ഗൗരീശങ്കരം [ശിവശങ്കരൻ] 112

“ശങ്കരേ…. ട്ട…” സന്തോഷത്തോടെ തുടങ്ങിയ ആ വിളി സംശയത്തോടെ അവസാനിച്ചത്, അവനിരുന്ന കസേരക്ക് കാലുകൾക്ക് പകരം ചക്രങ്ങൾ ആണെന്ന് അവൾ തിരിച്ചറിഞ്ഞപ്പോഴാണ്…

 

“ന്താടോ… പറഞ്ഞിരുന്നില്ലേ ഞാൻ ചിരകരിയപ്പെട്ട പക്ഷിയാ ഞാൻ എന്ന്… ഒരു സ്പോർട്സ്മാനെ സംബന്ധിച്ച് അവന്റെ കാലുകളാണ് ചിറകുകൾ…വർഷങ്ങൾക്ക് മുൻപ് നടന്ന അപകടത്തിൽ എന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു, കൂടെ എന്റെ ഈ കാലുകളുടെ ചലനശേഷിയും…”

 

പതിവ് പുഞ്ചിരിയോടെ അത് പറയുന്ന അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലാതെ ഗൗരി താഴേക്ക് നോക്കി നിന്നു…

 

“ഗൗരിക്കുട്ടീ…”

 

“മ്മ്…” ശക്തിയില്ലാത്ത ഒരു മൂളലിൽ ഒരു വിങ്ങിപ്പൊട്ടൽ ഒളിച്ചിരിപ്പുണ്ടെന്നു അവനു തോന്നി…

 

ശങ്കരൻ തുടർന്നു…

“വിധി ചിലപ്പോ അങ്ങനെയാടോ… എല്ലാം അവസാനിച്ചെന്നു നമ്മളെ വിശ്വസിപ്പിക്കും… അങ്ങനെ വിശ്വസിച്ചു ജീവിക്കാൻ നമ്മൾ ഒരുങ്ങിക്കഴിയുമ്പോൾ പ്രതീക്ഷയുടെ തിരിനാളം നമ്മെ കാണിച്ചു തരും… ആ തിരിനാളത്തിന് നേരെ കഷ്ടപ്പെട്ട് നമ്മൾ വന്നു നിൽക്കുമ്പോൾ… അപ്പോഴായിരിക്കും നമ്മളറിയുക അണയാൻ പോകുന്ന മെഴുകുതിരിയുടെ ഇത്തിരി വെട്ടമായിരുന്നു അത് എന്ന്…”

 

“ശങ്കരേട്ടാ…” അവൾ ദയനീയമായി വിളിക്കുമ്പോഴും ശങ്കരന്റെ ചുണ്ടുകളിൽ പതിവ് ചിരി തന്നെ…

 

“ഇനി ഞാൻ ചോദിക്കട്ടെ, ശങ്കരേട്ടന്റെ ഈ ഗൗരിക്കുട്ടിയോട്… വിൽ… യൂ… മാരി… മി…?”

 

അതും പറഞ്ഞു പുഞ്ചിരി തൂകുന്ന അവനെ നോക്കി ദേഷ്യം ഭാവിച്ചു വെട്ടിത്തിരിയുമ്പോൾ, കുടിക്കാൻ ചായയുമായി അമ്മ വന്നു നിൽക്കുന്നുണ്ടായിരുന്നു…

 

“അമ്മേ… പോകുവാ ഞാൻ… പോയിട്ട് എല്ലാവരോടും യാത്രപറഞ്ഞു നാളെ തന്നെ ഞാൻ തിരിച്ചു വരും… ഇനി ഇവിടെ ഈ കൈലാസത്തിലെ ശങ്കരന്റെ ഗൗരിയായി കഴിഞ്ഞോളാം ഞാൻ…”

 

കണ്ണ് തുടച്ചു അവൾ അത് പറഞ്ഞു ഇറങ്ങിപ്പോയപ്പോൾ, പരസ്പരം നോക്കി പുഞ്ചിരിച്ച രണ്ടു മുഖങ്ങളിൽ ഇതുവരെ നിഴലിച്ചിരുന്ന ദൈന്യതക്ക് പകരം, പുതിയൊരു പ്രതീക്ഷ നിറഞ്ഞിരുന്നു…

 

 

ആ കൈലാസം കാത്തിരിക്കുന്നു… പുതിയൊരു ഗൗരീശങ്കര പ്രണയത്തിനായി….

 

 

 

കൂടെ ഞാനും…

 

 

 

 

ഇതിനു ബാക്കി ഉണ്ടോന്നു ചോദിച്ചാൽ അറിയില്ല… ഉണ്ടാകാം… ഉണ്ടാകാതിരിക്കാം… എല്ലാം മഹാദേവന്റെ ഇച്ഛ… ഹർഷേട്ടൻ പറയും പോലെ

സർവം ശിവമയം

 

 

സ്നേഹത്തോടെ,

ശിവശങ്കരൻ

40 Comments

  1. |Hø`L¥_d€vîL••••

    വേണ്ട ഈ കഥ ഇത്രേം മതി …..
    ഇതാണ് ഇതിൻ്റെ പൂർണത….
    ❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് ഫോർ യുവർ വാല്യൂബിൾ വേർഡ്‌സ് ???

