ഗൗതം [Safu] 85

Views : 2933

എന്റെ ഓരോ കവിതയ്ക്കും ഒരു മറു കവിത …… !!! ആവേശത്തോടെ ഓരോ താളുകളും മറിക്കുമ്പോഴും ആനന്ദം കൊണ്ടെന്റെ കരച്ചിലിന്റെ ആക്കം കൂടിക്കൊണ്ടിരുന്നു ……. അവസാന കവിതയും വായിച്ചു തീർത്തതും ഭ്രാന്തിയെ പോലേ ഞാൻ പല ചേഷ്ടകളും കാണിക്കുകയായിരുന്നു …..

രാവ് മാഞ്ഞ് പകലിനെ വരവേൽക്കാൻ ഉള്ളം തുടിച്ചു …… ഉറക്കമിളച്ച് ആ കിഴക്കേ മലമുകളിലാദിത്യൻ ഉയർന്നു പൊങ്ങുന്നത് അക്ഷമയോടെ നോക്കി നോക്കിയിരുന്നു …….

ക്ഷമയില്ലാതെ വളരെ നേരത്തെ കോളേജിലേക്ക് ചെന്നപ്പോഴേക്കും തുറന്നിട്ടില്ലാത്ത ഗേറ്റരികിൽ ഒരു പുഞ്ചിരിയോടെ ഗൗതം നിൽക്കുന്നത് കാണേ ഹൃദയമിടിപ്പോന്നുയർന്ന പോലേ ……

” നീ വരുമെന്നെനിക്കറിയാമായിരുന്നു …… ” ഗൗതമിന്റെ വാക്കുകൾക്കൊരു നിറ ചിരി നൽകാനെ കഴിഞ്ഞുള്ളൂ …….

കഴിഞ്ഞ ഒന്നര വർഷം ഉള്ളിലൊളിപ്പിച്ച പ്രണയ കഥയുടെ കെട്ട് പൊട്ടിച്ച് തുടങ്ങിയപ്പോൾ മാത്രമാണെന്നേ വീണ്ടുംഅത്ഭുതപ്പെടുത്തി അതെ കാലയളവിലെ ഗൗതം ഒളിച്ചു വച്ച പ്രണയം വെളിവായത് …… എനിക്കൊപ്പം ഞാനറിയാതെ എന്നെ ശ്രദ്ധിച്ച കഥകൾ വെളിവായപ്പോൾ അത്ഭുതത്തോടൊപ്പമൊരു ജാള്യതയും തോന്നി ……

പരസ്പരം മനസ്സ് പങ്ക് വച്ച് പ്രണയിച്ച നാളുകൾ ……. രാഷ്ട്രീയം വെറും വ്യക്തിപരമായ നേട്ടത്തിനുള്ളതാണെന്ന ധാരണ മാറിയത് ഗൗതമിന്റെ രാഷ്ട്രീയ നയങ്ങൾ കണ്ടപ്പോഴാണ് ……

പഠനവും കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചപ്പോഴും ഗൗതം കൂടെ തന്നെ തന്റെ പാർട്ടിയെയും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു …….

അച്ഛനുമമ്മയും ഇല്ലാത്ത , കൂടപ്പിറപ്പായി കൂടെപ്പിറന്നവരാരു മില്ലാത്ത ഗൗതമിന്റെ കുടുംബം ഞാനും അവന്റെ കൂട്ടുകാരുമടങ്ങുന്നതായിരുന്നു …..

വിവാഹമെന്ന ആവശ്യവുമായി വീട്ടുകാർ മുന്നോട്ട് വന്നപ്പോഴും സധൈര്യം ഗൗതമിന്റെ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചപ്പോഴും പ്രതീക്ഷിച്ചത് പൊലെ പൂർണ്ണമായ എതിർപ്പ് തന്നെ വന്നു ….. പപ്പയും പ്രയാഗും ഒരർത്ഥത്തിലും സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത് അവൻ അനാഥനാണെന്നതും ഇരുവരും വെറുക്കുന്ന രാഷ്ട്രീയത്തെ അവൻ നെഞ്ചോട് ചേർത്തതുമായിരുന്നു …..

പപ്പയെയും പ്രയാഗിനെയും കണ്ടും സംസാരിച്ചും ഒരു തീരുമാനത്തിലെത്താൻ ഗൗതമും പരമാവധി ശ്രമിച്ചിട്ടും നിരാശ തന്നെയായിരുന്നു ഫലം ……. ഗൗതമിലെ ഗുണങ്ങൾക്ക് മുന്നിൽ അവനിൽ വീട്ടുകാർ കണ്ട കുറവുകളുടെ തട്ട് താണ് തന്നെയിരുന്നു …… അവസാനം ഗൗതമിന്റെ കൂടെ ജീവിക്കാൻ വീട് വീട്ടിറങ്ങുമെന്ന സാഹചര്യമെത്തി നിന്നപ്പോൾ മാത്രം മനസ്സില്ലാ മനസ്സോടെ തന്റെ വാശിക്ക് മുന്നിൽ പപ്പയും പ്രയാഗും മുട്ട് മടക്കി …….

വിവാഹശേഷം ഗൗതം അധ്വാനിച്ചുണ്ടാക്കിയ ആ കൊച്ചു വീട്ടിൽ സ്വർഗത്തേക്കാൾ മനോഹരമെന്ന് തോന്നും വിധം ജീവിച്ചു …… കൃത്യം ഒരു വർഷത്തിനപ്പുറം തന്നെ സ്വന്തമൊരു കുഞ്ഞെന്ന തീരുമാനം ഒരുമിച്ചെടുത്തു …… അതിനോടകം തന്നെ ഗൗതം പപ്പയ്ക്ക് മകനും പ്രയാഗിന് സഹോദരനുമായി തീർന്നിരുന്നു …….

