ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 [Dinan saMrat°] 88

Views : 3481

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 

“അവൻ ഏത് ##%& മോനായാലും അവൻ തൊട്ടതു നിറവേൽ കുടുബത്തിലെ ഈ ശിവരാമന്റെ മോളെയാ..
ഇതിനു അവൻ അനുഭവിക്കും .
ഇനി എന്താ ചെയ്യണ്ടെന്നു എനിക്കറിയാം….”

ഉടനെ ഒരു ബീപ്പ് ഗിരിഷിന്റ പോക്കറ്റിൽ കിടന്ന ഫോൺ ലൈറ്റ് ഒന്ന് കത്തി അണഞ്ഞു .

ആ call  പ്രേതീക്ഷിച്ചതായതു കൊണ്ടാവണം പേരുപോലും നോക്കാതെ ഗിരീഷ് ഫോൺ അറ്റന്റ് ചെയ്തു.

” പറയടാ എന്തായി ഞാൻ പറഞ്ഞ കാര്യം … മ്മ് .. വേണ്ട…. ആഹ് ഒന്നും ചെയ്യണ്ടാന്ന് പറഞ്ഞില്ലേ.. കാര്യമൊക്കെ ഞാൻ വന്നിട്ട് പറയാം.. “”

സ്ക്രീനിലെ റെഡ് ബട്ടൺ ഒന്ന് സ്വിപ് ചെയ്തു ഗിരീഷ് call കട്ട് ചെയ്തു

“അച്ഛാ ശരൺ   എന്നാ ആ പന്നിടെ പേര് . ജോലിയും കൂലിയും ഒന്നുമില്ല.ആ പുതിയതായ് തുടങ്ങിയ ഫെഡിറ്റിവെല്ലിൽ എന്തോ തരികിട പരുവാടിയാ  ”

“ഞാൻ ഊഹിച്ചു . ഗീതുവിനെ അവിടെ വച്ച് അന്ന് കാണാതായതിനും പിന്നിലും ഇവൻ തന്നെ ആവണം.
“അച്ഛന് അവനെ നേരത്തെ പരിചയം ഉണ്ട”

“ഉണ്ടോന്നോ അവന്റെ മുഖം  എപ്പഴും എന്റെ മനസിൽ ഉണ്ട് .ദൈവമായിട്ട് അവനെ എന്റെ മുന്നിൽ കൊണ്ട് വന്നതാ, വിട്ടുകളഞ്ഞു”

രാധാകൃഷ്ണന്റെയും വീട്ടുകാരുടെയും  മുന്നിൽ വച്ച് ഒരു പ്രശ്നം ഉണ്ടാക്കി ഈ വിഷയം വഷളാക്കണ്ടാന്ന് കരുതി.അത് നമ്മുടെ കുടുബത്തിന്റെ നാണക്കേട് ഓർത്തു വേണ്ടാന്ന് വച്ചതാ…

അവിടെ നിന്നു പോരും മുൻപ് എല്ലാരും കാറിൽ കേറിയ ശേഷം  വീണ്ടു അവനെ അവിടെ എല്ലാം തിരഞ്ഞതാ…

“അതെ അച്ഛാ അവിടെ തന്നെയാ   അവന്റെ വീട്ടിൽ കേറി അവനെ വെട്ടി കീറാൻ എന്റെ കൈയ് തരിക്കുവാ .. ഹും അവനെപ്പോലുള്ള ചെറ്റകൾക്ക് വീടുപോലും കാണില്ല .. അവനെ പെട്ടിലാക്കിയാലെ എന്റെ കലി അടങ്ങു..”

അത് കേട്ട് ഒന്ന് ചിരിച്ചോണ്ട്
“എടാ  നീ ചിലന്തികൾ വലകെട്ടുന്നത് കണ്ടിട്ടില്ലേ.. വലകെട്ടി അതാങ്ങനെ കാത്തിരിക്കും അതിൽ  വലയിൽ വീഴുന്ന  ഇരകളെ അത് നോക്കും കൈയിൽ ഒതുങ്ങുന്ന ഇരകളെ മാത്രെ  അവ തന്റെ വല ഉപയോഗിച്ച് വരിഞ്ഞുമുറുക്കും.ചിലന്തിയെ കൊന്നാലും ആ പശപ്പുള്ള വല നീക്കം ചെയ്യത്  പ്രാണിയെ രക്ഷിക്കുക വളരെ പ്രയാസമാണ്.
അവൻ ആരായാലും എന്തുദേശമാണേലും നമ്മുടെ ഗീതുന്റെ ലൈഫ് അപകടത്തിലാണ്….അവളെ വരിഞ്ഞു മുറുക്കും മുന്നേ  രക്ഷിക്കണം.. അതുകൊണ്ട് അനാവശ്യമായ ഒരു ചെറിയ പ്രേവർത്തി പോലും പാടില്ല.”

അല്പം പരിഭ്രാന്തയായ് അകത്തുനിന്നും പ്രിയ അവിടെക്ക് വന്നു.
“അച്ഛാ   അവൾക്കു തീരെ വയ്യാന്നു തോന്നുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോകട്ടെ..”

Recent Stories

The Author

Dinan saMrat°

10 Comments

  1. 💓💓loved it.next part pettannidane bro.

    1. 💕💕 തീർച്ചയായും…

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹

    1. 💕💕

  3. നിധീഷ്

    💖💖💖💖💖💖

    1. 💕💕

  4. ❤️❤️❤️🖤❤️❤️❤️

    1. 💕💕

  5. 🎀༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒🎀

    🖤❤️✨🔥

    1. 💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com