Wonder 6 [Nikila] 2828

Views : 167254

ഫ്രണ്ട്‌സ്, ഈ പാർട്ട് ഇടാൻ വൈകിയതിൽ ആദ്യമേ തന്നെ എല്ലാവരോടും മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് കഥ പബ്ലിഷ് ചെയ്യാൻ വൈകുന്നത്. മറ്റൊരു കാര്യം, ഈ കഥയിൽ വരുന്ന പല സാഹചര്യങ്ങളും സംഭവങ്ങളും കേവലം എന്റെ വെറുമൊരു സങ്കൽപ്പങ്ങൾ മാത്രമാണ്. ദയവായി അതിനെയൊക്കെ യാഥാർഥ്യവുമായി കൂട്ടിക്കലർത്താതിരിക്കുക.

 

Wonder part – 6

Author : Nikila | Previous Parts

 

എന്തായാലും ജൂവൽ ഇപ്പോഴും കലിപ്പിൽ തന്നെയാണ് നോക്കുന്നത്. ആരെയും കൊല്ലുന്ന രീതിയിലുള്ള നോട്ടം. മിക്കവാറും ഇവളെന്നെ ചിരിപ്പിച്ചു കൊല്ലും. എന്നാപ്പിന്നെ ഈ സീനിന് ഒരു സൗണ്ട്ട്രാക്ക് ഇട്ടേക്കാമെന്ന് കരുതി ഞാൻ ഫോണില് യൂട്യൂബ് ഓപ്പൺ ചെയ്തു ആ പാട്ട് അങ്ങ് പ്ലേ ചെയ്തു.

 

 

♫അഗ്നിപർവ്വതം പുകഞ്ഞു

ഭൂ ചക്രവാളങ്ങൾ ചുവന്നു

മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു

രക്തപുഷ്പം വിടർന്നു♫

 

 

അതോടെ അവളുടെ ദേഷ്യം ഒന്നുകൂടി കൂടി. എന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി. എന്നിട്ടും ഞാൻ ഇരുന്നിടത്തു നിന്ന് ഒരിഞ്ചു പോലും കുലുങ്ങിയില്ല. പണ്ടേ ഞാനോക്കെ എരിതീയിൽ എണ്ണയൊഴിക്കുന്ന ടൈപ്പാ. എന്നിട്ട് ആളിക്കത്തുന്ന ആ തീയിൽ തന്നെ വേണ്ടി വന്നാ അൽഫാമും ചുട്ടെടുക്കും. ഇവള് ആദ്യം കാണിച്ച ദേഷ്യം അഭിനയം പോലെ തോന്നിയെങ്കിലും ഇപ്പോഴുള്ളത് ശരിക്കുള്ളതാണെന്ന് മനസിലായി. ഒരുപാട് പേരെ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടുള്ള എനിക്ക് ഒറിജിനൽ കോപവും ഡ്യൂപ്ലിക്കേറ്റ് കോപവും മനസിലാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അല്ല പിന്നെ, നമ്മളോടാ കളി. ഇല്ലാത്ത ഉണ്ടക്കണ്ണും തുറിപ്പിച്ചു കാണിച്ചുള്ള അവളുടെ നിൽപ്പ് കാണുമ്പോൾ തന്നെ ആ കണ്ണിലൊരു കുത്ത് വച്ചു കൊടുക്കാൻ തോന്നുന്നുണ്ട്.

 

 

ജൂവലും ഞാനും തമ്മിലെന്താണ് ഇഷ്യു എന്ന് അറിയാൻ താല്പര്യമുണ്ടോ ? അതിനു മുൻപ് കുറച്ചു മാസങ്ങൾ പുറകിലേക്കൊ സഞ്ചാരിച്ചാലോ. കുറച്ചു മാസങ്ങൾക്ക് മുൻപ് എന്റെ ലൈഫിൽ നടന്ന ചില കാര്യങ്ങളിലേക്ക് കടന്നാലോ🤗. ആ കഥയിലും മെയിൻ ആള് ഞാൻ തന്നെയാ. ഈ ജൂവലൊക്കെ വെറും സൈഡ്. എന്നാൽ ഒന്ന് ഫ്ലാഷ് ബാക്ക് വരെ പോയിട്ടു വരാം.


