“ഇത്തരത്തിലുള്ള അനുഭവമാണ് എനിക്ക് നിങ്ങളില്‍ നിന്നും ഉണ്ടായത്. അപ്പോൾ നിങ്ങൾ അര്‍ഹിക്കാത്ത ബഹുമാനവും മറ്റും എന്നില്‍ നിന്നും പ്രതീക്ഷിക്കാൻ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളത്?” ഇപ്പോഴും രണവാൾ ഏന്തി നില്‍ക്കുന്ന ആ മൂന് പേരേ നോക്കി ഞാൻ ചോദിച്ചു.
അവരുടെ മുഖത്ത് കോപം കത്തി ജ്വലിച്ചു. അച്ഛൻ അവരോട് എന്തെങ്കിലും പറയുന്നതിന് മുന്നേ — ആരെങ്കിലും അവരെ തടയുന്നതിന് മുന്നേ അവർ മൂന്ന് പേരും എന്റെ മേല്‍ ചാടി വീണ് രണവാൾ കൊണ്ട് എന്നെ ആക്രമിച്ചു.
എന്റെ കഴുത്തിന് നേരെ പാഞ്ഞ് വന്ന രണ്ട് രണവാൾ നെ എന്റെ നഗ്ന കൈകൾ കൊണ്ട് ഞാൻ പിടിച്ചു. എന്റെ ഹൃദയത്തിന് നേരെ വന്ന രണവാളിനെ ഞാൻ തടയാനോ അതിന്റെ ലക്ഷത്തില്‍ നിന്നും ഞാൻ ഒഴിഞ്ഞ് മാറാനും ശ്രമിച്ചില്ല. കാരണം — ഞാൻ എന്താണെന്നും, എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും, അവര്‍ക്ക് എന്നെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നും എല്ലാ രണശൂരൻമാരും മനസ്സിലാക്കണം.
പെട്ടന്ന് അവിടെ കൂട്ട നിലവിളിയും, ഒച്ചയും ബഹളവും എല്ലാം ഉണ്ടായി. ആരെല്ലാമോ എന്റെ നേര്‍ക്ക് ഓടി വന്നു. അതൊന്നും ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ നെഞ്ചിന് നേരെ വന്ന വാൾ എന്നെ തോടും മുന്നേ ഉരുകി അപ്രത്യക്ഷമായി. അതുപോലെ ഞാൻ പിടിച്ചിരുന്ന രണ്ട് വാളും ഉരുകി മറഞ്ഞു. മൂന് രണശൂരൻമാരും വായും പൊളിച്ച് നിന്നു.
ഉടന്‍തന്നെ ഞാൻ എന്റെ ഉള്ളം കൈ മലർത്തി നീട്ടി പിടിച്ചതും എന്റെ കൈയിൽ മൂന്ന് വളയം പ്രത്യക്ഷപെട്ടു. കടും കറുപ്പ് നിറത്തില്‍ ഉള്ള വളയം ആയിരുന്നു. ‘ങേ.. ഇതെന്ത്?’ ആ നിറം കണ്ടിട്ട് ഞാൻ പോലും ഞെട്ടി.
അതിനെ ഞാൻ അവര്‍ക്ക് നേരെ എറിഞ്ഞതും അത് മൂന്നും പെട്ടന്ന് അപ്രത്യക്ഷമായി എന്നിട്ട് ഉടന്‍തന്നെ അവരുടെ കഴുത്തിൽ അത് പ്രത്യക്ഷപെട്ടു.
അവർ മൂന്ന് പേരും ഒരുപോലെ നിലവിളിച്ച് കൊണ്ട് ബോധം കെട്ട് തറയില്‍ വീണു.
‘പേടിക്കേണ്ട കുറച്ച് കഴിഞ്ഞ് അവർ ഉണരും. ഇപ്പോൾ അവരുടെ മനസില്‍ അവർ ചെയ്ത ഓരോ പ്രവര്‍ത്തിയും തെളിയും. തെറ്റും ശരിയും തിരിച്ചറിയും വരെ എന്നും ഇത് തുടരും. അവരുടെ തെറ്റുകള്‍ മനസ്സിലാക്കി, അംഗീകരിച്ചു മാനസാന്തരം പ്പെടുന്നത് വരെ ആ വള അവരുടെ കഴുത്തിൽ ഉണ്ടാവും.’ ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ പറഞ്ഞു.
രാധിക ചേച്ചി ഓടിവന്ന് ആദ്യം എന്റെ കൈയും പിന്നെ എന്റെ നെഞ്ചും പരിശോധിച്ചു. അവരുടെ കണ്ണില്‍ കോപം കത്തി ജ്വലിച്ചു. അവരെന്നെ രൂക്ഷമായി നോക്കി. എന്നെ തല്ലുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ രണ്ട് കവിളും ഞാൻ എന്റെ രണ്ട് കൈ കൊണ്ട് പൊത്തി പിടിച്ചു.
“ഒരു തെറ്റും ചെയ്യാത്ത എന്നെ മാത്രം എന്തിനാ എപ്പോഴും ചേച്ചി തല്ലുന്നത്?” ഞാൻ ചോദിച്ചു.
പക്ഷേ എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് രാധിക ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. “തല്ലാന്‍ അല്ല എന്റെ കുട്ടി, താലോലിക്കാന്‍ വേണ്ടിയാ ഞാൻ വന്നത്.” ചേച്ചി ആശ്വാസത്തോടെ പതിഞ്ഞ സ്വരത്തില്‍ എന്റെ ചെവിയില്‍ പറഞ്ഞു.
“റോബി ഞങ്ങളോട് ക്ഷമിക്കണം.” അച്ഛൻ ആത്മാര്‍ത്ഥമായി പറഞ്ഞു.
ഞാൻ പുഞ്ചിരിച്ചു. പക്ഷേ ഈ പന്ത്രണ്ട് പേരില്‍ നിന്നും, പിന്നെ ഭാവിയില്‍ കാണാന്‍ പോകുന്ന മറ്റുള്ള രണശൂരൻമാരെയും കണ്ണടച്ച് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല. കാരണം ലോക നന്മയുടെ പേരില്‍ ഇനിയും അവരെന്നെ കൊല്ലാൻ ശ്രമിക്കില്ല എന്ന് എന്താണ് ഉറപ്പു?
അടുത്ത ഭാഗം എന്നാണ്
നാലഞ്ചു ദിവസം എടുക്കും bro.
ഈ ഭാഗവും നന്നായിരുന്നു……
ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..
ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.
❤
❤️❤️
രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.
*പോക്കുന്നത്
OK bro
??????
❤️❤️
ഓരോ ഭാഗവും മികച്ചത്.
♥️♥️♥️?????
ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro. Try ചെയ്യാം
?????
❤️❤️
❤️❤️❤️
First❤️
ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting
Than udayipp aan
Katha vaayikkathe comment mathram ittit pokum
കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട് ആരും കഥ ഇട്ടിട് povalalo ?
❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു