ഗൗതം [Safu] 85

Views : 2933

അപ്പോഴും ചികിത്സ സഹായിക്കും എന്ന് ഞാൻ തന്നെ അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു ……അഞ്ചു വർഷം ചികിൽസിച്ചു ……. ഒരു കുഞ്ഞില്ലെങ്കിൽ പോലും ആയുഷ്കാലം മുഴുവൻ ഗൗതമിന്റെ പാതിയായി ഞാൻ ജീവിച്ചേനെ …….

പക്ഷെ …… ഗൗതമിന്റെ ആഗ്രഹം അത്രയേറെ തീവ്രമാണെന്ന് തിരിച്ചറിഞ്ഞത് ഐ വി എഫ് ട്രീത്മെന്റിന് വേണ്ടി ഗൗതം ഇന്ത്യയിലെ തന്നെ നല്ലൊരു ഐ വി എഫ് സെന്ററിൽ ചികിത്സ തേടിയപ്പോഴാണ് …… അവിടെ നിന്നും ഡോക്ടർമാർ നൽകിയ പ്രതീക്ഷ ഗൗതമിന്റെ കണ്ണുകളിലെ ഊർജമായി കണ്ടത് എന്നെ അത്ഭുതപ്പെടുത്തി ….. ലാബിൽ ഗൗതമിന്റെ ബീജം സൂക്ഷിച് വച്ച് ആദ്യമായി ഐ വി എഫ് ട്രീറ്റ്മെന്റ് നടത്തി …… ചികിത്സയുടെ ഫലമായി താൻ ഗർഭിണിയായപ്പോൾ കുഞ്ഞിനെപ്പോലെന്റെ മടിയിൽ കിടന്ന് വിതുമ്പിയ ഗൗതമിന്റെ ചിത്രം ഞാൻ മായാതെ വരച്ച ചേർത്തത് എന്റെ നെഞ്ചിലായിരുന്നു …… എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം ആ ശ്രമം പരാജയപ്പെട്ടപ്പോൾ എന്നെ സങ്കടപ്പെടുത്തതിരിക്കാൻ വേണ്ടി മാത്രം സാരമില്ലെന്ന് പറഞ്ഞെന്നെ സമാധാനിപ്പിച്ച ഗൗതമെന്നേ എത്രയേറെ വേദനിപ്പിച്ചെന്ന് അളന്നു പറയാനാവില്ല ……

രണ്ടാമതൊരു തവണത്തെ ചികിത്സയ്ക്കായി തയ്യാറെടുത്ത നിമിഷം ലോകം പോലും അവസാനിക്കുമെന്ന് തോന്നിപ്പിക്കും വിധം ആ വാർത്ത എന്നെ തേടിയെത്തിയത് …….

രാഷ്ട്രീയം ,അർഹിക്കുന്ന പാവങ്ങൾക്ക് പലതും നേടിക്കൊടുക്കാൻ ഗൗതമുപയോഗിച്ചപ്പോൾ അതെ പാർട്ടിയിൽ തന്നെ ,സ്വയം പലതും നേടാൻ അതെ രാഷ്ട്രീയം ഉപയോഗിക്കുന്ന സ്വാർത്ഥർക്ക് ഗൗതമൊരു കരടായി ….. അത് തിരിച്ചറിഞ്ഞത് കൂടെ നടന്നവർ തന്നെ സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി ഗൗതമിനെ പിന്നിൽ നിന്നും കുത്തിയപ്പോൾ മാത്രമായിരുന്നു ……
നഷ്ടങ്ങൾ എനിക്കായിരുന്നു ….. എനിക്ക് മാത്രം …….. എന്റെ ലോകമായിരുന്നു ….. എന്റെ പ്രാണനായിരുന്നു എനിക്ക് നഷ്ടമായത് …….

പക്ഷെ …… തളരാതെ മുന്നോട്ട് നയിക്കുന്നത് ഗൗതം പൂർത്തിയാക്കാൻ കൊതിച്ചു പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്നങ്ങളാണ് …… ഇനി തന്റെ ഊഴമാണ് ….. ചെയ്തു തീർക്കേണ്ടവ പലതും തന്റെ കൈകളിലാണ് …….

തലയിലേറ്റ തലോടലിൽ നിറ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ കണ്മുന്നിൽ പ്രയാഗാണ് ……. തനിക്കൊപ്പം പിറന്നു വീണവൻ ….. തന്റെ ഇരട്ട സഹോദരൻ …… താങ്ങാനാവാത്ത ഭാരം ഉള്ളിൽ നിന്നെന്നെ തളർത്തിക്കൊണ്ടിരുന്നപ്പോൾ ഭാരമിറക്കാൻ അവൻ തന്റെ തോളു നീട്ടി …… താങ്ങായി ആ തോളിലേക്ക് ചാഞ്ഞു ഉള്ളിലെ ഭാരമാ തോളിൽ പെയ്തൊഴിച്ചു നനച്ചു …….