Few months before

 

അന്നൊരു ദിവസം ഞാൻ പതിവില്ലാതെ റോയിയുടെ ഓഫീസിലേക്ക് ചെന്നു. ചെറിയൊരു ഓഫീഷ്യൽ ആവശ്യത്തിന് വേണ്ടിയായിരുന്നു ഞാൻ വന്നത്. സാധാരണ ഞാൻ തനിച്ചു എങ്ങോട്ടെങ്കിലും നടക്കുകയാണെങ്കിൽ ചെവിയിൽ ഇയർ ബഡും തിരുകി മ്യൂസിക്കും കേട്ട് നടന്നാണ് ശീലം. അല്ലെങ്കിൽ പിന്നെ കൂടെ ഒരു കമ്പനി തരാൻ ആരെങ്കിലും വേണം. അന്ന് എന്റെ കൂടെ മിഖിയൊന്നും ഇല്ലാതിരുന്നതുക്കൊണ്ട് ചെവിയിൽ ഇയർ ബഡും വച്ച് Fifty shades of grey സിനിമയിലെ മ്യൂസിക്കും കേട്ടുക്കൊണ്ടായിരുന്നു ഓഫീസിനകത്തേക്ക് കയറിയത്. അകത്തേക്ക് കേറിയതും ഇട്ടിരുന്ന ചെരിപ്പ് ഒന്ന് ലൂസായപ്പോൾ അതു നോക്കാൻ താഴേക്ക് കുനിഞ്ഞത് മാത്രമേ ഓർമ്മയുണ്ടായുള്ളൂ. അങ്ങനെ കുനിഞ്ഞുക്കൊണ്ട് മുൻപോട്ട് നടന്ന എന്റെ തല എന്തിലോ ഇടിച്ചു.

 

 

എന്താ സംഭവമെന്ന് അറിയാൻ വേണ്ടി നിവർന്നു നോക്കിയ ഞാൻ ആദ്യം കണ്ടത് മുകളിൽ നിന്ന് കുറേ പേപ്പറുകൾ താഴേക്ക് പറന്നു വരുന്നതാണ്. ഇതെന്താ സംഭവം🤔, ഇത്രയും പേപ്പറുകള് അന്തരീക്ഷത്തില് പറത്തിക്കളിക്കാൻ ഓഫീസിലിനി വല്ല സെലിബ്രേഷനും നടക്കുന്നുണ്ടോന്ന് ഞാനാലോചിക്കതിരുന്നില്ല. അതിനു മുൻപ് ഞാൻ എന്തോ ഒന്നില് ഇടിച്ചു നിന്നില്ലേ. അതെന്താണെന്ന് ആദ്യം നോക്കിയേക്കാം.

 

അങ്ങനെ ഞാൻ നേരെ നോക്കി. നോക്കിയപ്പോഴതാ മുൻപിലൊരു പെണ്ണ്. പൂക്കളുടെ ചിത്രം പ്രിന്റ് ചെയ്തിട്ടുള്ള മിഡിയും പിന്നെയൊരു ടോപ്പുമാണ് ആള് ധരിച്ചിരിക്കുന്നത്. ഞാൻ അവളെയൊന്ന് നോക്കിയപ്പോൾ അവൾ പകരമെന്നെ ദേഷ്യത്തോടെ നോക്കി. കാര്യമെന്താണെന്ന് മനസിലാവാതിരുന്ന ഞാൻ അവളുടെ കയ്യിലിരുന്ന കുറച്ചു പേപ്പറുകൾ കണ്ടപ്പോഴാണ് സംഭവിച്ചതെന്താണെന്ന് കത്തിയത്. നേരത്തെ അന്തരീക്ഷത്തിലോട്ട് പറന്നു പോയ പേപ്പറുകളൊക്കെ ഞാനിവളെ ഇടിച്ചിട്ട് ഇവളുടെ കയ്യിൽ നിന്ന് തെറിച്ചു പോയതാണ്. ആള് എന്നെ ഇപ്പോഴും തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. ലക്ഷണം വച്ച് നോക്കുകയാണെങ്കിൽ എന്റെ നേരെ നോക്കുമ്മർമ്മം പരീക്ഷിക്കാനുള്ള പുറപ്പാടാണെന്ന് അവൾക്കെന്ന് തോന്നുന്നു. എന്നാൽ അതിനു പകരമവൾ വായിൽ തോന്നിയത് എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു. ചീത്ത വിളി എന്നൊക്കെ അതിനെ പറയാം. പക്ഷെ ചെവിയിലപ്പോഴും ഇയർ ബഡ്ഡ് ഉണ്ടായിരുന്നതുക്കൊണ്ട് അവള് ചിലച്ചതൊക്കെ കേട്ടത് വേറെ രീതിയിലായിരുന്നു.

