“ഈ ലോകത്തിന്റെ രക്ഷകന്‍ മാരെന്നു പറയുന്ന നിങ്ങൾ ഈ ലോകത്തെ ആരുടെ കൈയിൽ നിന്നും രക്ഷിക്കും? — നേര്‍ക്കുനേര്‍ നിന്ന് യുദ്ധം ചെയ്യുന്ന ചെകുത്താന്‍മാരിൽ നിന്നാണോ ഈ ലോകത്തെ രക്ഷിക്കേണ്ടത് — അതോ നിങ്ങളെ വിശ്വസിച്ചവരെ പോലും ചതിയിലൂടെ അടിമയാക്കി മാറ്റാൻ ശ്രമിച്ച നിങ്ങൾ രണശൂരൻമാരുടെ കൈയിൽ നിന്നുമാണോ ഈ ലോകത്തെ രക്ഷിക്കേണ്ടത്?”
പെട്ടന്ന് മൂന്ന് രണവാൾ ഒഴികെ മറ്റുള്ള രണവാളുകൾ രണശൂരൻമാരുടെ കൈയിൽ നിന്നും മറഞ്ഞു.
“അഹങ്കാരം, അസൂയ, നെറികേട് — ഇത് മാത്രമാണ് നിങ്ങൾ രണശൂരൻമാരുടെ മനസില്‍ ഉള്ളത്. അപ്പോൾ ഏത് അടിസ്ഥാനത്തില്‍ നിങ്ങൾ നീതി നടപ്പിലാക്കും? ചെകുത്താന്റെ രക്തം എന്റെ ഉള്ളില്‍ ഉണ്ടായിട്ട് പോലും ഞാൻ നല്ലത് മാത്രമാണ് ഇന്നുവരെ ചെയ്തത്. എന്നിട്ടും നിങ്ങൾ എന്നെ ശിക്ഷിക്കാൻ തുനിഞ്ഞു. ഇപ്പോൾ എന്നെ കൊല്ലാന്‍ വരെ ശ്രമം നടത്തുന്നു.”
“ഞങ്ങൾ രണശൂരൻമാരെ നി ബഹുമാനിക്കുന്നില്ല — ഞങ്ങൾക്ക് നേതാവ് എന്നപോലെ നി പ്രവര്‍ത്തിക്കുന്നു — ഞങ്ങളോട് അഭിപ്രായം ചോദിക്കുന്നില്ല — നി പറയുന്നത് എല്ലാം ഞങ്ങൾ അനുസരിക്കണം എന്ന് നി കരുതുന്നു — നാലായിരത്തി ചില്ലറ വർഷങ്ങളായി ഈ ലോകത്തെ ഞങ്ങൾ ദുഷ്ട ശക്തിയില്‍ നിന്നും രക്ഷിച്ച് കൊണ്ടേ പോകുന്നു, പക്ഷേ നി ഞങ്ങളെ നിസ്സാരമായി കാണുന്നു.” ഇപ്പോൾ രണവാൾ ഉയർത്തി പിടിച്ചിരുന്ന മൂന്ന് പേരില്‍ ഒരാൾ ഉറക്കെ പറഞ്ഞു. അയാളുടെ കണ്ണില്‍ നിന്നും കോപത്തിൻറ്റെ കണ്ണീര്‍ ഒലിച്ചിറങ്ങി.
അയാളെ ഞാൻ തറപ്പിച്ച് നോക്കി. എന്റെ മൂക്കില്‍ നിന്നും ചുടു നിശ്വാസം പുറത്ത് വന്നു. ആ ചൂട് കൂടുന്നത് ഞാൻ അറിഞ്ഞു. എന്റെ കോപം ഞാൻ നിയന്ത്രിച്ചു.
“എന്റെ കൈ തണ്ടയിൽ ഒരു വാളിന്റെ അടയാളം കണ്ട പേരില്‍, സുഹൃത്തുക്കൾ എന്ന് ഞാൻ വിശ്വസിച്ച രണ്ട് പേർ എന്നെ കൊല്ലാന്‍ ശ്രമിച്ചു. അങ്ങനെ ഉള്ളവരെ ബഹുമാനിക്കാൻ എനിക്ക് എങ്ങനെ കഴിയും?”
അച്ഛനും തിരുമേനിയും തല കുനിച്ച് നിന്നു.
“ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ മാന്യനായ അഡോണി എന്റെ ഓഫീസില്‍ വന്ന് നാടകം കളിച്ചു. എന്റെ ചെകുത്താന്‍ വശത്തിന് ഞാൻ അടിമ പെട്ടിരുന്നെങ്കിൽ സഹോദരി ഗ്രാമം വെറും ശ്മശാനമായി തീരുമായിരുന്നു. അതിന്റെ ഉത്തരവാദി വിവരം ഇല്ലാത്ത നിങ്ങൾ രണശൂരൻമാരും.” അത്രയും പറഞ്ഞിട്ട് ഞാൻ അഡോണിയെ നോക്കി.
അയാളുടെ കണ്ണ് പുറത്ത് തള്ളിയിരുന്നു. ഇപ്പോഴാണ് അയാള്‍ക്ക്, അയാളുടെ നാടകം കളി തെറ്റായ തീരുമാനമായിരുന്നു എന്ന് മനസ്സിലായത്.
“പിന്നേ പലപ്പോഴും ഏതെങ്കിലും രണ്ട് രണശൂരൻമാർ എന്നെ പിന്തുടർന്ന് എന്റെ ഓരോ പ്രവര്‍ത്തിയും നിരീക്ഷിക്കുന്നത് എന്റെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് കരുതിയോ? എത്രതന്നെ നല്ലത് ചെയ്താലും, എത്രതന്നെ നിങ്ങളെ സഹായിച്ചാലും എന്നെ പലരും അവിശ്വാസിക്കുന്നു — നിങ്ങളില്‍ പലരും എന്നെ വെറുക്കുന്നു. ഇപ്പോൾ കൊല്ലാന്‍ പോലും നിങ്ങൾ മടിച്ചില്ല. ഞാൻ എങ്ങനെ നിങ്ങളെ ബഹുമാനിക്കും?”
എന്റെ കുറ്റപ്പെടുത്തൽ കേട്ട് പ്രഹരം ഏറ്റത് പോലെ ആ ഒന്‍പത് പേരും നാലഞ്ച് അടി പിന്നോട്ട് വെച്ചു. അവർ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ അവർ ലജ്ജ മൂലം തല താഴ്ത്തി നിന്നു.
പക്ഷേ മൂന്ന് പേർ മാത്രം ഒരു കൂസലുമില്ലാതെ രണവാളും ഏന്തി എന്റെ മുന്നില്‍ നിന്നു.
അടുത്ത ഭാഗം എന്നാണ്
നാലഞ്ചു ദിവസം എടുക്കും bro.
ഈ ഭാഗവും നന്നായിരുന്നു……
ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..
ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.
❤
❤️❤️
രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.
*പോക്കുന്നത്
OK bro
??????
❤️❤️
ഓരോ ഭാഗവും മികച്ചത്.
♥️♥️♥️?????
ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro. Try ചെയ്യാം
?????
❤️❤️
❤️❤️❤️
First❤️
ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting
Than udayipp aan
Katha vaayikkathe comment mathram ittit pokum
കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട് ആരും കഥ ഇട്ടിട് povalalo ?
❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു