ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

ചെകുത്താന്‍ വനം 4. റോബിയും നന്മ എന്ന ശത്രുക്കളും

Author : Cyril

[ Previous Part ]

 

“ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ ചെകുത്താന്‍ ലോകത്തേക്കുള്ള നിന്റെ വരവ് അനിവാര്യമാണ്. അതിന്റെ കാരണം നിന്റെ പിതാവ് പറയും. ഇപ്പോൾ നിനക്ക് തീരുമാനിക്കാം.” ബാൽബരിത് പറഞ്ഞു.

“തീരുമാനിക്കാന്‍ ഒന്നുമില്ല. എന്റെ ചോദ്യങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും ചെകുത്താന്‍ ലോകത്ത് നിന്നും ലഭിക്കും — അതാണ്‌ എന്റെ മനസ്സ് പറയുന്നത്. ഞാൻ വരുന്നു.”

“ഞങ്ങളും വരുന്നു.” എന്റെ ഇരുവശത്ത് നിന്നുകൊണ്ട്, എന്റെ കൈയിൽ പിടിച്ചിട്ട് വാണിയും അഡോണിയും ഒരേ സമയത്ത്‌ പറഞ്ഞു.

പെട്ടന്ന് എന്റെ മനസ്സിൽ വാണിയോടുള്ള മതിപ്പും സ്നേഹവും നിറഞ്ഞൊഴുകി. അഡോണിയോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നി. എന്റെ മുഖത്ത് വലിയൊരു പുഞ്ചിരി വിടര്‍ന്നു.

“അതേ, ചെകുത്താന്‍ ലോകത്തേക്ക് ഞങ്ങൾ വരുന്നു.”

അത് കേട്ട് ബാൽബരിത് നടയില്‍ നിന്നും പുറത്ത്‌ വന്ന് എന്റെ മുന്നില്‍ നിന്നു.

വാണി എന്റെ കൈയിൽ മുറുക്കി പിടിച്ചു. ഞാൻ അവളെ നോക്കി. ആ മുഖത്ത് ആശങ്ക ഞാൻ കണ്ടു. ഒരുപക്ഷേ ചെകുത്താന്‍ ലോകത്ത് പോകുന്നതില്‍ ഞാൻ കൂടുതൽ ഉത്സാഹം കാണിച്ചത് കൊണ്ടാവും. ചിലപ്പോ ബാൽബരിത് അടുത്ത് വന്നത് കൊണ്ടാവും. അതുമല്ലെങ്കിൽ ഞങ്ങൾ ചെകുത്താന്‍ ലോകത്ത് എത്തി കഴിഞ്ഞാൽ എന്റെ നല്ല സ്വഭാവം മാറി ചെകുത്താന്റെ സ്വഭാവം ഞാൻ സ്വീകരിക്കും എന്ന പേടി ആയിരിക്കും അവൾക്ക്.

എന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി ഇപ്പോൾ വല്യ ചിരിയായി മാറി. ബാൽബരിത് ഒന്നും മനസ്സിലാവാതെ എന്നെ നോക്കി. അതോടെ എന്റെ ചിരി പൊട്ടിച്ചിരിയായ് മാറി.

പല തരത്തിലുള്ള വികാരത്തോടെ അവർ മൂന്ന് പേരും എന്നെ നോക്കി.

“ഇവർ രണ്ട് പേരെയും ചെകുത്താന്‍ ലോകത്ത് കൊണ്ട്‌ വരണം എന്നാണോ നിന്റെ തീരുമാനം? അതിന്റെ ആവശ്യം ഇല്ല എന്നാണ് ഞാൻ കരുതുന്നത്.” എന്നെ പേടിപ്പെടുത്താൻ എന്നപോലെ ബാൽബരിത് ഒരു തണുപ്പൻ മട്ടില്‍ അഹങ്കാരത്തോടെ എന്നോട് പറഞ്ഞു.

പോരാത്തതിന് ബാൽബരിത് എന്റെ മനസില്‍ കടന്ന് കൂടാനും ശ്രമിക്കുന്നത് ഞാനറിഞ്ഞു.

അവന്റെ അധികാര ധ്വനി എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ അവന്റെ നുഴഞ്ഞ് കയറ്റം അതെന്റെ കോപത്തെ ഉണര്‍ത്തി. എന്റെ തലക്കകത്ത് അവനു കടക്കാന്‍ കഴിഞ്ഞെങ്കിലും ഗിയ യുടെ രക്ഷാ കവചത്തെ ഭേദിച്ച് എന്റെ മനസില്‍ കടക്കാന്‍ ബാൽബരിത് നു കഴിഞ്ഞില്ല.

അതുകൊണ്ട്‌ എന്റെ ഉള്ളില്‍ നിന്നും ബാൽബരിത് നു ഒന്നും മനസിലാക്കാനും കഴിഞ്ഞിരുന്നില്ല.