 

 

♫Love me like you do, lo-lo-love me like you do

Love me like you do, lo-lo-love me like you do

Touch me like you do, to-to-touch me like you do, oh

What are you, what are you waiting for?

What are you waiting for?♫

 

 

ഫോണിലെ മ്യൂസിക്കാണെങ്കിൽ ഓഫാക്കിയിട്ടുമില്ലായിരുന്നു. അതു മനസിലാക്കാതെയാണ് ആ പെണ്ണ് ഈ നേരമത്രയും എന്നോട്ചി ലച്ചോണ്ടിരിക്കുന്നത്🤣. എന്നാലും ഞാൻ കേട്ടുക്കൊണ്ടിരിക്കുന്ന പാട്ടും അവളുടെ ചുണ്ടനക്കവും തമ്മില് ഒടുക്കത്തെ ലിപ്പ് സിങ്കുണ്ട്. ഇവളിനി ശരിക്കും പാട്ട് തന്നെയാണോ പാടുന്നേ🤔.

 

 

“സ്റ്റോപ്പ്‌✋️”

 

 

ഞാനതു പറഞ്ഞതും യന്ത്രം പോലെ പ്രവർത്തിച്ചുകൊണ്ടിരുന്ന അവളുടെ വായ സ്വിച്ചിട്ടതു പോലെ നിന്നു. പിന്നെ ഞാൻ ചെവിയിലെ ഇയർ ബഡ് ഊരിയെടുത്ത് ഫോണിലെ പാട്ടും ഓഫാക്കി ഒരു ഗമയിലങ് അവളെ നോക്കി. ഇതുവരെ പറഞ്ഞതൊന്നും ഞാൻ കേട്ടിട്ടില്ല എന്നു മനസിലായ അവളുടെ മുഖത്തു പ്ലിംഗിയ എക്സ്പ്രഷൻ കണ്ടു.

 

 

“ഇനി ആദ്യം തൊട്ട് പറഞ്ഞോളിൻ”

 

 

പിന്നെയും കലിപ്പ്.

Recent Stories

The Author

245 Comments

  1. ഈ കഥയുടെ അടുത്ത ഭാഗം ശനിയാഴ്ച ഏഴുമണിക്ക് വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തു വച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി🙏

  2. അടുത്ത കൊട്ട് റൊമാൻസിനിട്ടാണെന്നൊരു സൂചന കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നാൽ അതു തകർക്കും

  3. Hello checheee ….

    1. ഈ ശനിയാഴ്ച തരാം 👍

      1. Thanks chechi 🥰

      2. Thank you ☺️

  4. Nikiyechi adutha part eppol idum 😀😀😀Adutha part Pettann idane 😊😊😊😊😊😊katha vanno ann eppoyum vann nokum 😯😯

  5. എവിടെ ഓണം കഴിഞ്ഞിട്ടു ദിവസം കുറച്ചായി

  6. Pollichuu chirrich oruvazhiyayii🤣🤣😂

    Appo adutha parttu epozhaa???

  7. Ezhuthe nthayiii

    1. മറന്നട്ടില്ല, എഴുതുന്നുണ്ട്. ഒരു പോസിറ്റീവ് മൈൻഡുള്ളപ്പോ എഴുതിയാലേ കാര്യമുള്ളൂ. അല്ലെങ്കിൽ മരണവീട്ടിൽ കേറിയ അവസ്ഥയായിരിക്കും വായ്ക്കുമ്പോൾ തോന്നുക

  8. Next part eppo varum 😇

    1. എഴുതുന്നുണ്ട്. പക്ഷെ എപ്പോഴും എഴുതാനുള്ള മൂഡ്‌ കിട്ടുന്നില്ല. വിട്ടു കളഞ്ഞിട്ടില്ല

  9. Mk yude kadha yude thread idhil vanno? 🙄(doubt aan)
    Kadha vere level moving nice story
    😇💞💞

    1. അങ്ങനെ തോന്നിയോ 🤔

      1. Ah hotel Sean 🤔

        1. ദുർഗ്ഗ story alle

          1. ദുർഗ്ഗ കഥയിൽ റെസ്റ്റോറന്റിൽ വച്ചു ചേച്ചീന്ന് വിളിച്ച ആളെയും ഊട്ടിയിൽ വച്ചു ഇലക്ട്രിക് കാറ് വച്ചു ഇടിച്ചു കളിച്ചെന്ന് പറഞ്ഞ ആളെയും ഈ കഥ വായിച്ചപ്പോഴാണ് മനസിലായത്.