ചികില്‍സയ്ക്കായി സൂക്ഷിച ഗൗതമിന്റെ ബീജമുപയോഗിച് വീണ്ടും ഐ വി എഫ് നടത്താൻ ചെല്ലുമ്പോൾ ഇത്തവണ തന്റെ മനസ്സും ശരീരവും തന്നർ ചതിക്കില്ലെന്ന് ഉറപ്പായിരുന്നു …… ഇത്തവണ ശ്രമം വിജയിച്ചപ്പോൾ വിതുമ്പുന്ന ഗൗതമിന്റെ മുഖമോർത്ത് താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു പോയി ഞാൻ ……. കൃത്യമായ ചികിത്സയ്ക്കും വിശ്രമത്തിനുമൊടുവിൽ എട്ട് മാസങ്ങൾക്കും ഏതാനും ദിവസങ്ങൾക്കും അപ്പുറം ഒരു സിസേറിയനിലൂടെ കാത്തിരിപ്പവസാനിച്ചു ……
ഗൗതമിന്റെ പകർപ്പായ ഇരട്ടകുട്ടികളായ ഞങ്ങളുടെ മാലാഖാമാർ പിറന്നു വീഴുമ്പോഴേക്കും പുറത്ത് എന്റെ ഗൗതമിന്റെ കാതകന്മാർക്ക് ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞു …… മാസങ്ങളുടെ പ്രയത്നങ്ങൾക്കൊടുവിൽ …….

ആശുപത്രി വിട്ട് വീട്ടിലെന്റെ പോന്നോമനകൾക്കൊപ്പം വന്നു കേറിയപ്പോൾ ആത്മ സംതൃപ്തിയുടെ ഒരു കുഞ്ഞു മുത്തവുമായി എന്റെ കൂടപ്പിറപ്പെന്നെ ചേർത്ത് പിടിച്ചു ……

” യാഥാർഥ്യമായില്ലേ ഏറ്റവും വലിയ സ്വപ്നം …..? ”
പുഞ്ചിരിയോടെ ,വാത്സല്യത്തോടെ കുഞ്ഞുങ്ങളെ നോക്കിക്കൊണ്ട് പ്രയാഗ് ചോദിച്ചപ്പോൾ പല കണക്കു കൂട്ടലുകളുമായി ഞാനൊന്ന് പുഞ്ചിരിച്ചു …….

അഞ്ചു വയസ്സുകാരൻ ആര്യന്റെ കയ്യും പിടിച്ച് സ്നേഹാലയത്തിന്റെ പടികളിറങ്ങുമ്പോൾ അൽപ്പം അകലെ കാറിൽ ചാരി നിന്ന് അത്ഭുതത്തോടെയെന്നെ നോക്കിക്കാണുന്ന പ്രയാഗിനെ നോക്കി ഞാനൊന്ന് നിറഞ്ഞു ചിരിച്ചു …… ഒൻപത് മാസം പ്രായമായ ഗൗരിയുടെയും ഗൗതമിയുടെയും ചേട്ടനായി ചേർന്ന് നിന്ന് കളിക്കുന്ന ആര്യനെ നോക്കി നിൽക്കെ ഗൗതമിന്റെ മറ്റൊരു വല്യ സ്വപ്നം കൂടെ സാക്ഷാത്കരിച്ച സംതൃപ്തിയുടെ പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു …… ഗൗതമിന്റെ സ്വപ്നം ….. താനനുഭവിച്ചറിഞ്ഞ അനാഥത്വത്തിന്റെ നോവറിയിക്കാതെ ഒരു കുഞ്ഞിനെയെങ്കിലും സ്വന്തമാക്കണം എന്നത് ഗൗതമി ന്റെ സ്വപ്നമായിരുന്നു ….. സ്വന്തമായൊരു കുഞ്ഞെന്ന ആലോചനയോടൊപ്പം കൂടെ വളരാൻ സ്നേഹാലയത്തിൽ നിന്നൊരു കുഞ്ഞു കൂടെ വേണമെന്നത് തീരുമാനിച്ചതാണ് …… അതിന്റെ നിയമ വശങ്ങളുമായി മുന്നോട്ട് പോകവെയാണ് ഗൗതമിന്റെ വിയോഗം …… ഗൗതം പോയതോടെ ആര്യന്റെ കാര്യം മുടങ്ങിക്കിടന്നു …… താൻ ഒറ്റയ്ക്കായതോടെ അഡോപ്‌ഷൻറെ കാര്യങ്ങളും ബുദ്ധിമുട്ടാണെന്ന് നിലപാടിലായി സ്നേഹാലയത്തിന്റെ അധികാരികൾ …… അവസാനം ഗൗതമും താനും മകനായി നെഞ്ചിലേറ്റിയ ആര്യനെ നേടാൻ ഇത്ര നീണ്ടൊരു കാത്തിരിപ്പ് വേണ്ടി വന്നു ……

………………………………………………..

