ഗൗതം
Author :Safu
സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ് വേണമെങ്കിൽ അതിനുള്ള മാർഗം ഇതല്ല പ്രിയാ ….. ഒരു വിവാഹമാണ് …..”
പ്രയാഗ് ദേഷ്യത്തോടെ പറഞ്ഞു …..
കത്തുന്ന ഒരു നോട്ടമാണ് പ്രിയ തിരികെ നൽകിയത് …….
പ്രിയയുടെ നോട്ടത്തിൽ പ്രയാഗ് ഒന്ന് പതറി ……
ഒന്ന് ശ്വാസം വലിചു വിട്ടു കൊണ്ട് പ്രിയയുടെ അരികിലേക്ക് ചേർന്നിരുന്നു ……
“പ്രിയാ …… ആർ യു ഷുവർ ? ”
പ്രയാഗ് വീണ്ടും ചോദിച്ചു ……
” ഉറപ്പാണ് ….. നൂറ് ശതമാനം ഉറപ്പാണ് ……. ”
പ്രിയ യുടെ വാക്കുകൾ ഉറച്ചതായിരുന്നു …..
” പ്രിയാ ….. യൂ ആർ സ്റ്റിൽ സോ യങ്ങ് ….. ഒന്നുകൂടെ ഒന്ന് ചിന്തിച്ചു നോക്ക് …… ഒരിക്കൽ എല്ലാവരുടെയും എതിർപ്പിനെ അവഗണിച്ചു കൊണ്ട് നീ എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഇന്ന് നീ അനുഭവിക്കുന്നത് …… എന്നിട്ടും ഞങ്ങൾ നിന്റെ കൂടെ നിന്നു …… അതിന് ഞങ്ങൾക്ക് നീ തരുന്ന പണിഷ്മെന്റ് ആണോ നിന്റെ ഈ തീരുമാനവും …..? ”
അത്യധികം അമർഷത്തെ നിയന്ത്രിച്ചു കൊണ്ടാണ് പ്രയാഗ് പ്രിയയോട് ചോദിച്ചത് …..
“പ്രയാഗ് ….. ഇത് ….. ഇത് ആരെയും തോല്പിക്കാനോ തന്നിഷ്ടമോ അല്ല …… ഗൗതമിന്റെ സ്വപ്നമാണ് …… ഗൗതമിന്റെ സ്വപ്നമാണ് സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ് ……ഗൗതമിന്റെ രക്തത്തിൽ ഒരു കുഞ്ഞ് …… ഇന്ന് ഗൗതം കൂടെ ഇല്ലെങ്കിലും അവന്റെ സ്വപ്നം എങ്കിലും എനിക്ക് സാധിച്ചു കൊടുക്കണം ……”
“”പ്രിയ ….. ഡൂ യൂ ഹാവ് എനി ഐഡിയ എബൌട്ട് ദി difficulties ഓഫ് എ സിംഗിൾ മദർ ….? ഇറ്റ്സ് നോട്ട് അറ്റ് ഓൾ ഈസി മോളൂ …… ”
പ്രിയയുടെ അച്ഛനും അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു …….
“പപ്പാ …… ഗൗതം എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും ബെസ്റ് ഹസ്ബൻഡ് ആയിരുന്നു …… സംശയം ഉണ്ടോ പപ്പയ്ക്ക് ആ കാര്യത്തിൽ …..? ”
പ്രിയ തന്റെ അച്ഛന്റെ കൈകൾ നെഞ്ചോരം ചേർത്ത് പിടിചു കൊണ്ട് നിറകണ്ണുകളോടെ ചോദിച്ചു ……
ഇല്ലെന്ന് അദ്ദേഹം യാന്ത്രികമായി തലയാട്ടി ……
” പ്രയാഗിനെ പോലേ തന്നെ പപ്പയ്ക്ക് ഗൗതം സ്വന്തം മകനായിരുന്നു …… സ്വന്തം അച്ഛനായാണ് ഗൗതം പപ്പയെ കണ്ടതും പപ്പയോട് ഇടപഴകിയതും ….. അല്ലെ ….? ”
പ്രിയ വീണ്ടും ചോദിച്ചു …..
നിറകണ്ണുകളോടെ പ്രിയയുടെ അച്ഛൻ അതെ എന്ന് തലയാട്ടി ……
പ്രിയ അതിനൊന്ന് പുഞ്ചിരിച്ചു …..
” പ്രയാഗ് …… നിനക്ക് ഗൗതം എന്നും ഒരു സഹോദരനും സുഹൃത്തും ആയിരുന്നു …… അങ്ങനെ ആയിരുന്നില്ലേ പ്രയാഗ് …..? ”
പ്രിയ തന്റെ അച്ഛന്റെ വശത്ത് നിന്നും തിരിഞ്ഞ് തന്റെ സഹോദരനായ പ്രയാഗിന്റെ നേരെ തിരിഞ്ഞു ……
????
❤️❤️❤️
“പ്രിയ” എന്ന കഥാപാത്രത്തിനാണ് “ഗൗതം” നേക്കാൾ പ്രധാന്യം എന്റെ മനസ് കൊടുത്തത്. ഗൗതം മനസിനെ ശരിക്കും ആകര്‍ഷിച്ചു എന്നതിൽ തര്‍ക്കമില്ല.. ഒരു നോവായി മനസില്‍ നില്ക്കുന്നു എന്നതിലും സംശയമില്ല.. പക്ഷേ പ്രിയ ഒരു വന്‍ വൃക്ഷമായി മനസില്‍ വളര്‍ന്ന് പന്തലിച്ചു നില്ക്കുന്നു. അവളുടെ strong will ഒരു ഹൈലൈറ്റ് ആണ്.
പ്രിയക്ക് ഗൗതമിനോടുള്ള തകര്‍ക്കാന്‍ കഴിയാത്ത സ്നേഹം… ഗൗതമിന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കാന്‍ അവള് കാണിച്ച വാശിയും തീവ്ര പ്രയത്നങ്ങളും എല്ലാം മനസില്‍ പതിഞ്ഞു നില്ക്കുന്നു.
സഹോദരിയുടെ ജീവിതം ചെറുപ്പത്തിലേ ഒറ്റപ്പെട്ട ജീവിതമായി മാറരുത് എന്ന നല്ല ഉദ്ദേശ്യത്തോടെ പ്രയാഗ് അവളെ പറഞ്ഞ് convince ചെയ്യാൻ ശ്രമിക്കുന്നു.. പക്ഷേ പ്രിയയുടെ ഉറച്ച തീരുമാനങ്ങൾ മുന്നിലും അവളുടെ താല്പര്യവും കണക്കിലെടുത്ത് പ്രയാഗ അവസാനം വരെ support ആയി നില്ക്കുന്നതും വളരെ നന്നായിരുന്നു.
എഴുത്തിന്റെ ശൈലിയും വളരെ ശ്രദ്ധേയമാണ്… നല്ല ഫീൽ ചെയ്യാൻ കഴിയുന്ന വാക്കുകള്‍ തീര്‍ത്ത വരികള്‍.
എല്ലാം കൊണ്ടും വളരെ നന്നായിരുന്നു… ശെരിക്കും ഇഷ്ട്ടപ്പെട്ടു.
ഇതുപോലത്തെ നല്ല കഥകൾ തുടർന്നെഴുതാൻ കഴിയട്ടെ.
സ്നേഹത്തോടെ ❤️❤️
Thank You?❤️❤️❤️
Safu,
വായിച്ചതാണ് ഗൗതമിനെ. വീണ്ടും വായിച്ചു. ഒരിക്കൽ കൂടി വെറുതെ മോഹിച്ചു പ്രിയയുടെ പ്രിയപ്പെട്ടവന്റെ ഒരു തിരിച്ചു വരവ്, ആ കുട്ടികളുടെ അച്ഛന്റെ തിരിച്ചുവരവ്. നടക്കില്ലെന്നറിയുമെങ്കിലും.
ഗൗതം മരിക്കുന്നില്ല, അവളുടെ ഹൃദയത്തിലൂടെ, ഓർമകളിലൂടെ, ഓരോ നിശ്വാസത്തിലൂടെയും അവൻ ജീവിക്കുന്നുണ്ട്.
ഗൗതം നൊമ്പരമാണ്, രാഷ്ട്രീയപ്പകയുടെ ഇരയായി.
പ്രിയ അഭിമാനവും, ഭർത്താവ് മരിച്ചപ്പോൾ വേറെ കെട്ടിക്കാൻ നിൽക്കുന്ന കുടുംബക്കാരെ തിരുത്തി പ്രിയപ്പെട്ടവന്റെ കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഗർഭം ധരിച്ചതിന്.
തന്റെ എഴുത്തിനെക്കുറിച്ച് പറയാൻ വാക്കുകളില്ലെടോ.
സ്നേഹത്തോടെ, ആശംസകളോടെ നിള..?❤
Thank you again ?❤️
Thank you ?❤️
❤️??? vere onum parayanilla
Thank u ❤️
നല്ല feel good story..
??
അടിപ്പൊളി
KEEP IT UP
Thank u ❤️
എന്താ പറയാ ജീവൻ തുടിക്കുന്ന വരികൾ ❤️?❤️?
Thank u ❤️
Nicely written one.
Thank u❤️
❤❤❤മനോഹമായ വരികൾ….. ??
Thank u ❤️