ചുവന്ന കണ്ണീരുകൾ [സഞ്ജയ്‌ പരമേശ്വരൻ] 90

“എടീ……….”

         ഒരു അലർച്ചയോടെ സതീഷ് അവളുടെ അടുത്തേക്ക് ഓടിയടുത്തു. ശാലിനിയുടെ മുടി കുത്തിപ്പിടിച്ച് ബലിഷ്ഠമായ കരങ്ങളാൽ അവളുടെ കവിളുകൾ അയാൾ തച്ചുടച്ചു. കണ്ണിന്റെ അതിർവരമ്പുകൾ ഭേദിച്ച് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. സതീഷിന്റെ അവസാനത്തെ പ്രഹരത്തിൽ അവൾ തെറിച്ചു പോയി അടുക്കള തട്ടിൽ ചെന്ന് ഇടിച്ചു നിന്നു. നെറ്റി പൊട്ടിയ ചോര കണ്ണിന്റെ വശത്തുകൂടി ഒഴുകിയിറങ്ങാൻ തുടങ്ങി. അവളുടെ കണ്ണുകളും ചുവന്നു. പക്ഷേ അത് മദ്യത്തിന്റെ പ്രഭാവത്തിലായിരുന്നില്ല. അവളിലെ ക്രോധത്തിന്റെയും വാശിയുടെയും പ്രതീകമായിരുന്നു അത്. അവളുടെ കൈകൾ തട്ടിന്റെ അറ്റത്തിരിക്കുന്ന അരിവാളിലേക്ക നീങ്ങി. അത് എടുത്തു പിടിച്ച അവളുടെ കൈകൾ പഴയതിലും ശക്തമായിരുന്നു, ദൃഢമായിരുന്നു.

          ശാലിനിയുടെ നീക്കത്തിൽ സതീഷ് ആദ്യമൊന്ന് ഭയപ്പെട്ടു. എന്നാൽ “വെറുമൊരു പെണ്ണ്” എന്ന അഹന്ത ആ ഭയത്തെ നീക്കം ചെയ്തിരുന്നു. പക്ഷേ അതിന്റെ ആയുസ്സ് സതീഷിന്റെ തൊട്ട് മുന്നിലൂടെ ആ അരിവാൾ നീങ്ങുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാലിനിയുടെ നീക്കത്തിൽ സതീഷ് ശരിക്കും ഭയപ്പെട്ടു. അവന്റെ കണ്ണുകൾ അറിയാതെ തന്നെ നെഞ്ചത്തേക്ക് നീങ്ങി. ഇല്ല….. മുറിഞ്ഞിട്ടില്ല. ശാലിനി തീർത്ത പ്രതിരോധ വലയമായിരുന്നു അത്.

ശാലിനി ( ദേഷ്യത്താൽ ഉറഞ്ഞ് തുളളിക്കൊണ്ട്): “ഇറങ്ങാം നായേ…. എന്റെ വീട്ടീന്ന് ഇറങ്ങി പോടാ….”

             ശാലിനി അരിവാൾ വീശിക്കൊണ്ട് അവന് നേരെ പതിയെ നീങ്ങി. സതീഷ് പുറകോട്ടും. അടുക്കളയും കടന്ന് ഇരുവരും ഹാളിലെത്തി.

സതീഷ്: “എന്താ ചേച്ചി ഇത്…… എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത്…. ഞാൻ ചേച്ചിക്ക് ഒരൽപ്പം സ്നേഹവും ആശ്വാസവും തരാൻ വന്നതല്ലെ.”

ശാലിനി: “തുഫു…. അവന്റെയൊരു സ്നേഹം…. ഗൾഫുകാരന്റെയും പട്ടാളക്കാരന്റെയും ഭാര്യമാരോട് നിന്നെപ്പോലുളളവർക്ക് തോന്നുന്ന ഒരു പ്രത്യേക തരം സ്നേഹമുണ്ട്. അത് വീട്ടിൽ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്ന് നിർത്തിയിട്ടില്ലേ… അവൾക്ക് കൊണ്ടുപോയി കൊടുത്താ മതി.”

സതീഷ്: “അവളവളുടെ വീട്ടിൽ പോയിട്ട് ഒരാഴ്ചയായി ചേച്ചി…. എന്ത് ചെയ്യാം ഞാനൊരു ആണായി പോയില്ലേ ചേച്ചി.”

ശാലിനി: “ആണ്….. നീയോ…. ത്ഫൂ…. പെണ്ണിന്റെ ശരീരം കീഴടക്കാൻ വേണ്ടി ഉളളതല്ലടാ നായേ ആണത്തം. നിന്നെ ആണത്തം പഠിപ്പിച്ചവർക്ക് തെറ്റി.”

