ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 [Dinan saMrat°] 88

Views : 3482

അവളുടെ മുഖത്തുപോലും നോക്കാതെ

” വേണ്ട  ചെയ്തത് എന്താണുന്നു അവൾക്കു ബോധ്യം വരട്ടെ… ”

രാത്രിയോടെ ഗീതുവിന് ചൂടും പനിയും കൂടി എങ്കിലും ശിവരാമൻ തീരുമാനം മാറ്റിയില്ല.

അടുത്ത ദിവസം
എന്തോ ഒരു ദുസ്വപ്നം കണ്ടാണ് ഗീതു ഞെട്ടി ഉണർന്നത് .. ഹൃദയം വല്ലാതെ ഇടിക്കുന്നു തൊണ്ട വരളുന്നു .. എത്തി മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ  നോക്കി വെള്ളം ഇല്ല.

കിടക്കയിൽ നിന്നെനിക്കാൻ അവൾ മടിച്ചു.വരണ്ടുണങ്ങിയ തൊണ്ടയിൽ ഉമിനീറിന്റെ ചെറിയൊരു നനവ് പടർത്തി വീണ്ടും പുതപ്പു മൂടി കിടന്നു.

സമയം കടന്നുപോയി.. കുറെ കഴിഞ്ഞ് എണിറ്റു.. തല വല്ലാതെ പെരുക്കുന്നുണ്ട് കവിളത്തെ അടിയുടെ വേദനയും പാടും പോയിട്ടില്ല..

മെല്ലെ എണിറ്റു മുഖം കഴുകി
അവൾ അടുക്കളയിലേക്ക് നടന്നു.
അവിടെനിന്ന പ്രിയേച്ചിയെ
ഒന്നും പറയാതെ ഗീതു  പുറകിലൂടെ കെട്ടിപിടിച്ചു..
അപ്രതീക്ഷിതമായി ആരോ പിന്നിൽ നിന്ന് ചുറ്റിപ്പിടിച്ചത് ഒന്നു പേടിച്ചങ്കിലും ഗീതുവാണെന്ന് മനസിലായപ്പോൾ
പ്രിയ അവളെ അല്പം ബലമായി പിടിച്ച് അകത്തി നിർത്തി…

“തൊട്ടുപോകരുത്…”

“ചേച്ചി..

“അതെ ചേച്ചിതന്നെ… മനുഷ്യനിന്നലെ മനസമാധാനമായിട്ട് ഒന്നു ഉറങ്ങിപോലും ഇല്ല.അയിനുള്ളത് എന്റെ പൊന്നുമോള് ഒപ്പിച്ചു വച്ചിട്ടാണല്ലോ  വന്നത്.”

“അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ
എന്തിന്റെ… എന്റെ വാ വല്ലാതെ വരുന്നു.
ഇതുവരെയുള്ള നിന്റെ എല്ലാ തോന്നിവാസത്തിനും  ഞാൻ കൂട്ടുനിന്നിട്ടുണ്ട്,  ഇന്നലെ എവടെ നടന്നതൊക്കെ….
നാലുനേരം ചെല്ലുന്നെന്റെ അസുഖമാണോ..? കണ്ട ഊരും പേരും അറിയാത്ത ആൺപിള്ളേരുടെ കൂടെ കറങ്ങി നടക്കാണാനോടി നിന്നെ ഞാൻ  ഇത്രയും വളർത്തിയത്….? അതിന്റെ നന്ദിയാണോ നീ കാണിക്കുന്നത്…”

ദേ ഗീതു നീ തമാശ കളിക്കരുത് പറഞ്ഞേക്കാം…ഗിരീഷ് നിന്നെ ഏതോ ആണ്പിള്ളേരുടെ കൂടെ കണ്ടാന്ന് പറഞ്ഞപ്പോ  എനിക്കും 2 തരണമെന്ന് തോന്നിയത് പിന്നെ വേണ്ടാന്നു വച്ചതാ….”

ചേച്ചി അവളോട്‌ അങ്ങനെ  പൊട്ടിത്തെറിക്കുമെന്ന്  ഒട്ടും കരുതിയില്ല.
ഒന്നും പാറയാനാവാതെ  കരയാൻ മാത്രമേ അവൾക്ക് കഴിഞ്ഞോള്ളൂ.

“എല്ലാം കാണിച്ചിച്ചുവച്ചിട്ടു അവള് നിന്നു മോങ്ങുന്നോ… ടി നിന്നോടാ ചോദിച്ചേ ആരാടി അവൻ..?”

മറുപടി പറയാതെ കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പുറത്തേക്കുപോയ്‌
പ്രിയ പിന്നാലെ ചെന്നവളുടെ കൈയിൽ പിടിച്ച് നിർത്തി.

“നീ ഏങ്ങോട്ട പൊന്നെ  പറയടി ആരുടെ കൂടെയാടി നീ പോയത് അവനുമായി നിനക്കേന്താടി ബന്ധം മര്യാദക്ക് പറഞ്ഞോ ഇല്ലേ  ഇന്നലെ അവൻ തന്നതിന്റെ ബാക്കി ഇന്ന് ഞാൻ തരും…”

“അന്നാ തല്ല് തല്ലി അങ്ങ് കൊല്ല് ഇതിലും ഭേദം അതാ… ”

അവൾ വീണ്ടും പൊട്ടികരയാൻ തുടങ്ങി.
അതുകണ്ട പ്രിയയ്ക്ക് ഒരു ഭാവമാറ്റവും ഇല്ല.
” നീ എല്ലാരുടെ മുന്നിൽ അഭിനയിക്കുന്നപോലെ എന്റെയെടുത്തു വേണ്ട കേട്ടോ അത്രയ്ക്കു പൊട്ടിയൊന്നുമല്ല ഞാൻ ”

ഗീതു നിസ്സഹായതയോടെ ചേച്ചിയെ നോക്കി എന്നിട്ട് അടുക്കളായിലേക്ക് പോയ്‌…അവിടെ ഷെൽഫിൽ ഇരുന്ന കുപ്പി എടുത്ത് തന്റെ വലതുകയ്യിൽ പത്തിക്കുമേൽ അടിച്ചുപൊട്ടിച്ചു.

ആ ശബ്ദം കേട്ട് പ്രിയ  ഓടിച്ചെന്നപ്പോൾ തറ മുഴുവൻ ചില്ലുപൊട്ടികിടക്കുന്നു അതിന്റെ നടുക്കായ് ഗീതു കൈയിന്നു നിർത്താതെ ഒഴുകുന്ന രക്തം .

Recent Stories

The Author

Dinan saMrat°

10 Comments

  1. 💓💓loved it.next part pettannidane bro.

    1. 💕💕 തീർച്ചയായും…

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹

    1. 💕💕

  3. നിധീഷ്

    💖💖💖💖💖💖

    1. 💕💕

  4. ❤️❤️❤️🖤❤️❤️❤️

    1. 💕💕

  5. 🎀༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒🎀

    🖤❤️✨🔥

    1. 💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com