          2. Athuthanne 😇

  10. Nikiyechi adutha part eppol undakum

    1. സത്യം പറഞ്ഞാൽ ഇതുവരെ എഴുതിത്തുടങ്ങിയിട്ടില്ല. ഇനി തുടങ്ങണം. ആകെക്കൂടി മൂഡോഫായ അവസ്ഥയിലായിരുന്നു. വേഗം തരാൻ ശ്രമിക്കാം👍

  11. അടിപൊളി സ്റ്റോറി…. ❤
    ഒരുപാട് ചിരിച്ചു 😂

    1. Thanks 😇

  12. വായനക്കാരുടെ ശ്രദ്ധക്ക്, ഈ കഥയുടെ അടുത്ത ഭാഗം ഓണം കഴിഞ്ഞേ പബ്ലിഷ് ചെയ്യുന്നുള്ളൂ. കഥ വൈകുന്നതിൽ എനിക്കും മനപ്രയാസമുണ്ട്. പക്ഷെ എന്തു ചെയ്യാൻ അടുത്ത പാർട്ടിലെ കഥാപാശ്ചാത്തലം ഇനി വരാൻ പോകുന്ന ഓണത്തിരക്കുമായി ഒരിക്കലും ഒത്തു ചേരില്ലെന്ന് എനിക്കു ഒരു തോന്നൽ. അതുക്കൊണ്ടാണ് വൈകുമെന്ന് അറിയിക്കുന്നത്. അതു വരെ ഈ കഥയുടെ സ്ഥിരം വായനക്കാർ ഈ സൈറ്റിലെ തന്നെ വേറെയും ചില ഇടിവെട്ടു കഥകൾ വായിച്ചു ആസ്വദിക്കുക. ഞാനും വായിക്കാനുള്ള ചില കഥകൾ പെന്റിങ് ആയി വച്ചിരിക്കുകയാണ് 🤗

    1. മുത്തു

      😪😪😪

    2. 👑സിംഹരാജൻ

      Waiting ❤️🖤

    3. ഓണം കഴിഞ്ഞു

      1. എന്നു വരും ബാക്കി ഭാഗങ്ങൾ

  13. next part eppo varum

    1. സമയമെടുക്കും, എഴുതി തുടങ്ങിയിട്ടില്ല

  14. വേട്ടക്കാരൻ

    ഹായ് നിഖില,എല്ലാ പാർട്ടും ഇപ്പോഴാണ് വായിച്ചത്.സൂപ്പർ.ഇത്രയേറെ ചിരിപ്പിച്ച ഒരു കഥ ഈ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.എന്തേ ഞാൻ കഥ കാണാതെ പോയത്.അപ്പോ അടുത്ത പാർട്ടിൽ കാണാം…

  15. മുത്തൂ

    അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️❤️😍😍
    ചിരിച്ചു ഒരു വഴിയായി combination seen കൾ ഒക്കെ ഒരേപോളി ആയിരുന്നു 😁😁😁🤣🤣🤣🤣🤣👍👍👍👍👍

  16. മുമ്പ്നീ കഥക്കു വേണ്ടി വല്ലാതെ റീച്ചായ തെലുങ്ക് ആക്ഷൻ കഥയുടെ അടിയിലൊക്കെ കമൻ്റിട്ടിരുന്നു ഒന്നു കേറി പോരട്ടെ എന്നു കരുതീട്ട് (അമ്മാതിരി സാധനങ്ങൾ വായിക്കാറില്ല ലൈക്ക് കണ്ട് പോയി കമൻ്റ് തട്ടിയതാണ്)
    ഏതായാലും ഇപ്പോ ഹാപ്പി💙💙💙
    അടുത്ത പാർട്ടിൽ തെലുങ്ക് ആക്ഷൻകാരെക്കൂടി ഒന്നു കൊട്ടി വിടണം

