ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

എന്നിട്ട് ഞാൻ മറ്റുള്ള എല്ലാവരെയും ശാന്തമായി നോക്കി. വാണിയുടെ മുഖത്ത് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു. അത് കണ്ടിട്ട് എനിക്ക് വിഷമവും കുറ്റബോധവും തോന്നി.

രാധിക ചേച്ചി കോപത്തോടെ തിരുമേനിയോട് തര്‍ക്കിക്കുന്നത് ഞാൻ കണ്ടു. എന്നെ പിന്താങ്ങിയ മറ്റുള്ള അഞ്ച് പേരും നിസ്സഹായതയോടെ എന്നെ നോക്കി. എനിക്ക് എതിരായി തിരിഞ്ഞവർ അവർ ചെയ്തത് ശെരിയാണ് എന്ന പോലെ എന്നെ തുറിച്ച് നോക്കി നിന്നു.

“നിങ്ങളുടെ ഈ തെറ്റായ തീരുമാനം മാറ്റാനായി കുറച്ച് സമയം ഞാൻ നിങ്ങള്‍ക്ക് തരുന്നു. അതുവരെ മാത്രമേ നിങ്ങളെ എന്റെ മിത്രങ്ങളായ് ഞാൻ കരുതുകയുള്ളു. അതുകൊണ്ട്‌ നിങ്ങളുടെ തെറ്റിധാരണ തിരുത്തി എന്റെ കഴുത്തിൽ നിന്നും ഈ വള നിങ്ങൾ സ്വമേധയാ എടുത്ത് മാറ്റാൻ ഞാൻ അവസരം തരുന്നു. അങ്ങനെ ചെയ്താല്‍, നിങ്ങൾ എനിക്ക് സമ്മാനിച്ച ഈ അപമാനം മറക്കാൻ പോലും ഞാൻ തയാറാണ്. ഓര്‍ക്കുക — ഇത് എന്റെ അപേക്ഷയല്ല രണശൂരൻമാരെ, ഇത് ഞാൻ നിങ്ങള്‍ക്ക് തരുന്ന താക്കീത് ആണ്.” അത്രയും പറഞ്ഞിട്ട് ഞാൻ ഒരു കസേരയില്‍ ഇരുന്നു.

ഒരു കൂസലുമില്ലാതെ എന്റെ സംസാരം കേട്ട് അവർ എല്ലാവരും പരസ്പ്പരം നോക്കി. പിന്നെ രഹസ്യം പറച്ചിലും, എന്നെ തുറിച്ച് നോക്കാനും, എന്നെ കളിയാക്കുന്നത് പോലെ നോക്കാനും…… അങ്ങനെ കുറെ നാടകം അരങ്ങേറി. ചിലരുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു.

എന്റെ ക്ഷമ നശിച്ച് കൊണ്ടേ പോയി. ഞാൻ എന്റെ കണ്ണടച്ച് കൊണ്ട്‌ മിണ്ടാതിരുന്നു. ‘ധിക്കാരികൾ, നന്നി ഇല്ലാത്തവർ, ദ്രോഹികൾ. അഹങ്കാരികൾ, തിരിച്ചറിവ്‌ ഇല്ലാത്ത അല്‍പ്പ ശക്തികള്‍ —’ എന്റെ സഹജാവബോധം നിര്‍ത്താതെ പുലമ്പി.

എല്ലാ സഹജാവബോധവും ഇങ്ങനെയാണോ? അതോ എന്റേത് മാത്രമാണോ ഇങ്ങനെ…. അതോ ക്രൗശത്രൻറ്റെ തും എന്റെയും ഒന്നായി ലയിച്ചത് കൊണ്ട്‌ ഇങ്ങനെ മാറിയതാണോ? എനിക്ക് മനസ്സിലായില്ല.

“നിന്നെ ഞങ്ങൾക്ക് സ്വതന്ത്രമാക്കാൻ കഴിയില്ല. ഈ ലോകത്തിന് തന്നെ നി ആപത്തായി തീരും. നാളെ ഞാൻ നിന്നെ എന്റെ കൂടെ പവിഴമല ഗ്രാമത്തിൽ കൊണ്ട്‌ പോകും. അവിടെ നി എന്റെ നിന്റെ റേഞ്ച് ഫോറസ്റ്റ് ഓഫീസരുടെ ജോലി എന്താണോ അത് നി ചെയ്യും. പിന്നെ ഞാൻ പറയുന്നത് മാത്രം നി അനുസരിക്കും. ഇനി ഒരു ചര്‍ച്ചയും ഇല്ല. പിന്നെ ഇന്നുതന്നെ ബാൽബരിത് നെ ഞങ്ങൾ കൈകാര്യം ചെയ്തോളാം.” ഒരു കൊച്ച് കുഞ്ഞിനോട് എന്നപോലെ അച്ഛൻ എന്നോട് പറഞ്ഞു.

കസേരയില്‍ ഇരുന്നുകൊണ്ട് എന്റെ കണ്ണ് ഞാൻ ഇറുക്കി അടച്ച് പിടിച്ച് എന്നെ നിയന്ത്രിക്കാൻ ഞാൻ എത്രയോ ശ്രമിച്ച് നോക്കി, പക്ഷെ കഴിഞ്ഞില്ല. ആദ്യം എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഗിയ യുടെ മഞ്ഞ് പോലത്തെ കവചത്തിൽ എന്റെ ശ്രദ്ധ തിരിച്ചതും — എന്റെ കഴുത്തില്‍ ഉണ്ടായിരുന്ന വളയത്തിൽ നിന്നും ഗിയ യുടെ കണ്ണുനീരിന്‍റെ അംശം അലിഞ്ഞ് എന്റെ മന രക്ഷാ കവചത്തിൽ ലയിച്ച് ചേർന്നു.

പിന്നെ ഗിയ യുടെ രക്തം…. എന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ഗിയ യുടെ രക്തം വളയത്തിൽ ഉണ്ടായിരുന്ന രക്തത്തിന്റെ അംശത്തിനെ വലിച്ചെടുത്ത് എന്നിലേക്ക് പകർന്ന് തന്നു.

ഇപ്പോൾ എന്റെ കഴുത്തില്‍ വെറും ഒരു ലോഹം മാത്രം ഉണ്ടായിരുന്നു — ദ്രാവക മൂര്‍ത്തിയുടെ ശക്തി കുറഞ്ഞ ലോഹം. എന്റെ ആവശ്യം ഞാൻ അതിനെ അറിയിച്ചതും അത് ഉരുകി അപ്രത്യക്ഷമായി. പലരുടെ വായിൽ നിന്നും പലതരത്തിലുള്ള അല്‍ഭുതം നിറഞ്ഞ സ്വരങ്ങള്‍ പുറത്ത്‌ വന്നു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.