ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

അധികനേരം ഇവിടെ നിന്നാൽ എന്റെ സമനില തെറ്റും.

“നിങ്ങളോട് തര്‍ക്കിക്കാന്‍ എനിക്ക് നേരമില്ല. ഈ പ്രശ്നത്തിന്‌ മൂന്ന് പരിഹാരം ഇപ്പോൾ ഞാൻ കാണുന്നു. ഒന്ന് — വളയം അണിഞ്ഞ ആ മൂന്ന് പേരെ നിങ്ങള്‍ക്ക് കൊണ്ടുപോകാം. രണ്ട് — അവരെ ഞാൻ ചെകുത്താന്‍ ലോകത്ത് കൊണ്ട്‌ പോകും.” അത്രയും പറഞ്ഞ്‌ ഞാൻ നിർത്തി.

“എന്താണ്‌ മൂന്നാമത്തെ പരിഹാരം?” അച്ഛൻ അക്ഷമയോടെ ചോദിച്ചു.

“നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു കിരണചന്ദ്രൻ — ഏത് തരത്തിലുള്ള മന്ത്ര ശക്തി വേണമെങ്കിലും നിങ്ങള്‍ക്ക് ഉപയോഗിക്കാം, ഏത് ആയുധം വേണമെങ്കിലും ഉപയോഗിക്കാം, കൂട്ടിന് മറ്റുള്ള രണശൂരൻമാരെയും നിങ്ങള്‍ക്ക് കൂടെ കൂട്ടി എന്നോട് പൊരുതാം. പക്ഷേ അതിന് മുതിരുന്നതിന് മുമ്പ്‌ ഒരു കാര്യം കൂടി ഞാൻ വ്യക്തമായി പറയാം.” ഒരു പുഞ്ചിരിയോടെ എല്ലാ രണശൂരൻമാരെയും നോക്കി ഞാൻ പറഞ്ഞു.

“എന്ത് കാര്യം…?” അഡോണി പുരികം ഉയർത്തി കൊണ്ട് ചോദിച്ചു.

“നിങ്ങളുടെ സാധാരണ ഗതിയിലുള്ള പോരാട്ടം ആയിരിക്കില്ല ഇവിടെ നടക്കാൻ പോകുന്നത്. മറിച്ച്, ഇവിടെ ജീവ മരണ പോരാട്ടം നടക്കും. ഈ പോരാട്ടത്തിന് ഒടുവില്‍ ജീവിച്ചിരിക്കുന്നവർ വിജയിക്കും.”

പെട്ടന്ന് അച്ഛന്റെ കൂടെ നിന്നവർ പേടിയോടെ അച്ഛനെ നോക്കി. അച്ഛന്റെ കണ്ണിലും ഭയം മിന്നി മറഞ്ഞു.

രണശൂരൻമാർ മനസ്സ് കൊണ്ട്‌ സംസാരിക്കാന്‍ തുടങ്ങിയത് ഞാൻ മനസ്സിലാക്കി. അവരുടെ മുഖം കണ്ടിട്ട് എല്ലാവരും അച്ഛനെ കുറ്റപ്പെടുത്തുന്നു എന്ന് തോന്നി. അഗ്നേഷ്വർ, റാഫേല്‍ — ഇവർ രണ്ട് പേരും തിരുമേനിയോട് എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടു.

നല്ലത്, താമസിയാതെ എല്ലാവരും എന്റെ വഴിക്ക് വരുമെന്ന് ഞാൻ ഊഹിച്ചു.

“ഇങ്ങനെ പോരാടാന്‍ നമ്മൾ ശത്രുക്കൾ അല്ല റോബി….!!, പിന്നെ നമ്മൾ തമ്മില്‍ തല്ലു കൂടുന്നത് മണ്ടത്തരമാണ്. ഞങ്ങളാരും നിന്നെ ശത്രുവായി കാണുന്നില്ല എന്ന സത്യം നി മനസ്സിലാക്കണം.” ശ്രീമന്യു നിരസത്തോടെ പറഞ്ഞു.

“ആണോ?” കോപത്തോടെ ഞാൻ ചോദിച്ചു. “നിങ്ങള്‍ക്ക് എതിരായി ഞാൻ ഇതുവരെ ഒരു വിരൽ പോലും അനക്കിയില്ല….. ഒരു ആയുധം പോലും നിങ്ങള്‍ക്ക് നേരെ പിടിച്ചില്ല, പക്ഷേ എന്താണ് നിങ്ങൾ എന്നോട് ചെയ്തത്?” അയാളോട് ഞാൻ ചോദിച്ചു.

അയാൾ ചുണ്ട് കടിച്ച് പിടിച്ച് നിന്നു.

“സാഹചര്യം കിട്ടുമ്പോൾ എല്ലാം നിങ്ങൾ എനിക്ക് എതിരായി തിരിയുന്നു, എന്നെ പിന്തുടരുന്നു, പലരോടും എന്നെ ദുഷിച്ച് സംസാരിക്കുന്നു. ഇന്നിപ്പോള്‍ ആദ്യം എന്നെ അടിമ പെടുത്താൻ ശ്രമിച്ചു — കഴിയാതെ വന്നപ്പോൾ എന്നെ വധിക്കാനായി ഇന്ന് നിങ്ങൾ രണവാൾ ഉയർത്തി. ഇതില്‍ കൂടുതൽ എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. എന്ത് വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.” അത്രയും പറഞ്ഞിട്ട് ഞാൻ അകലെ മാറി നിന്നു.

“നി കാണിക്കുന്നത് അക്രമം ആണ് റോബി.” രാധിക ചേച്ചി എന്റെ അടുത്ത് വന്ന് എന്റെ ചെവിയില്‍ പറഞ്ഞു. “പക്ഷേ ഇവിടെ വേണ്ടിയിരുന്നതും അതുതന്നെയായിരുന്നു. ശത്രു ആര് മിത്രം ആര് എന്നുപോലും അവർ മനസ്സിലാക്കുന്നില്ല. നി ചെയ്തതാണ് ശെരി.” മുഖത്ത് വിടര്‍ന്ന പുഞ്ചിരി മറച്ച് കൊണ്ട്‌ അവർ പറഞ്ഞു.

“ഇത്ര കടുപ്പിച്ച് സംസാരിക്കണ്ടായിരുന്നു, സർ..” കൃഷ്ണൻ ചേട്ടൻ എന്റെ അടുത്ത് വന്ന് പതിയെ പറഞ്ഞു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.