    1. അതൊക്കെ നോക്കാം. ഒരു സാഹചര്യം ഒത്തു വരണ്ടേ 🤗

    2. Bro paranjole sathyathil thelunge padam ithile vannillalle…..pakshapatham adhe padilla

    3. Yes, yes. നിങ്ങൾ ഒക്കെ mainstream മസാല പടങ്ങൾ ഒന്നും കാണില്ല. അവാർഡ് പടങ്ങൾ മാത്രമേ കാണു. Because you are quality people. സമ്മതിച്ചു.
      അയിന് ഇത് ഇടിക്ക് ഇടക്ക് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാ മച്ചാ? അവാർഡ് വല്ലോം വേണോ? 🤔

  17. Adipoli story, Chirikkanumund orupaad

  18. Adipoli. Suuper

  19. വിശ്വനാഥ്

    500th like 😍

  20. ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. നികിലയ്ക്ക് സരസ്വതി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം. ഒത്തിരിയൊത്തിരി ഇഷ്ടമായി

    sending you some love from Tokyo, Japan
    💌💌💌💌💌💌💌💌💌💌💌💌💌

    1. Thanks very much 😇

  21. ༒☬SULTHAN☬༒

    Sechiye…… Kadha പൊളിച്ചു….
    ചിരിച് ഒരു വഴിക്ക് ആയി 😂😂😂😂😂….
    എന്നാ ഒരു ഫീലാ വായിക്കാൻ…..
    ഒരു രക്ഷേം ഇല്ല…
    ന്തലും ഇത് വായിക്കുന്നവരുടെ ആയുസ് കൂടും 😁..
    ഇങ്ങള ഹ്യൂമർസെൻസ് പോളിയാണ് ❤❤❤
    ഒരുപാട് ഇഷ്ടായി.

    63 page vayich തീർന്നത് അറിഞ്ഞില്ല…. പെട്ടന്ന് കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു

    ഈ പാർട്ടും എന്നത്തേയും പോലെ കിടുക്കി തിമിർത്തു കലക്കി 👌

    ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤❤❤

    സ്നേഹത്തോടെ ❤
    സുൽത്താൻ 💞💞💞💞

    1. പെട്ടന്ന് കഴിഞ്ഞെന്നോ 🤔. 23k വേർഡ്‌സ് ഉണ്ടായിരുന്നു 😁.

      Thanks, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ 😇

  22. 🙏🤣🥰🤩

  23. Entha ezhthende???? Orupad chirich …. eni durga engane vayikkum ennaalojich vedanich…. ente budhikoravaano entho indhunte kadha udheshichath manasilaayi “ego” bt evdittaanu kollichenn manasilaayilla…. “ ragunte krishnaveni aano🤔 2 parte vayichullu climax aavand vayikoola…. ee partil nhn kore loophole kandu…. enn kore eshttaayi korach eshttayilla…. ultimate aavashyam chiri aanu ath vere evdethekaalum chirich…. sidayi….🤣🤣 epm enk veroru doubt nikki sarikum aanaanonn🤔 aaaa…. touch complaint aayitt praanthayitt vayil thonnyathaanu ezhuthunne…. verenthekayo aanu vijarche ezhthaan…. reply tharanda pls …. pinne eth nannakki ezhthaloke risk aanu….. 15mnt timanu ee cmnt edaan…. engot vaa mone enn parayumpo angu americayil poyitt north koreall vilich theri paranhitt ente peru paryunnthaanu eppozhathe ente phone touch….😇 nhn povaanu✌️

    1. /eni durga engane vayikkum ennaalojich vedanich/

      എന്തിന്? അതു നല്ല സ്റ്റോറിയല്ലേ. എത്ര തവണ വേണമെങ്കിലും വായിക്കാം 😃.

      ചില ഭാഗങ്ങൾ ഇഷ്ടമായില്ല എന്നു തുറന്നു പറഞ്ഞത് നന്നായി. സത്യത്തിൽ എഴുതിക്കൊണ്ടിരുന്ന നേരത്ത് എനിക്കു പോലും ചില ഭാഗങ്ങൾ എഴുതിയപ്പോൾ തൃപ്തി തോന്നിയില്ല. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂട്ടോ 😃

      1. Eni vayikumpo ethoke orma varum…. nhn already oru 25 thavanelum vayichittund…. still gng….✌️

  24. Vaayikan orupaad agrahamund… Pkshe ipol putye kadhakal onnm vayikunnila… Nalle thalavedna kaaranam… 😐
    Slowly.. Vayichola 👍🏻

    1. മൊബൈൽ ഫോണിന് തൽക്കാലം റസ്റ്റ്‌ കൊടുത്തോളു. തലവേദന തൽക്കാലം മാറട്ടെ 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com