്ത നല്ല കാര്യങ്ങൾ ഞങ്ങൾ കണക്കിലെടുത്തില്ല. നിന്റെ ചെകുത്താന്‍ വശം മാത്രമാണ്‌ ഞങ്ങളെ എപ്പോഴും അലട്ടിയിരുന്നത് റോബി. അതുകൊണ്ടാണ് എപ്പോഴും നിന്നെ സംശയത്തോടെ ഞങ്ങൾ നോക്കിയത്‌…. അതുകൊണ്ടാണ് പലപ്പോഴും ഞങ്ങളില്‍ ചിലര്‍ നിന്നെ പല സാഹചര്യങ്ങളില്‍ പിന്തുടര്‍ന്ന് വന്നത്….. അതുകൊണ്ടാണ് നിന്നെ ഞങ്ങളില്‍ ഒന്നായി അംഗീകരിക്കാന്‍ കഴിയാതെ പോയത്. ആ തെറ്റ് ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു.” പിന്നെയും അയാൾ എന്റെ മുഖത്ത് നോക്കി.

അയാളുടെ കണ്ണില്‍ ഇപ്പോൾ ഞാൻ ആത്മാര്‍ത്ഥത കണ്ടു. ഞാൻ അച്ഛന്റെ കൂടെ നിന്ന മറ്റുള്ള രണശൂരൻമാരെ നോക്കി. എല്ലാ കണ്ണിലും ഞാൻ കുറ്റബോധം കണ്ടു.

കഴുത്തില്‍ വളയം അണിഞ്ഞിരുന്ന മൂന്ന് രണശൂരൻമാർ പോലും ലജ്ജിച്ചു തല താഴ്ത്തി.

“ഇനി എന്ത് ചെയ്യണമെന്ന് റോബി പറയൂ?” അച്ഛൻ താഴ്മയായി ചോദിച്ചു.

ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല കാരണം അവരുടെ സാഹചര്യം അതാണ്‌ — ഞാൻ പകുതി ചെകുത്താനാണ്, എപ്പോൾ വേണമെങ്കിലും നന്മയെ ഞാൻ എന്റെ പുറങ്കാൽ കൊണ്ട്‌ തൊഴിച്ച് മാറ്റിയിട്ട് തിന്മയുടെ പാത സ്വീകരിക്കും എന്നാണ് അവരുടെ വിശ്വസം. ചിലപ്പോൾ അത് ശരിയായി തീരാനും സാധ്യത ഉണ്ട്.

പിന്നെ, ഞാനും അവരെ പൂര്‍ണമായി വിശ്വസിച്ചില്ല…… വിശ്വസിക്കുകയുമില്ല — എപ്പോൾ വേണമെങ്കിൽ അവർ എന്റെ മുതുകത്ത് കുത്തും എന്ന് എനിക്ക് നല്ലത് പോലെ അറിയാം. കാരണം ഞാൻ പകുതി ചെകുത്താന്‍ ആണ്. ആ ഒരു കാരണം അവര്‍ക്ക് മതി.

പക്ഷേ ഇപ്പോൾ വേണ്ടത് ഒരു തീരുമാനമാണ്. ഞാൻ അവരെ വിശ്വസിക്കുന്നു എന്ന് തന്നെ അവർ വിശ്വസിച്ചോട്ടെ. കാരണം ആ വിശ്വസം ഞങ്ങളുടെ ഇപ്പോഴത്തെ ഈ പ്രശ്നത്തിന്‌ ഒരു പരിഹാരമായി തീരും. ഇപ്പോൾ എനിക്കും അതാണ് വേണ്ടത്. പക്ഷേ അവരുടെ മേല്‍ എന്റെ കണ്ണ് എപ്പോഴും ഉണ്ടാകും. അവര്‍ക്കിടയില്‍ ഞാൻ എപ്പോഴും ജാഗരൂകനായി ഇരിക്കണം.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.