” ആകാശം ചാരിറ്റബിള് ട്രസ്റ്റ് “

Recent Stories

The Author

Safu

17 Comments

  1. 💖💖💖💖

    1. ❤️❤️❤️

  2. “പ്രിയ” എന്ന കഥാപാത്രത്തിനാണ് “ഗൗതം” നേക്കാൾ പ്രധാന്യം എന്റെ മനസ് കൊടുത്തത്. ഗൗതം മനസിനെ ശരിക്കും ആകര്‍ഷിച്ചു എന്നതിൽ തര്‍ക്കമില്ല.. ഒരു നോവായി മനസില്‍ നില്‍ക്കുന്നു എന്നതിലും സംശയമില്ല.. പക്ഷേ പ്രിയ ഒരു വന്‍ വൃക്ഷമായി മനസില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. അവളുടെ strong will ഒരു ഹൈലൈറ്റ് ആണ്.

    പ്രിയക്ക് ഗൗതമിനോടുള്ള തകര്‍ക്കാന്‍ കഴിയാത്ത സ്നേഹം… ഗൗതമിന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കാന്‍ അവള്‍ കാണിച്ച വാശിയും തീവ്ര പ്രയത്നങ്ങളും എല്ലാം മനസില്‍ പതിഞ്ഞു നില്‍ക്കുന്നു.

    സഹോദരിയുടെ ജീവിതം ചെറുപ്പത്തിലേ ഒറ്റപ്പെട്ട ജീവിതമായി മാറരുത് എന്ന നല്ല ഉദ്ദേശ്യത്തോടെ പ്രയാഗ് അവളെ പറഞ്ഞ്‌ convince ചെയ്യാൻ ശ്രമിക്കുന്നു.. പക്ഷേ പ്രിയയുടെ ഉറച്ച തീരുമാനങ്ങൾ മുന്നിലും അവളുടെ താല്‍പര്യവും കണക്കിലെടുത്ത് പ്രയാഗ അവസാനം വരെ support ആയി നില്‍ക്കുന്നതും വളരെ നന്നായിരുന്നു.

    എഴുത്തിന്റെ ശൈലിയും വളരെ ശ്രദ്ധേയമാണ്… നല്ല ഫീൽ ചെയ്യാൻ കഴിയുന്ന വാക്കുകള്‍ തീര്‍ത്ത വരികള്‍.

    എല്ലാം കൊണ്ടും വളരെ നന്നായിരുന്നു… ശെരിക്കും ഇഷ്ട്ടപ്പെട്ടു.

    ഇതുപോലത്തെ നല്ല കഥകൾ തുടർന്നെഴുതാൻ കഴിയട്ടെ.

    സ്നേഹത്തോടെ ❤️❤️

    1. Thank You🥺❤️❤️❤️

  3. Safu,

    വായിച്ചതാണ് ഗൗതമിനെ. വീണ്ടും വായിച്ചു. ഒരിക്കൽ കൂടി വെറുതെ മോഹിച്ചു പ്രിയയുടെ പ്രിയപ്പെട്ടവന്റെ ഒരു തിരിച്ചു വരവ്, ആ കുട്ടികളുടെ അച്ഛന്റെ തിരിച്ചുവരവ്. നടക്കില്ലെന്നറിയുമെങ്കിലും.
    ഗൗതം മരിക്കുന്നില്ല, അവളുടെ ഹൃദയത്തിലൂടെ, ഓർമകളിലൂടെ, ഓരോ നിശ്വാസത്തിലൂടെയും അവൻ ജീവിക്കുന്നുണ്ട്.

    ഗൗതം നൊമ്പരമാണ്, രാഷ്ട്രീയപ്പകയുടെ ഇരയായി.
    പ്രിയ അഭിമാനവും, ഭർത്താവ് മരിച്ചപ്പോൾ വേറെ കെട്ടിക്കാൻ നിൽക്കുന്ന കുടുംബക്കാരെ തിരുത്തി പ്രിയപ്പെട്ടവന്റെ കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഗർഭം ധരിച്ചതിന്.

    തന്റെ എഴുത്തിനെക്കുറിച്ച് പറയാൻ വാക്കുകളില്ലെടോ.

    സ്നേഹത്തോടെ, ആശംസകളോടെ നിള..🙏❤

    1. Thank you again 😍❤️

    2. Thank you 😍❤️

  4. ❤️😍😍😍 vere onum parayanilla

    1. Thank u ❤️

  5. ക്യാപ്റ്റൻ 007

    നല്ല feel good story..
    👌👌
    അടിപ്പൊളി
    KEEP IT UP

    1. Thank u ❤️

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    എന്താ പറയാ ജീവൻ തുടിക്കുന്ന വരികൾ ❤️💜❤️💜

    1. Thank u ❤️

  7. Nicely written one.

  8. ❤❤❤മനോഹമായ വരികൾ….. 👍🏻

    1. Thank u ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com