പെട്ടന്ന് എന്നെ ചുറ്റി നിന്ന പതിനൊന്ന് പേരുടെയും കൈയിൽ രണവാൾ പ്രത്യക്ഷപെട്ടു. അവരുടെ തല തൊട്ട് കാല്‍ വരെയുള്ള രക്ഷാ കവചവും പ്രത്യക്ഷപെട്ടു. ആ രക്ഷാ കവചം പോലും, ദ്രാവക മൂര്‍ത്തിയേ ലോഹമാക്കി മാറ്റി സൃഷ്ടിക്കപ്പെട്ടതായിരുന്നു.
‘എന്താണ് ഇവരുടെ പ്രശ്നം, എന്തിനാണ് ഇവര്‍ക്ക് എന്നോട് ഇത്ര ശത്രുത. എന്തുകൊണ്ട് ആരും എന്നെ വിശ്വസിക്കുന്നില്ല?’ ഞാൻ സ്വയം ചോദിച്ചു.
എന്നിട്ട് ഞാൻ വേഗം അവിടെ നിന്നും മറഞ്ഞ് ദ്രാവക മൂര്‍ത്തിയുടെ ലോകത്ത് പ്രത്യക്ഷപെട്ടു.
“ഈ വളയം ഉണ്ടാക്കേണ്ട വിദ്യ എനിക്ക് അറിയണം” എന്റെ മുന്നില്‍ എന്റെ അതേ രൂപം പൂണ്ട് നിന്ന ദ്രാവക മൂര്‍ത്തിയോട് ഞാൻ പറഞ്ഞു.”
ഉടനെ ആ ക്രിയ എന്റെ മനസ്സില്‍ തെളിഞ്ഞു.
“അപ്പോ ഗിയ യുടെ രക്തവും കണ്ണീരും…..?” ഞാൻ ചോദിച്ചു.
ദ്രാവക മൂര്‍ത്തി പൊട്ടിച്ചിരിച്ചു. “നിങ്ങള്‍ക്കുള്ളിൽ തന്നെ അത് രണ്ടും ഉണ്ട്. പിന്നെ അത് സൃഷ്ടിക്കാന്‍ ആവശ്യമുള്ള ദ്രാവകം നിങ്ങള്‍ വിചാരിക്കേണ്ട താമസം അതും ലഭിക്കും. പിന്നെ ആ ക്രിയയ്ക്ക് ആവശ്യമുള്ള നിങ്ങളുടെ ശക്തി ഞങ്ങൾക്ക് മോതിരം മുഖേനെ പകര്‍ന്ന് തന്നാല്‍ മാത്രം മതി. വളയം മാത്രമല്ല, നിങ്ങളുടെ മനസ്സിൽ നിങ്ങൾ രൂപം നല്‍കുന്ന ഏത് ആയുധം ആയാലും അത് ഞങ്ങൾ സ്വയം സൃഷ്ടിച്ച് നിങ്ങളുടെ മോതിരത്തിൽ ഞങ്ങൾ സൂക്ഷിക്കും. അത് നിങ്ങള്‍ക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.”
“അപ്പോൾ, ഒന്നും ഞാൻ സ്വയം ചെയ്യേണ്ട കാര്യമില്ല എന്നാണോ നിങ്ങൾ പറയുന്നത്?” ഞാൻ അതിനോട് ചോദിച്ചു.
“ശെരിയാണ്, നിങ്ങളുടെ ചിന്തയും നിങ്ങളുടെ ശക്തിയും ഞങ്ങൾക്ക് പകര്‍ന്ന് തന്നാല്‍ മാത്രം മതി, മറ്റുള്ള എല്ലാ ക്രിയകളും ഞങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയും. പിന്നെ ആ ആയുധം ഞങ്ങൾ നിങ്ങളുടെ മോതിരത്തിൽ സൂക്ഷിക്കും.” ദ്രാവക മൂര്‍ത്തി പറഞ്ഞു.
എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോ എന്റെ ജോലി എന്ന് പറയുന്നത് — എനിക്ക് വേണ്ടത് ഞാൻ വിചാരിക്കണം, എന്നിട്ട് കുറച്ച് ശക്തി എന്റെ മോതിരം മുഖേനെ ദ്രാവക മൂര്‍ത്തിക്ക് പകർന്ന് കൊടുക്കണം — ആയുധം തയ്യാറായി കഴിഞ്ഞു. ഞാൻ ചിരിച്ചു.
