“ഡൺ. വോയിസ് റിസീവ് ആകുന്നുണ്ട്.”
“സംശയം തോന്നുന്നത് ഏത് ഡിവൈസിൽ നിന്നാണെന്നു അപ്പോൾ തന്നെ പറഞ്ഞു തരണം”
“Ok.”
“അവരോട് ഇങ്ങോട്ടേക്ക് വരാൻ പറ.”
“Ok”
അനി ഫോൺ കാൾ കട്ട് ചെയ്ത് ജോലിക്കാരെ എല്ലാവരെയും കാണാൻ കഴിയുന്ന പൊസിഷനിൽ വന്ന് നിന്ന് വീണ്ടും ഫോണിൽ കൂടി സംസാരിക്കുന്നതായി ഭാവിച്ച് ജാഗ്രതയോടെ കാത്ത് നിന്നു.
ഈ സമയം തന്നെ യുണിഫോമിൽ രണ്ട് പോലീസ് കോസ്റ്റബിൾ മാർ ഒരു ബൈക്കിൽ ആങ്ങോട്ടേക്ക് കയറി വന്ന് നേരെ ആ പ്രായം ചെന്ന മനുഷ്യന്റെ അടുത്ത് നിർത്തി ബൈക്കിൽ നിന്നും ഇറങ്ങി.
“എന്താ സാറേ.”
അൽപ്പം ഭയത്തോടെയും ബഹുമാനത്തോടെയും അയാൾ പോലീസുകാർക്കരികിലേക്ക് നീങ്ങി.
“ഞങ്ങൾ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വന്നതാണ്.
ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീകളെ അറിയുമോ ഇവരെ മുമ്പ് എവിടെ വച്ചെങ്കിലും കണ്ടിട്ടുണ്ടോ.?”
പോലീസു കാരിൽ ഒരാൾ തന്റെ കൈവശം ഉണ്ടായിരുന്ന ഫോട്ടോസ് അയാളെ കാണിച്ചു കൊണ്ട് ചോദിച്ചു.
“ഇല്ല സാറേ ഇതുവരെ ഇങ്ങനൊരു സ്ത്രീയെ കണ്ടിട്ടില്ല.”
ആ പ്രായം ചെന്ന മനുഷ്യൻ ഫോട്ടോകളിലേക്ക് മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
“ഇവിടെ എത്ര ജോലിക്കാരുണ്ട്. എല്ലാവരെയും വിളിക്ക്.”
രണ്ടാമത്തെ പോലീസ് കാരൻ അയാളോട് പറഞ്ഞു.
“ഡാ സതീശാ പ്രവീണേ എല്ലാവരും ഒന്നിങ്ങോട്ടേക്ക് വന്നേ. സാറേ ഞാനടക്കം അഞ്ചു പേരാണ് ഇവിടെ ഉള്ളത് ”
നേരത്തേ പോലീസിനെ കണ്ട് അവിടേക്ക് ശ്രെദ്ധിച്ചിരുന്ന മറ്റ് ജോലിക്കാരും ഉടനെ അവർക്കരികിലായി എത്തി.
അവരും ആ ഫോട്ടോസ് നോക്കി.
സൂപ്പർ kadhyanu
കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ
??
കോളളാ൦. ലേറ്റ് അകലെ..
❤
??
നന്നായിട്ടുണ്ട്