ചതിയിൽ നിന്നും കിട്ടിയ സ്നേഹം [അപ്പൂട്ടൻ] 155

Views : 9808

എനിക്കും അശ്വിനും ഇടയിൽ  എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അമ്മയ്ക്കും അറിയാമായിരുന്നു ..എനിക്കാവീട്ടിൽ നിൽക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞപ്പോൾ ‘അമ്മ സമ്മതം മൂളി ..

അച്ഛനോടും ബാക്കിയുള്ളവരോടും അമ്മയോട് തന്നെ പറയാൻ പറഞ്ഞു ..മുത്തച്ഛനെ വിളിച്ചു വിവരം പറഞ്ഞു ..അമ്മയോട് പറഞ്ഞ കള്ളം തന്നെ അവിടെയും പറഞ്ഞു..

വിചാരിച്ചപോലെ ജോലി കിട്ടുക എന്നത് എളുപ്പമല്ലെന്ന് മനസ്സിലായി ..മെർലിനെ  ബുദ്ധിമുട്ടിക്കാനും വയ്യ ..വരുമ്പോൾ അവിടത്തെ ‘അമ്മ നിർബന്ധിച്ചു  ATMകാർഡ്. തന്നിരുന്നു ..

ആരെയും ആശ്രയിക്കാതെ ജീവിക്കുക അതായിരുന്നു മനസ്സിൽ ..അടുത്തുള്ള ബർഗർ ഷോപ്പിൽ ഒഴിവുണ്ടെന്നു ഹോസ്റ്റലിലെ ഒരു കുട്ടിയാണ് പറഞ്ഞത് ..പഠിക്കുന്ന പല കുട്ടികളും അവിടെ പാർട്ട് ടൈം ജോലി ചെയ്തിരുന്നു ..

ഇരിക്കാനുള്ള  സമയം കിട്ടില്ല എന്നതൊഴിച്ചാൽ ജോലി വലിയ ബുദ്ധിമുട്ടു തോന്നിയില്ല ..ശമ്പളം കുറവായിരുന്നു.. എനിക്കൊരാൾക്കു ജീവിക്കാൻ അത് തന്നെ ധാരാളം ..

ജീവിതം വീണ്ടും മുൻപോട്ടു പോയി ..ഒരിക്കൽ ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ  ആരോ എന്നെ വിളിക്കുന്നതായി  തോന്നി .. കാറിനടുത്തു നിൽക്കുന്ന രൂപത്തെ തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു .

“അശ്വിൻ ” മുൻപ് കണ്ട രൂപമല്ല ..താടിയും മുടിയുമൊക്കെ വല്ലാതെ വളർന്നിരിക്കുന്നു ..

സംസാരിക്കാനുണ്ട് …വണ്ടിയിൽ കയറാൻ പറഞ്ഞു ..

എനിക്കയാളെ കാണുന്നത് തന്നെ കലിയായിരുന്നു.. ഞാൻ സംശയിച്ചു നിൽക്കുന്നത് കണ്ടാവണം  കയ്യിലെ ഫോൺ എനിക്ക് നേരെ നീട്ടി ..

“”വാവേ ..”  ഫോണിലെ ശബ്ദം കേട്ടതും ഹൃദയം നിലച്ചു ..””‘അമ്മ”” മാസങ്ങൾക്കു ശേഷം ‘അമ്മ വീണ്ടും വാവേ എന്ന് വിളിച്ചിരിക്കുന്നു .. സങ്കടമാണോ സന്തോഷമാണോ …ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല ..കണ്ണുകൾ നിറഞ്ഞൊഴുകി ..

“”വാവ അമ്മയോട് ക്ഷമിക്കില്ലേ ..’അമ്മ മോളെ  കേട്ടില്ല അന്ന് “” ‘അമ്മ കരയുകയായിരുന്നു ..ആ നിമിഷം അമ്മയെ കാണണമെന്നും ആ നെഞ്ചിൽ തല ചായ്ക്കണമെന്നും തോന്നി ..

“അമ്മക്ക് മോളെ കാണണം ..നീ വരില്ലേ ഇങ്ങോട്ടു ..””അമ്മയുടെ നെഞ്ചുപൊടിഞ്ഞുള്ള കരച്ചിൽ കേട്ടു ..

“”കയറ് “”ഡോർ തുറന്നു ഒരാജ്ഞ പോലെ അശ്വിൻ പറഞ്ഞപ്പോൾ അറിയാതെ കയറിപ്പോയി ..’അമ്മ മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു ..

യാത്രയിൽ കാർ നിശ്ശബ്ദം ആയിരുന്നു .. വഴിയിലെവിടെയോ വച്ച് ഭക്ഷണം കഴിച്ചു ..ക്ഷീണം ഉണ്ടെങ്കിലും ‘അമ്മ എന്നെ മനസ്സിലാക്കിയല്ലോ എന്ന സന്തോഷം കൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല .

Recent Stories

The Author

അപ്പൂട്ടൻ❤️❤️

21 Comments

  1. മനോഹരമായിരിക്കുന്നു…

  2. Oru valiya thudarkadhayakki vishadeekarich ezhuthaarnnu

    Sambavam kalakki,😇😇

  3. Adipoli… Apputta eth eppola vayikan pattiyath … Super… eniyum ethupolula adipoli kadhayumayi varumenn predishikunnu… Snehathode “THE PRIEST”

  4. Oru valiya kadhakkulla scope undayirunnu
    Adipoliyayitund bro
    Best wishes 🥰

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤🖤

  6. ❤️

  7. ✍️👍👍

  8. ❣️❣️❣️

  9. 👌👌

    1. തൃശ്ശൂർക്കാരൻ 🖤

      ❤❤❤❤

  10. 😍😍😍❤❤❤

  11. കൊള്ളാം

  12. നിധീഷ്

    ❤❤❤❤

  13. Nicayind korachoode vishalamakaamaayirunnu….❤

  14. Speed kudipoyii…..💘🥰😍😍🥰💘💘😍😍

  15. Simple and humble
    Pwolichu mwuthee

  16. കുറെ കൂടെ നന്നായിട്ട് എഴുതാം ആയിരുന്നു കുറച്ച് പേജ് കൂട്ടി സന്ദർഭങ്ങളും കൂട്ടി ഒരു എക്സ്പ്രസ് ട്രെയിൻ പോലെ തോന്നിച്ചു

    1. Short stories എന്ന tag കണ്ടില്ലേ ?

      1. ടാഗ് ഒക്കെ കണ്ടൂ കുറേ കൂടി വിപുലീകരിച്ചു എഴുതി ഇരുന്നെങ്കിൽ നന്നായേനെ എന്ന് പറഞ്ഞതാണ്

  17. ഇനിയും കഥയെഴുത്തു തുടരുക.. മനോഹരമായി എഴുതി.. ഇഷ്ടപ്പെട്ടു ♥️..

  18. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com