            സതീഷിന്റെ പിന്നീടുള്ള നീക്കം വേഗത്തിലായിരുന്നു. അരിവാൾ പിടിച്ച ശാലിനിയുടെ കൈകളിൽ അവൻ മുറുക്കെ പിടിച്ചു ഞെരിച്ചു. അവന്റെ പിടിയിൽ നിന്നും കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പിടി വിടുവിക്കാൻ അവൾ സതീഷിന്റെ കൈകളിൽ കടിച്ചു. എന്നാൽ സതീഷ് അടുത്തുള്ള മേശപ്പുറത്ത് ഇരുന്ന ഫ്ലവർ വേസ് കൈക്കലാക്കിയിരുന്നു. അതുപയോഗിച്ച് അവൻ ശാലിനിയുടെ തലയുടെ പുറകെ ശക്തമായ പ്രഹരം നൽകി. ആം പ്രഹരത്തിന്റെ ശക്തിയിൽ അവളുടെ കാഴ്ച മങ്ങി. അവളുടെ അവസാനം പ്രതീക്ഷയായിരുന്ന ആ അരിവാൾ താഴേക്ക് പതിച്ചു; ഒപ്പം അവളും. മങ്ങിയ കാഴ്ചയിലും തന്നെ നോക്കി അട്ടഹസിക്കുന്ന സതീഷിനെ അവൾക്ക് കാണാമായിരുന്നു.

സതീഷ്: “നീ എന്ത് വിചാരിച്ചെടീ…..ഈ അരിവാളും വച്ച് എന്നെ അങ്ങ് തീർത്ത് കളയാമെന്നോ…..ഈ സതീഷ് ഒന്ന് ആഗ്രഹിച്ചിട്ടുണ്ടേൽ അത് നേടിയിരിക്കും……. ഇന്ന് നിന്റെ വീട്ടിലേക്ക് ഈ നട്ടപാതിരയ്ക്ക് വന്നിട്ടുണ്ടേൽ ; വന്നതെന്തിനാണോ അത് തീർത്തിട്ട് പോകാനും എനിക്കറിയാം.”

           ഒന്നിനും പ്രതികരിക്കാൻ ആകാതെ പാതി ബോധത്തിൽ ശാലിനി കിടന്നു. അവളുടെ കണ്ണുകളിൽ നിന്നും അശ്രുക്കൾ പൊഴിഞ്ഞു കൊണ്ടിരുന്നു. ഷർട്ടിന്റെ ആദ്യത്തെ ഒന്ന് രണ്ട് കൊളുത്തുകൾ അഴിക്കുന്ന സതീഷിനെ മങ്ങിയ കാഴ്ചയിലും അവൾക്ക് കാണാമായിരുന്നു. അവൻ കുനിഞ്ഞ് അവളുടെ ദേഹത്തേക്ക് പടരാൻ നീങ്ങി.

          എന്നാൽ അവന്റെ കഴുത്തിന്റെ കീറിമുറിച്ച് ആ അരിവാൾ നീങ്ങിയത് അതിവേഗത്തിലായിരുന്നു. അവന് പ്രതികരിക്കാൻ ആകുന്നതിലും വേഗത്തിൽ. അവൾക്ക് നേരെ വിടർന്ന സതീഷിന്റെ കണ്ണുകൾ പിന്നെ അനങ്ങിയില്ല. ചലനമറ്റ അവന്റെ ശരീരം ശാലിനി അപ്പുറത്തേക്ക് മറിച്ചിട്ടു. സംഭവിച്ചതെന്തെന്ന് അവൾക്ക് പോലും ഓർത്തെടുക്കാൻ പറ്റുന്നുണ്ടായില്ല. ആം മുറിയാതെ ചോരപ്പാടുകൾ പടർന്നിരുന്നു. ശാലിനിയുടെ മുഖം ചോരയിൽ കഴുകിയതുപോലിരുന്നു. കണ്ണിന്റെ അതിർവരമ്പുകൾ ഭേദിച്ചെത്തിയ ജലകണങ്ങൾ മുഖത്ത് പടർന്ന ചോരയിൽ കലർന്ന് ചുവന്ന കണ്ണീരുകളായി പെയ്തിറങ്ങി. അപ്പോഴും തന്റെ ഭർത്താവിന്റെ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു.

6 Comments

  1. Superb bro namude nadukakunna pattalakarude bariyayeyum makkaleyum kamathode nokunnavare konnukalayuka thanne venam thanks bro this story

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you Sujitha ???

  2. Nice story njan ippozha vayichae.e kalathu enganathae sambhagal dharalamanu.veettil aanugal illennu kandal ithupolae kamam thalayk pidichavanmar(chila pennugalum moshamalla ketto).inganathae paripadi kanillum. Ithupolae predhikarikkan pennagalae kondu sadhichal a kudhumbham rakshapedum.ennalum e nattilae niyamavum samoohavum vaerae reethiyilae kanoo.athanu e nadinatae shabbavum.

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you Saran…. ???

      1. Thanks njanallae parayandae.e kadha nerathae vayikkan sadichattilla. njagalkkellam vayikkanayi veendum konduvannathinu Nanni❤️❤️❤️

        1. സഞ്ജയ്‌ പരമേശ്വരൻ

          ???

Comments are closed.