പിന്നെ എന്റെ അവിടത്തെ ആവശ്യങ്ങള്‍ കഴിഞ്ഞ് ഞാൻ എന്റെ ലോകത്ത് പ്രത്യക്ഷപെട്ടു. ഞാൻ പോയതും വന്നതും പോലും അറിയാതെ രണശൂരൻമാർ ഇപ്പോഴും എന്നെ വട്ടം ചുറ്റി തന്നെ നില്‍ക്കുന്നു.
അച്ഛന്റെ കൈയിൽ ഒരു കഠാര ഞാൻ കണ്ടു. പക്ഷേ അന്ന് അതുകൊണ്ട് എന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇന്ന് അതേ കഠാര കൊണ്ട് എന്നെ എന്ത് ചെയ്യാൻ പോകുന്നു?
എനിക്ക് ചുറ്റും കൂടിനിന്ന രണശൂരൻമാരെ ഞാൻ നോക്കി. അവരോട് ഞാൻ പറഞ്ഞു, “ഈ രണവാൾ നിങ്ങള്‍ക്ക് പ്രധാനം ചെയ്യാൻ മാത്രമല്ല, അതെനിക്ക് തിരിച്ചെടുക്കാനും കഴിയും. എന്നെ കൊണ്ട് അത് ചെയ്യിക്കരുത്.” ഞാൻ താക്കീത് നല്‍കി. “അവസാനമായി നിങ്ങള്‍ക്ക് ഞാൻ ഒരു അവസരം കൂടി തരുന്നു.”
ഒന്നും പറയാതെ അവരെല്ലാം എന്നെ തുറിച്ച് നോക്കി. ചിലരുടെ മുഖത്ത് കുറ്റബോധം ഞാൻ കണ്ടു, പ്രത്യേകിച്ച് അച്ഛന്റെ മുഖത്ത്.
“ഞാനല്ല നിങ്ങളുടെ ശത്രു, രണശൂരൻമാരെ. എന്തുകൊണ്ട് നിങ്ങള്‍ക്കത് മനസ്സിലാക്കാൻ കഴിയുന്നില്ല? ഇതാണോ രണശൂരൻമാരുടെ ധര്‍മം? ഇങ്ങനെയാണോ ഇത്രയും കാലം നിങ്ങൾ നീതി നടപ്പാക്കിയത്? നന്മയും തിന്മയും തിരിച്ചറിയാത്ത നിങ്ങള്‍ക്കും ചെകുത്താന്‍മാര്‍ക്കും എന്താണ് വിത്യാസം?” ഞാൻ കുറ്റപ്പെടുത്തി.
മൂന് പേര്‍ ഒഴികെ മറ്റുള്ളവർ പരസ്പരം വേദനയോടെ നോക്കി.
“ ലവലേശം പോലും തിരിച്ചറിവ് ഇല്ലാത്ത നിങ്ങൾ ഈ ലോകത്തൈ എങ്ങനെ രക്ഷിക്കും? എന്നെപോലെ എത്ര നിരപരാധികളെയാണ് നിങ്ങളുടെ വിവരം ഇല്ലായ്മ കൊണ്ട് കൊന്നൊടുക്കിയത്? സ്വന്തം മനസ്സിനെ, സ്വന്തം ബുദ്ധിയെ അന്ധകാരത്തില്‍ തള്ളിയ നിങ്ങൾ എങ്ങനെ നീതി നടപ്പിലാക്കും?” ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
അച്ഛന്റെ കൈയിലുള്ള കഠാര പതിയെ താഴ്ന്നു.
അടുത്ത ഭാഗം എന്നാണ്
നാലഞ്ചു ദിവസം എടുക്കും bro.
ഈ ഭാഗവും നന്നായിരുന്നു……
ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..
ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.
❤
❤️❤️
രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.
*പോക്കുന്നത്
OK bro
??????
❤️❤️
ഓരോ ഭാഗവും മികച്ചത്.
♥️♥️♥️?????
ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro. Try ചെയ്യാം
?????
❤️❤️
❤️❤️❤️
First❤️
ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting
Than udayipp aan
Katha vaayikkathe comment mathram ittit pokum
കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട് ആരും കഥ ഇട്ടിട് povalalo ?
❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു