ചക്രവാതചുഴി [അനീഷ് ദിവാകരൻ] 62

ഞാൻ ബിജുവിനെ നന്നായി ഒന്ന് കളിയാക്കാൻ മറന്നില്ല
“ന്റെ ഷഡ്ജം… അത് ഊരി പ്പോയടാ ഓട്ടത്തിൽ.. കുറച്ചു ലൂസ് ആയിരുന്നു… ഇങ്ങനെ നായ ഓടിച്ചിടും എന്ന് ഞാൻ കരുതിയോ… മാത്രം അല്ല നിറച്ചു തൊളേം….”
“അയ്യേ… അയ്യയെ.. ചെ… ഏതായാലും നീ ആയിട്ടു കളയില്ല എന്ന് മനസ്സിൽ ആയത് കൊണ്ട് അതു തന്നെ ഇറങ്ങി ഓടിയത് ആയിരിക്കും..അത് അതിന്റെ പാട്ടിനു പോട്ടെ..നീ സമാധാനപ്പെട്..”
“ഇല്ലടാ വല്യ കുഴപ്പം ആയി..
അത് ചുമ്മാ റോഡിൽ കിടന്നാൽ കുഴപ്പം ഇല്ലായിരുന്നു..”
“ങ്ങെ…. നിന്റെ കീറിയ ഷഡ്ജത്തിനും ഇത്ര ഡിമാൻഡോ… ആർക്ക് ആടാ അത് വേണ്ടത് ”
“എടാ ആ നായ….അത് കടിച്ചു പിടിച്ചു കൊണ്ട് ഓടിയെടാ.. നമ്മുടെ കൂടെ പഠിച്ച അനിതയുടെ വീട്ടിലെക്ക്.. അവൾ ആണെങ്കിൽ വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു.. താനും…”
“കൊള്ളാം…..നിന്റെ കാര്യം തീരുമാനം ആയെടാ… ഇനി നീ ജീവിച്ചിരുന്നിട്ട് വല്ല കാര്യവും ഉണ്ടോ.. അല്ലെങ്കിൽ തന്നെ ആ അനിത പണ്ടേ പണി തരാൻ ആൾ മിടുക്കി ആണ് അര കിറുക്കും കൂടി ആയത് കൊണ്ട് മിടു മിടുക്കി..അല്ല ആ നായ തട്ടിപ്പോയാന്ന് നോക്കിയാ.. കാലാ കാലങ്ങളായി ഇട്ടു കൊണ്ട് നടക്കുന്ന സംഭവം അല്ലെ അത് കടിച്ചു പിടിച്ചു കൊണ്ട് ഓടിയിരിക്കുന്നത് ” എന്റെ പൊട്ടിച്ചിരികൾക്കിടയിൽ ഞാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു..
“എടാ… അനീഷ് നീ എന്നെ തല്ലരുത്..”
“എന്താ…”
ഞാൻ അതിയായ ജിജ്ഞാസയോടെ ചോദിച്ചു
“അവൾ.. ആ അനിത നിന്നെ ആണ് ശരിക്കും കണ്ടത് എന്ന് തോന്നുന്നു.. നിന്റെ പേരും വിളിച്ചു പറയുന്നത് ഓട്ടത്തിന്റെ ഇടയിൽ ഞാൻ കേട്ട്…ന്റെ ഷഡ്ജം ഒരു വടിയിൽ തൂക്കി അവളുടെ അനിയൻ ല്ലേ.. ദാ വളവ് വരെ എത്തിയിട്ടുണ്ട് ”
“എടാ… സാമദ്രോഹി .അവൾക്ക് പ്രാന്താടാ .. നീ നോക്കിക്കോ ലോകം മുഴുവൻ..ചുറ്റി നടന്നു അവളുടെ അനിയൻ അത് കാണിക്കും.. ന്റെ ദൈവമേ…”
ഞാൻ തലയ്ക്ക് കൈ കൊടുത്ത് കുത്തി ഇരുന്ന് ബിജുവിനെ പ്രാകി
“മാത്രം അല്ല ന്റെ പേരും വിളിച്ചു പറയും..ഞാൻ നാട്ടുകാരുടെ മുഖത്ത് ഇനി എങ്ങനെ നോക്കും……നിന്നെ ഞാൻ ഇന്ന് ശരിയാക്കുമെടാ….” അതിയായ ദേഷ്യത്തോടെ ചാടി എഴുന്നേറ്റ ഞാൻ ബിജുവിനെ വട്ടം കയറിപിടിച്ചു… എന്നാൽ വിയർത്തിരുന്ന അവൻ എന്റെ കത്രിക പൂട്ടും വെട്ടി ഓടി..
ഞാൻ ബിജുവിന് പുറകെ പായുമ്പോൾ വളവു തിരിഞ്ഞതും ആർത്തിരമ്പി വരുന്ന ട്രെയിനിന് അപായ സൂചന കാണിക്കുന്ന പോലെ അനിതയുടെ അനിയൻ   നീട്ടി പിടിച്ചിരുന്ന വടിയുടെ അറ്റത്തിരുന്ന് ബിജുവിന്റെ ചുവന്ന ഷഡ്ജം പൊങ്ങി പറക്കുന്നുണ്ടായിരുന്നു.
“അനീഷെ…”… വളരെ മനോഹരമായി തന്റെ പേര് വിളിച്ചു പൊട്ടി ചിരിച്ചു കൊണ്ട് അതാ അനിത വഴിയരുകിൽ തന്നെ കാത്തുനിൽക്കുന്നു.

അവളുടെ സംശയം ഒന്ന് മാറ്റി കൊടുത്താലോ  ഒരു വട്ടം ആലോചിച്ചു .. വേണ്ട  നാട്ടുകാർ കണ്ടാൽ എന്ത് വിചാരിക്കും..മാത്രവും അല്ല V I P അല്ല ഇട്ടിരിക്കുന്നത്……….മനസ്സിൽ ജാഗ്രതാ സന്ദേശം ഉയർന്നു
“നീ… ഇവിടെ തന്നെ കുറച്ചു നേരം നിൽക്ക്… ഭാഗ്യം ഉണ്ടെങ്കിൽ കാണാം പറ്റും……………. അപ്പൊ മനസ്സിൽ ആകും.. നിന്റെ അനിയന്റെ കയ്യിലെ കൊടി… ആരുടെ ആയിരുന്നു എന്ന്…”
ദേഷ്യത്തോടെ അനിതയോടെ പറഞ്ഞശേഷം ബിജുവിനെ പിടിക്കാൻ ആയി നോക്കുമ്പോൾ അവൻ വന്നതിനേക്കാൾ വേഗത്തിൽ അന്ധംവിട്ട് പായുന്നുണ്ടായിരുന്നു.
????????????