ഒരു കുഞ്ഞെന്ന സ്വപ്നം അവസാനം വെറുമൊരു സ്വപ്നം മാത്രമായി തീരുമെന്ന് തിരിച്ചറിഞ്ഞത് വീണ്ടും ഒരു വർഷത്തിന് ശേഷവും ഞാൻ ഗർഭിണിയാവാതിരുന്നപ്പോൾ ചികിത്സ തേടിയപ്പോഴാണ് ……

ഗൗതമിനാണ് ബുദ്ധിമുട്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ധൈര്യം ചോർന്നു പോയതും ഗൗതമിന് തന്നെയായിരുന്നു ……

Recent Stories

The Author

Safu

17 Comments

  1. 💖💖💖💖

    1. ❤️❤️❤️

  2. “പ്രിയ” എന്ന കഥാപാത്രത്തിനാണ് “ഗൗതം” നേക്കാൾ പ്രധാന്യം എന്റെ മനസ് കൊടുത്തത്. ഗൗതം മനസിനെ ശരിക്കും ആകര്‍ഷിച്ചു എന്നതിൽ തര്‍ക്കമില്ല.. ഒരു നോവായി മനസില്‍ നില്‍ക്കുന്നു എന്നതിലും സംശയമില്ല.. പക്ഷേ പ്രിയ ഒരു വന്‍ വൃക്ഷമായി മനസില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. അവളുടെ strong will ഒരു ഹൈലൈറ്റ് ആണ്.

    പ്രിയക്ക് ഗൗതമിനോടുള്ള തകര്‍ക്കാന്‍ കഴിയാത്ത സ്നേഹം… ഗൗതമിന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കാന്‍ അവള്‍ കാണിച്ച വാശിയും തീവ്ര പ്രയത്നങ്ങളും എല്ലാം മനസില്‍ പതിഞ്ഞു നില്‍ക്കുന്നു.

    സഹോദരിയുടെ ജീവിതം ചെറുപ്പത്തിലേ ഒറ്റപ്പെട്ട ജീവിതമായി മാറരുത് എന്ന നല്ല ഉദ്ദേശ്യത്തോടെ പ്രയാഗ് അവളെ പറഞ്ഞ്‌ convince ചെയ്യാൻ ശ്രമിക്കുന്നു.. പക്ഷേ പ്രിയയുടെ ഉറച്ച തീരുമാനങ്ങൾ മുന്നിലും അവളുടെ താല്‍പര്യവും കണക്കിലെടുത്ത് പ്രയാഗ അവസാനം വരെ support ആയി നില്‍ക്കുന്നതും വളരെ നന്നായിരുന്നു.

    എഴുത്തിന്റെ ശൈലിയും വളരെ ശ്രദ്ധേയമാണ്… നല്ല ഫീൽ ചെയ്യാൻ കഴിയുന്ന വാക്കുകള്‍ തീര്‍ത്ത വരികള്‍.

    എല്ലാം കൊണ്ടും വളരെ നന്നായിരുന്നു… ശെരിക്കും ഇഷ്ട്ടപ്പെട്ടു.

    ഇതുപോലത്തെ നല്ല കഥകൾ തുടർന്നെഴുതാൻ കഴിയട്ടെ.

    സ്നേഹത്തോടെ ❤️❤️

    1. Thank You🥺❤️❤️❤️

  3. Safu,

    വായിച്ചതാണ് ഗൗതമിനെ. വീണ്ടും വായിച്ചു. ഒരിക്കൽ കൂടി വെറുതെ മോഹിച്ചു പ്രിയയുടെ പ്രിയപ്പെട്ടവന്റെ ഒരു തിരിച്ചു വരവ്, ആ കുട്ടികളുടെ അച്ഛന്റെ തിരിച്ചുവരവ്. നടക്കില്ലെന്നറിയുമെങ്കിലും.
    ഗൗതം മരിക്കുന്നില്ല, അവളുടെ ഹൃദയത്തിലൂടെ, ഓർമകളിലൂടെ, ഓരോ നിശ്വാസത്തിലൂടെയും അവൻ ജീവിക്കുന്നുണ്ട്.

    ഗൗതം നൊമ്പരമാണ്, രാഷ്ട്രീയപ്പകയുടെ ഇരയായി.
    പ്രിയ അഭിമാനവും, ഭർത്താവ് മരിച്ചപ്പോൾ വേറെ കെട്ടിക്കാൻ നിൽക്കുന്ന കുടുംബക്കാരെ തിരുത്തി പ്രിയപ്പെട്ടവന്റെ കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഗർഭം ധരിച്ചതിന്.

    തന്റെ എഴുത്തിനെക്കുറിച്ച് പറയാൻ വാക്കുകളില്ലെടോ.

    സ്നേഹത്തോടെ, ആശംസകളോടെ നിള..🙏❤

    1. Thank you again 😍❤️

    2. Thank you 😍❤️

  4. ❤️😍😍😍 vere onum parayanilla

    1. Thank u ❤️

  5. ക്യാപ്റ്റൻ 007

    നല്ല feel good story..
    👌👌
    അടിപ്പൊളി
    KEEP IT UP

    1. Thank u ❤️

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    എന്താ പറയാ ജീവൻ തുടിക്കുന്ന വരികൾ ❤️💜❤️💜

    1. Thank u ❤️

  7. Nicely written one.

  8. ❤❤❤മനോഹമായ വരികൾ….. 👍🏻

    1. Thank u ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com