പക്ഷേ അവന്‍ പിന്‍മാറാതെ എന്റെ മനസില്‍ ശക്തി കുറഞ്ഞ ഭാഗം അവന്‍ തിരക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ കോപം ഇരട്ടിച്ചു. ബാൽബരിത് എന്നെക്കാളും ശക്തന്‍ ആയിരിക്കാം, പക്ഷേ എന്റെ സമ്മതം ഇല്ലാതെ ആരും എന്റെ ഉള്ളില്‍ കടക്കില്ല…. അത് രണ്ടാം നിരയിലുള്ള ചെകുത്താന്‍ ആയാല്‍ പോലും ഞാൻ അനുവദിക്കില്ല.

ഒട്ടും സമയം കളയാതെ എന്റെ ചെകുത്താന്റെ ശക്തിയും മാന്ത്രികന്റെ ശക്തിയും പ്രപഞ്ച വാളിന്റെ ശക്തിയും ഞാൻ കൂട്ടി ചേർക്കാൻ ശ്രമിച്ചു. പക്ഷേ ആ മൂന്ന് ശക്തികളും ഒന്നായി മാറാൻ സഹകരിച്ചില്ല.

ഞാൻ എന്റെ മനസ്സ് കൊണ്ട്‌ പിന്നെയും കഠിനമായി ശ്രമിച്ചു. പെട്ടന്ന് എന്റെ ഉള്ളില്‍ എന്തോ പൊട്ടിയത് പോലെ എനിക്ക് അനുഭവപ്പെട്ടു. ആ മൂന് ശക്തികളും ഒരുപോലെ എനിക്ക് വഴങ്ങി.

പെട്ടന്ന് എന്റെ മൂന്ന് ശക്തികളും സഹകരിച്ച് ഒറ്റ ശക്തിയായി മാറി. ഒരു നിമിഷം എന്റെ ഹൃദയത്തിൽ കഠിനമായ വേദന ഞാൻ അനുഭവിച്ചു. പക്ഷേ, ഉടന്‍തന്നെ അത് മാറി. എന്റെ ശക്തി പല മടങ്ങായി ഉയരുന്നത് ഞാൻ അറിഞ്ഞു.

ആ വന്‍ ശക്തിയെ, എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഗിയയുടെ മഞ്ഞ് പോലത്തെ രക്ഷാ കവചത്തിലേക്ക് പകർന്ന് കൊടുത്തു.

21 Comments

  1. വിരഹ കാമുകൻ???

    അടുത്ത ഭാഗം എന്നാണ്

    1. നാലഞ്ചു ദിവസം എടുക്കും bro.

  2. ഈ ഭാഗവും നന്നായിരുന്നു……
    ചെകുത്താൻ ലോകത്ത് അവരെ എന്താണാവോ കാത്തിരിക്കുന്നത്……..

    1. ചെകുത്താന്‍ ലോകത്തുള്ള വിശേഷങ്ങളുമായ് ഞാൻ വേഗം വരാം.

  3. വിരഹ കാമുകൻ???

    1. ❤️❤️

  4. സൂര്യൻ

    രണ്ടിടത്തും ഒരു പോലെ കൊണ്ടു നോക്കുന്നത് നല്ലതായിരുന്നു.

    1. സൂര്യൻ

      *പോക്കുന്നത്

    1. ❤️❤️

  5. പാവം പൂജാരി

    ഓരോ ഭാഗവും മികച്ചത്.
    ♥️♥️♥️?????

    ഈ പാർട്ടും നേരത്തെ അപ്പുറത്തു നിന്നും വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro. Try ചെയ്യാം

  6. ലുയിസ്

    ?????

    1. ❤️❤️

  7. ❤️❤️❤️

    1. First❤️
      ee ഭാഗവും അടിപൊളി അവന്മാരുടെ ഗുരുവിനെകാളും ശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും അവനോട് എതിര്‍ക്കുന്ന രണശൂരന്മാർ ചെകുത്താന്‍ ലോകത്ത് എന്ത് നടക്കും എന്ന് അറിയാന്‍ Waiting

      1. Than udayipp aan
        Katha vaayikkathe comment mathram ittit pokum

        1. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ഒരു comment കുടെ ഇടും bro വായിച്ചിട്ട് ഇടാൻ നിന്നാൽ ചിലപ്പോള്‍ എല്ലാത്തിനും ഇടാൻ പറ്റി എന്ന് ഇല്ല comments like ഇല്ലാത്തത് കൊണ്ട്‌ ആരും കഥ ഇട്ടിട് povalalo ?

          1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      2. പെട്ടന്ന് എഴുതി തീർക്കാൻ try ചെയ്യുന്നു

Comments are closed.