  2. ❤️❤️❤️

    1. ശിവശങ്കരൻ

      ????

  3. ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.

    1. ശിവശങ്കരൻ

      ഈ കഥയിലെ കഥാപാത്രങ്ങൾ… Disclaimer വേണ്ടി വരോ? ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല, അറിഞ്ഞിട്ട് പോലുമില്ല, but ending ഇതുപോലെയാണ് എങ്കിൽ ആ ഇത്തക്ക് ഒരുപാട് സ്നേഹം ???

  4. നല്ല പ്രണയ കഥയുടെ പേര് പറയുമോ?
    ??????? please

    1. ശിവശങ്കരൻ

      അയ്യോ… അങ്ങനെ ചോദിച്ചാൽ… അറിയാവുന്നവർ പറഞ്ഞു കൊടുക്കാമോ ബ്രോസ്… ???

    2. മാലകയുടെ കാമുകന്റെ ദുർഗ,അഗ്നി

  5. So good ?✌️

    1. ശിവശങ്കരൻ

      താങ്ക്സ്… ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ????

  6. തുടരണം എന്നാണ് എനിക്കു പറയാൻ ഉള്ളത് കാരണം ഒരുപാടു ഇഷ്ട്ടായി അതുതന്നെ ????.

    1. ശിവശങ്കരൻ

      തുടർക്കഥക്കുള്ള സ്കോപ്പ് ഉണ്ട് പക്ഷേ ബാക്കി എഴുതിയാൽ ഈ ഫീൽ കിട്ടുമോ എന്നുള്ള കോൺഫിഡൻസ് ഇല്ല സഖാവേ ????

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് രുദ്രാ… ഫോർ സപ്പോർട്ട് ?????

  8. Reshma Ramankutty ?

    ????????

    1. Reshma Ramankutty ?

      ????????

      1. ശിവശങ്കരൻ

        ????????? വായനക്ക് ഒരുപാട് സ്നേഹം

    2. ശിവശങ്കരൻ

      ???? ഒരുപാട് സ്നേഹം ???

  9. ശങ്കരേട്ടാ അങ്ങനെ വിളിച്ചോട്ടെ, ഏട്ടന്റെ ഓരോ കഥയും കഥയായല്ല കാര്യമായിട്ടേ തോന്നിയിട്ടുള്ളു ജീവനും-ജീവിതവും ഇഴകി ചേർന്നത്, വെറുതെ വായിച്ച് പോകാൻ സാധിക്കില്ല.
    “ഇതുപോലെയൊക്കെ ഒരു കല്ല്യാണം കഴിച്ചാൽ ആ പെണ്ണിന് നീതി കിട്ടിയോ??? അറിയില്ല…” വായിച്ചപ്പോ ഓർമ വന്നത് ഇന്ത്യയിലെ ഒരു കോടതി വിക്ടിമിനോട് പരിഹാരമായി വിവാഹം തന്നെ വിധിച്ചതായിരുന്നു.
    ഇനിയും നല്ല സൃഷ്ടികൾ പിറക്കട്ടെ ❣️❣️❣️

    1. അതേ ഇന്നാട്ടോ രാവണൻന്റെ ജാനകി വായിച്ചത് വായിക്കുമ്പോൾ ഒരിക്കലെങ്കിലും ജാനകിയെ രാവണന് കിട്ടണേ എന്ന് ആഗ്രഹിച്ചു ❣️❣️❣️❣️

      1. ശിവശങ്കരൻ

        കിട്ടില്ല സഹോ, കാരണം അവൻ രാവണനും അവൾ ജാനകിയും ആണ്… രാവണന് മണ്ഡോദരിയെ മാത്രം വിധിച്ചിട്ടുള്ളൂ…

    2. ശിവശങ്കരൻ

      ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ???? നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഇടകലർത്തി എഴുതുന്നതുകൊണ്ടാവും അങ്ങനെ തോന്നിയത്… അത്ര വലിയ എഴുത്തുകാരൻ ഒന്നുമല്ലാട്ടോ… വാക്കുകൾക്ക് ഒരുപാട് സ്നേഹം ????

  10. നിധീഷ്

    ????

    1. ശിവശങ്കരൻ

      താങ്ക്സ് നിധീഷ്???

  11. Superb

    1. ശിവശങ്കരൻ

      താങ്ക്സ് ???

  12. കൊള്ളാം ബ്രോ. നൈസ്. ?

    1. ശിവശങ്കരൻ

      താങ്ക്സ് വിക്കി ???

    1. ശിവശങ്കരൻ

      ???

      1. ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.

        1. ശിവശങ്കരൻ

          എന്റെ വീടും ഇരിങ്ങാലക്കുട അടുത്താണ്, പക്ഷേ, രാവണൻജി പറഞ്ഞപ്പോഴാണ് ഇത് അറിയുന്നത്… അല്ലെങ്കിൽ ചിലപ്പോ, എപ്പോഴെങ്കിലും കേട്ടു മറന്നതാണോ എന്നും അറിയില്ല… എങ്കിലും ഒരുപാട് സ്നേഹം, ❤❤❤

  13. Mridul k Appukkuttan

    ?????

    1. ശിവശങ്കരൻ

      താങ്ക്സ് ???

    1. ശിവശങ്കരൻ

      Thanks???

    1. ശിവശങ്കരൻ

      താങ്ക്സ് ???

Comments are closed.