കർമ 9 [Vyshu] 208

ഉസ്മാൻ ഖലീഫ
ആറങ്ങാടി കാസറഗോഡ് ഹോസ്ദുർഗ് srto

********************************

“ഹലോ പപ്പാ ”

“ശ്യാമേ പണി ചെറുതായി പാളി അല്ലെ?”

“അതേ പപ്പാ. നമ്മുടെ ശെൽവൻ…”

“ഞാൻ അറിഞ്ഞു. അവർ നിസാരക്കാർ അല്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ.”

“മനസ്സിലായി. നമ്മുടെ ആളുകളിൽ നിന്നും കിട്ടിയ വിവര പ്രകാരം അവർ വെൽ ട്രെയിൻഡ് ആയ സ്ത്രീകൾ ആണ് എന്ന് ഉറപ്പിക്കാം”

“ഇനി എന്താ നിന്റെ പ്ലാൻ?”

“പോലിസ് അന്വേഷണം നടക്കുന്നുണ്ട് അവരിൽ നിന്നും വിവരങ്ങൾ ചോർത്തണം. കുറച്ച് കാര്യങ്ങൾക്ക് വ്യക്തത വരുത്താനുണ്ട്. അതിന് ശേഷം ഞാൻ പപ്പയെ വിളിക്കാം.”

“ഉം ശെരി. സൂക്ഷിക്കണം. വീണ്ടും ഒരു ആക്രമണം അത് ഏത് നിമിഷവും പ്രതീക്ഷിക്കാം.”

“ഇല്ല പപ്പാ പെട്ടെന്ന് അവർ ഇനിയൊരു അക്രമണത്തിന് മുതിരില്ല. ആ സമയം മതി എനിക്ക് അത് ആരായാലും അവരെ കണ്ടെത്തി ഇല്ലാതാക്കാൻ. അവരെ മാത്രമല്ല അവരുടെ കുടുംബം മൊത്തം ഞാൻ തകർക്കും.”

ഒരു വന്യമായ പുച്ഛം കലർന്ന ചിരിയോടെ ശ്യാം പറഞ്ഞു.

************

ഫോൺ കാൾ ഡിസ്‌കണക്ട് ആയതോടെ ശ്യാം മുന്നിൽ നിറച്ചു വച്ച മദ്യം ചുണ്ടോട് ചേർത്ത് മെല്ലെ കണ്ണുകളടച്ചു.

ആരായിരിക്കും ഇത്ര പ്രബലനയാ ശത്രു. താൻ നാളിതുവരെ എതിരിട്ടവരെ എല്ലാം നിഷ്കരുണം കൊന്ന് തള്ളിയിട്ടുണ്ട്. ഇതിപ്പോൾ ജീവിതത്തിൽ ആദ്യമായി ഏറ്റ പരാജയം തന്നെയാണ്.

പാലക്കാട് എത്തിയ ശേഷം കോശിച്ചായന്റെ സംരക്ഷണം ശെൽവനെ ഏല്പിച്ച് ഹസയുടെയും ആ വക്കിലിന്റെയും കൊലപാതകത്തിന് പിന്നാലെ പോയതായിരുന്നു. പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല തന്റെ കൂട്ടത്തിൽ ഒരുത്തനെ അവർ വീഴ്ത്തുകയും ചെയ്തു.

…………

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.