ഗൗതം [Safu] 85

” പ്രിയാ …… ഗൗതം വാസ് എ നൈസ് ഗയ് ……. ഐ മീൻ വെരി നൈസ് …… ബട്ട് അക്‌സെപ്റ് ദി ട്രൂത് ദാറ്റ് ഹി ഈസ് നോട്ട് വിത് അസ് ആൻഡ് ഹി ക്യാൻ നെവർ കം ബാക് ……

നിന്റെ ലൈഫ് ആണ് പ്രിയാ ….. ”

തന്റെ സഹോദരിയുടെ ജീവിതത്തെ ഓർത്തു എങ്ങനെയും ഈ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രയാഗ് ശ്രമിച്ചു കൊണ്ടേ ഇരുന്നു …… പ്രയാഗിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു …….

“പ്രയാഗ് …… ഗൗതം ശരീരം കൊണ്ട് ഇന്നീ ഭൂമിയിൽ ഇല്ല എന്നാ സത്യം ഞാൻ അക്‌സെപ്റ് ചെയ്തു കഴിഞ്ഞു …… ബട്ട് ……. ശരീരം കൊണ്ട് മാത്രമാണ് ഗൗതം എന്നിൽ നിന്നും അകന്നിരിക്കുന്നത് …… മനസ്സ് കൊണ്ട് അവൻ എന്റെ കൂടെ തന്നെ ഉണ്ട്‌ ….. എന്റെ അടുത്ത് തന്നെ ഉണ്ട്‌ …… ഐ ക്യാൻ ഫീൽ ഇറ്റ് …… ഐ ക്യാൻ ഫീൽ ഹിം പ്രയാഗ് ….. ”

വികാരഭരിതയായി തന്റെ പ്രാണനെ കുറിച്ച് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു ……

കൈകൾ കൊണ്ട് മുഖം പൊത്തി പ്രിയ ഏങ്ങലടിച്ചു കരഞ്ഞു ……

ആശ്വസിപ്പിക്കാൻ എന്നാ വണ്ണം പ്രയാഗും പപ്പയും

പ്രിയയെ തലോടി കൊണ്ടിരുന്നു …..

അത്യധികം ദുഖത്തോടെ ഇരുവരും പരസ്പരം നോക്കി ….. അല്പനേരത്തിനു ശേഷം പ്രിയ പെട്ടെന്ന് തന്നെ തലയുയർത്തി കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ……

” പപ്പയും പ്രയാഗും ടെൻസ്ഡ് ആവുന്ന എന്റെ ലൈഫ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് മറ്റൊരു വിവാഹ ജീവിതവും കുടുംബവും ആണെങ്കിൽ മരണം വരെ എന്റെ ജീവിതത്തിൽ അങ്ങനെ ഒന്നുണ്ടാവില്ല …… ഗൗതമിനു മാത്രമേ എന്റെ ജീവിതത്തിലും മനസ്സിലും പ്രണയത്തിലും സ്ഥാനമുള്ളൂ ……. ”

ഉറച്ച വാക്കുകളോടെ ഇത്രയും പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് പോയി ……

പുറത്തെ ഗാർഡൻ ബെഞ്ചിൽ കണ്ണുകളച്ചു ചാരിയിരിക്കെ പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു …… തന്നെ തട്ടി തടഞ്ഞു തലോടി കൊണ്ട് പോകുന്ന കാറ്റിൽ പോലും ഗൗതമിനെ അനുഭവപ്പെട്ടു ……

നൂറു വട്ടം മനസ്സിൽ ‘ഗൗതം ….ഗൗതം …’ എന്ന് ഉരുവിട്ട് കൊണ്ടിരുന്നു ……. തന്റെ ഹൃദയമിടിക്കുന്നത് പോലും ഗൗതമിന്റെ നാമം ഉരുവിട്ട് കൊണ്ടാണെന്ന് തോന്നി ……

കണ്ണുകൾ നിറഞ്ഞു …..

“”മിസ്സ് യൂ ഗൗതം ……”

നിറഞ്ഞ കണ്ണുകളോടെ അവൾ പതിയെ ഉരുവിട്ടു ……

തന്റെ പ്രണയകാലം കണ്മുന്നിൽ തെളിഞ്ഞു ……

ഗൗതം …….. കോളേജ് പഠന കാലത്തെ കൗതുകം …….. ക്യാമ്പസ് പൊളിറ്റിക്സിലെ നിറ സാന്നിദ്യം …… പാർട്ടി പ്രവർത്തനങ്ങളിൽ തന്റെ പാർട്ടിയുടെ വലിയ കൊടിയും വീശി കട്ടി മീശ പിരിച്ചു വച്ചു മുദ്രാവാക്യവും ഉറക്കെ ഉരുവിട്ട് കൊണ്ട് മുൻ നിരയിൽ ഉണ്ടാകുന്നവൻ ……. കോളേജിലെ പുൽനാമ്പുകൾക്ക് പോലും പരിചിതമായവൻ …… എന്റെ ഗൗതം …….

കോളേജിലെ ആദ്യ നാളുകളിൽ ഗൗതം തീർത്തും ഒരു അപരിചിതൻ മാത്രമായിരുന്നു തനിക്ക് …… പല തവണ കണ്ടിട്ടുണ്ടെങ്കിൽ പോലും ഒട്ടും പരിചയമില്ലാത്ത വെറും അപരിചിതൻ …… പലരിൽ നിന്നും വാഴ്ത്തപ്പെട്ട്കേട്ടിട്ടുണ്ടെങ്കിൽ പോലും തനിക്കറിയാത്ത ഒരപരിചിതൻ ….. നോട്ടം പോലുമിടയാത്ത അപരിചിതർ ……

ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയതെന്നാണ് ….. ?അന്ന് കോളേജ് ഡേയുടെ അന്ന് തന്റെ പ്രിയപ്പെട്ട കവിത അവൻ വളരെ മനോഹരമായി ചൊല്ലിയപ്പോൾ …… ആദ്യമായി കൗതുകത്തോടെ ആ മുഖത്തേക്ക് തന്നെ നോട്ടമെറിഞ്ഞത് അന്ന് തന്നെയാണ് ……

പിന്നീട് കാണുന്നിടത്തൊക്കെയും ശ്രദ്ധിച്ചു തുടങ്ങി ……. എല്ലാവരും വാഴ്ത്തിപ്പാടുന്ന ഗൗതമിനെ താനും അംഗീകരിച്ചു തുടങ്ങി ….. തുടക്കത്തിലേ കൗതുകം പ്രണയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പകച്ചു നിന്നുപോയെന്നത് നേര് ……

17 Comments

  1. ????

    1. ❤️❤️❤️

  2. “പ്രിയ” എന്ന കഥാപാത്രത്തിനാണ് “ഗൗതം” നേക്കാൾ പ്രധാന്യം എന്റെ മനസ് കൊടുത്തത്. ഗൗതം മനസിനെ ശരിക്കും ആകര്‍ഷിച്ചു എന്നതിൽ തര്‍ക്കമില്ല.. ഒരു നോവായി മനസില്‍ നില്‍ക്കുന്നു എന്നതിലും സംശയമില്ല.. പക്ഷേ പ്രിയ ഒരു വന്‍ വൃക്ഷമായി മനസില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. അവളുടെ strong will ഒരു ഹൈലൈറ്റ് ആണ്.

    പ്രിയക്ക് ഗൗതമിനോടുള്ള തകര്‍ക്കാന്‍ കഴിയാത്ത സ്നേഹം… ഗൗതമിന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കാന്‍ അവള്‍ കാണിച്ച വാശിയും തീവ്ര പ്രയത്നങ്ങളും എല്ലാം മനസില്‍ പതിഞ്ഞു നില്‍ക്കുന്നു.

    സഹോദരിയുടെ ജീവിതം ചെറുപ്പത്തിലേ ഒറ്റപ്പെട്ട ജീവിതമായി മാറരുത് എന്ന നല്ല ഉദ്ദേശ്യത്തോടെ പ്രയാഗ് അവളെ പറഞ്ഞ്‌ convince ചെയ്യാൻ ശ്രമിക്കുന്നു.. പക്ഷേ പ്രിയയുടെ ഉറച്ച തീരുമാനങ്ങൾ മുന്നിലും അവളുടെ താല്‍പര്യവും കണക്കിലെടുത്ത് പ്രയാഗ അവസാനം വരെ support ആയി നില്‍ക്കുന്നതും വളരെ നന്നായിരുന്നു.

    എഴുത്തിന്റെ ശൈലിയും വളരെ ശ്രദ്ധേയമാണ്… നല്ല ഫീൽ ചെയ്യാൻ കഴിയുന്ന വാക്കുകള്‍ തീര്‍ത്ത വരികള്‍.

    എല്ലാം കൊണ്ടും വളരെ നന്നായിരുന്നു… ശെരിക്കും ഇഷ്ട്ടപ്പെട്ടു.

    ഇതുപോലത്തെ നല്ല കഥകൾ തുടർന്നെഴുതാൻ കഴിയട്ടെ.

    സ്നേഹത്തോടെ ❤️❤️

    1. Thank You?❤️❤️❤️

  3. Safu,

    വായിച്ചതാണ് ഗൗതമിനെ. വീണ്ടും വായിച്ചു. ഒരിക്കൽ കൂടി വെറുതെ മോഹിച്ചു പ്രിയയുടെ പ്രിയപ്പെട്ടവന്റെ ഒരു തിരിച്ചു വരവ്, ആ കുട്ടികളുടെ അച്ഛന്റെ തിരിച്ചുവരവ്. നടക്കില്ലെന്നറിയുമെങ്കിലും.
    ഗൗതം മരിക്കുന്നില്ല, അവളുടെ ഹൃദയത്തിലൂടെ, ഓർമകളിലൂടെ, ഓരോ നിശ്വാസത്തിലൂടെയും അവൻ ജീവിക്കുന്നുണ്ട്.

    ഗൗതം നൊമ്പരമാണ്, രാഷ്ട്രീയപ്പകയുടെ ഇരയായി.
    പ്രിയ അഭിമാനവും, ഭർത്താവ് മരിച്ചപ്പോൾ വേറെ കെട്ടിക്കാൻ നിൽക്കുന്ന കുടുംബക്കാരെ തിരുത്തി പ്രിയപ്പെട്ടവന്റെ കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഗർഭം ധരിച്ചതിന്.

    തന്റെ എഴുത്തിനെക്കുറിച്ച് പറയാൻ വാക്കുകളില്ലെടോ.

    സ്നേഹത്തോടെ, ആശംസകളോടെ നിള..?❤

    1. Thank you again ?❤️

    2. Thank you ?❤️

  4. ❤️??? vere onum parayanilla

    1. Thank u ❤️

  5. ക്യാപ്റ്റൻ 007

    നല്ല feel good story..
    ??
    അടിപ്പൊളി
    KEEP IT UP

    1. Thank u ❤️

  6. എന്താ പറയാ ജീവൻ തുടിക്കുന്ന വരികൾ ❤️?❤️?

    1. Thank u ❤️

  7. Nicely written one.

  8. ❤❤❤മനോഹമായ വരികൾ….. ??

    1. Thank u ❤️

Comments are closed.