“ങേ…! നേരോ…?” വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. ആളുകൾ ഉള്ള സമയം ഇനി മനസില്‍ സംസാരിക്കരുത്. ഞാൻ തീരുമാനിച്ചു.
“ഇവരെ ഞങ്ങൾ എന്ത് ചെയ്യണം?” അച്ഛൻ തെല്ലു ദേഷ്യത്തോടെ ചോദിച്ചു.
നേരത്തെ ബോധംകെട്ടു കിടന്ന മൂന്ന് രണശൂരൻമാരും ഇപ്പോൾ തറയില്‍ ഇരുന്നുകൊണ്ട് ചുറ്റുപാടും നോക്കി. അവരെ ചൂണ്ടിക്കാട്ടി കൊണ്ടാണ് അച്ഛൻ ചോദിച്ചു.
‘എന്നെ എന്തെല്ലാം ചെയ്ത് നന്നാകണം എന്ന് നിങ്ങൾ എല്ലാവരും കരുതിയോ അതെല്ലാം അവരില്‍ പയറ്റി അവരെ നല്ല വഴിക്ക് കൊണ്ടുവരാന്‍ നിങ്ങളെ ഞാൻ ഏല്‍പ്പിക്കുന്നു.” നിന്ദ തുളുമ്പുന്ന സ്വരത്തില്‍ ഞാൻ പറഞ്ഞു.
“അത് ചെയ്യാൻ ആ വളയം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു, റോബി. വളരെ കാലമായി ഞങ്ങൾക്ക് അവരെ അറിയാം. ഞങ്ങൾ അവരോട് കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കാം. നിന്നെ കൊല്ലാന്‍ ഉദ്ദേശിച്ച് കൊണ്ടല്ല അവർ നിന്നെ ആക്രമിച്ചത്. ആ വളയം തിരികെ എടുക്ക് റോബി.” അച്ഛൻ അധികാര സ്വരത്തില്‍ കല്‍പിച്ചു.
അത് കേട്ട് ദേഷ്യം വരുന്നതിന് പകരം ചിരിയാണ് എനിക്ക് വന്നത്. പക്ഷേ ഞാനത് പുറത്ത് കാണിച്ചില്ല.
ഒന്‍പത് രണശൂരൻമാരെയും തീക്ഷ്ണമായി ഞാൻ നോക്കി. അച്ഛൻ ഒഴികെ മറ്റുള്ളവർ തറയില്‍ നോക്കി. രാധിക ചേച്ചി എന്റെ കൈയിൽ തൊട്ടു. ഞാൻ അവരെ നോക്കി. അവരും അച്ഛനെ പിന്തുണയ്ക്കും എന്നാണ് ഞാൻ വിചാരിച്ചത്.
പക്ഷേ അവർ മിണ്ടാതെ നിന്നു. നിനക്ക് ശരിയെന്ന് തോന്നുന്നത് നി ചെയ് എന്ന മുഖഭാവം ആയിരുന്നു അവർക്ക്. ഞാൻ വാണിയേ നോക്കി, അവളും ഒന്നും മിണ്ടിയില്ല. പിന്നെ എന്റെ പക്ഷം പിടിച്ച മറ്റുള്ള അഞ്ച് പേരെയും നോക്കി. ആരും അച്ഛനു വേണ്ടി വായ് തുറന്നില്ല.
“അവരെ എനിക്ക് തീരെ വിശ്വാസമില്ല.” അച്ഛനോട് ഞാൻ പറഞ്ഞു. “അതുകൊണ്ട് ആ വളയം അവരുടെ കഴുത്തിൽ തന്നെ ഉണ്ടാവും. നിങ്ങൾക്ക് മുന്നില്‍ രണ്ട് വഴി ഞാൻ കാണുന്നു. ഒന്ന് — അവരെ നിങ്ങള്‍ക്ക് കൊണ്ടുപോയി നല്ല കാര്യങ്ങൾ പഠിപ്പിക്കാം. രണ്ട് — ഞാൻ അവരെ എനിക്കൊപ്പം ചെകുത്താന്‍ ലോകത്തേക്ക് കൊണ്ട് പോകാം.”
“എല്ലാ രണശൂരൻ മാർക്കും ഞാനാണ് അധിപന്‍. അതുകൊണ്ട് അവരെ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും.” അച്ഛൻ ചീറി.
‘ഹും… അയാള്‍ക്ക് പദവിയും അഹങ്കാരവും തലയ്ക്ക് പിടിച്ച് പോയി. നാലായിരം വര്‍ഷക്കാലം എല്ലാ രണശൂരൻ മാർക്കും അധിപനായിരുന്ന അയാൾ എങ്ങനെ നിന്നെ അനുസരിക്കും? നിന്നില്‍ നിന്നും നിര്‍ദ്ദേശം എങ്ങനെ സ്വീകരിക്കും? പക്ഷേ രണശൂരൻമാരുടെ നിയമപ്രകാരം ആര്‍ക്ക് വേണമെങ്കിലും അയാളെ വെല്ലുവിളിക്കാൻ കഴിയും. ആരാണ് ശക്തനെന്ന് ഒരു ബലപ്രയോഗത്തിലൂടെ തെളിയിക്കണം. വിജയിക്കുന്നവർ എല്ലാ രണശൂരൻ മാർക്കും അധിപനായി മാറും.’ എന്റെ സഹജാവബോധം പറഞ്ഞു.
എല്ലാം ചിന്തിച്ച് എനിക്ക് തല വേദനിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് അച്ഛൻ ഇത്ര വാശി പിടിക്കുന്നത്? എന്റെ കഴുത്തിൽ വളയം ഇട്ട് കൊണ്ട് പോകാൻ അയാൾ ഉത്സാഹം കാണിച്ചിരുന്നു. പക്ഷേ ഇപ്പോൾ അയാള്‍ക്ക് സഹിക്കുന്നില്ല….
അടുത്ത ഭാഗം എന്നാണ്
നാലഞ്ചു ദിവസം എടുക്കും bro.
ഈ ഭാഗവും നന്നായിരുന്നു……
ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..
ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.
❤
❤️❤️
രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.
*പോക്കുന്നത്
OK bro
??????
❤️❤️
ഓരോ ഭാഗവും മികച്ചത്.
♥️♥️♥️?????
ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro. Try ചെയ്യാം
?????
❤️❤️
❤️❤️❤️
First❤️
ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting
Than udayipp aan
Katha vaayikkathe comment mathram ittit pokum
കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട് ആരും കഥ ഇട്ടിട് povalalo ?
❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു