ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 [Dinan saMrat°] 88

Views : 3482

ചോട്ടുപാത്രം തുറക്കാൻ തുടങ്ങിയ പ്രിയയുടെ കയ്യിൽ പിടിച്ചു

“ചേച്ചിക്കെന്നോട് ദേഷ്യം ഉണ്ടല്ലേ…

“ഏയ്…”

“എനിക്കറിയാം.. ഞാൻ നിങ്ങളെ ഒക്കെ… ”

ഗീതു നീ ഒരാളെ ഇഷ്ടപ്പെടുന്നത് അത്ര വലിയ തെറ്റല്ല പക്ഷേ നീ ഈ  ചെയ്തത് ഉൾപ്പടെ പലതും തെറ്റുതന്നെയാണ്
“നിനക്കു ഒരു വാക്ക് എന്നോടെങ്ങിളും പറയാരുന്നു അല്ലേ അച്ഛനോട്……”

“അറിയാം ചേച്ചി എല്ലാം എന്റെ തെറ്റാണു.. പലവട്ടം പറയണമെന്ന് കരുതിയ പക്ഷേ എനിക്ക് അതിനു കഴിഞ്ഞില്ല എല്ലാം എല്ലാരിൽ നിന്നും ഒളിക്കാൻ എന്റെ മനസ്സ് എന്നിടുതന്നെ പറഞ്ഞു..”

“ഇനി മനസു പറയുന്നത് കേൾക്കാതെ എന്താ ഉണ്ടായെന്നു പറ.. ”

ഗീതു  അവൾക്കിടന്ന ആ വാർഡിലെക്കു  നോക്കി അവിടെ  ഒഴിഞ്ഞു കിടക്കുന്ന 3 ബെഡ്ഡുകൾ.  അതിലൊരു ബെഡിൽ അവൾ തനിയെ എണിറ്റു ചെന്നു ഇരുന്നു
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
ലെദർ ഷീറ്റ് പൊതിഞ്ഞ ആ ബെഡിലേക്ക് നോക്കി അവൾ പറഞ്ഞു ….

“എല്ലാം ആരംഭിച്ചതും എവിടേനിന്നുതന്നെയാണ് ചേച്ചി….”

“എവിടെയോ മനസിലായില്ല..”

“ഒരിക്കൽ ഞാൻ കാരണം അവൻ കിടന്നതും ഇതേ ബെഡിൽ തന്നെയാരുന്നു…”

“ആര്… ആരുടെ കാര്യമാ നീ പറയുന്നേ…”

“വേറെ ആര് നിങ്ങളൊക്കെ ചതിയാണെന്നു പറയുന്ന അവൻ തന്നെ എന്റെ ശരൺ..

“അവൻ കാരണം അല്ലേ എപ്പോ നീ എവിടെ…”

” ഇതിൽ ശരണിന് ഒരു തെറ്റുമില്ല ചേച്ചി..? ”

“തെറ്റ് നമ്മുടെ ചിന്തകൾക്ക് മാത്രമാണ്…”

പരിചയപ്പെടുന്നതിനു മുൻപ് അവനെനിക്ക് വെറുമൊരു അപരിചിതൻ മാത്രം… അന്നെന്റെ  കൈയിൽ നിന്നും പറ്റിയൊരു അബദ്ധം അവനെ എവിടെ വരെ ഈ ബെഡിൽ വരെ എത്തിച്ചു.
എന്നിട്ടും ഞാനാണ് അത് ചെയ്തതെന്നു  അവൻ ആരോടും പറഞ്ഞില്ല…  എന്നെ  അവിടെ നിന്നും രക്ഷിക്കുകയാരുന്നു.

അവിടുന്നു മാത്രമല്ല പലയിടത്തും പലപ്പോഴും.  പകരമായി അവനോടു പറയാൻ വച്ച നന്ദിവാക്കുകൾ ഒരിഷ്ടമായി വളർന്നു. പിന്നീട് ഞാനവനെ കൂടുതൽ അറിഞ്ഞപ്പോൾ ആ ഇഷ്ടം മോട്ടിട്ടു.  അത് പൂവായോന്നു വിരിയാൻ ഞാനതിന് വെള്ളവും വെളിച്ചവും നൽകി കാത്തിരുന്നു…ആത്തിന്റെ സൗന്ദര്യമെന്തന്ന് അറിയാൻ അതിന്റെ ഗന്ധമോന്നറിയാൻ … എന്റെ ഹൃദയം വല്ലാതെ കൊതിച്ചു….

ആ ഇഷ്ടം അവനുമെന്നോട് ഉണ്ടന്ന് ഞാൻ വിശ്വസിച്ചു,  ഒരിക്കലും ചതിക്കില്ലന്ന് ഞാൻ തിരിച്ചറിഞ്ഞു. ജീവിതസാഹചര്യങ്ങളുടെ പൊള്ളുന്ന വെയിലിൽ  വരണ്ട ആ മനസ്സിലെ ഇനിയും ഉണങ്ങാത്ത ചില്ലകളിൽ പടർന്നുകയറി ഒരു തണലെകൻ ഞാൻ ആഗ്രഹിച്ചു..”

“ഗീതു നീ പറഞ്ഞു വരുന്നത്…”

“അതെ ചേച്ചി…അത് തന്നെ.. സ്വന്തം അഭിപ്രായങ്ങൾക്ക്   എത്രത്തോളം ആഴമുണ്ടന്ന് എനിക്ക് മാത്രെ അറിയൂ….”

അവൾ മെല്ലെ ജനലിനരികിലേക്ക് നടന്നു ജനൽ വാതിൽ ഒരു ചെറിയ ശബ്ദത്തോടെ തുറന്നപ്പോൾ പുറത്തുനിന്നും തണുത്ത കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറി… ദേഹം മുഴുവൻ  ചെറിയൊരു കുളിരെകി കടന്നുപോയി.

ഗീതു, അവൾ തന്റെ ഇടത് കൈ ജനൽകമ്പികളിൽ പിടിച്ചു …

Recent Stories

The Author

Dinan saMrat°

10 Comments

  1. 💓💓loved it.next part pettannidane bro.

    1. 💕💕 തീർച്ചയായും…

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹

    1. 💕💕

  3. നിധീഷ്

    💖💖💖💖💖💖

    1. 💕💕

  4. ❤️❤️❤️🖤❤️❤️❤️

    1. 💕💕

  5. 🎀༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒🎀

    🖤❤️✨🔥

    1. 💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com