കർമ 9 [Vyshu] 208

“നമ്മുടെ ക്രൈം സീനുകളിൽ പ്രതികൾ ഉപയോഗിച്ചിരുന്നു വാഹനങ്ങളിൽ ഉപയോഗിച്ച രെജിസ്ട്രേഷൻ നമ്പറിന്റെ പിറകെ ആയിരുന്നു ഞാൻ.

മോഷ്ടിച്ചെടുത്ത വാഹനങ്ങളിൽ അവരുടെ കൈവശം ഉള്ള ഡോക്യൂമെന്റസ് പ്രകാരമുള്ള വണ്ടി നമ്പർ ഉപയോഗിച്ചാണ് അവർ സഞ്ചരിച്ചിരുന്നത്.

നമ്മൾ സാധാരണ ചെക്കിങ്ങിന് ഇടയിൽ വണ്ടിയുടെ R C യും ഇൻഷുറൻസും പൊലുഷൻ പേപ്പറും ജസ്റ്റ്‌ ഒന്ന് വണ്ടിയുമായി സാമ്യപ്പെടുത്തി നോക്കും. വാലിഡിറ്റി നോക്കും പിന്നെയും സംശയം തോന്നിയാൽ നമ്മുടെ വെബ് സൈറ്റിലോ അപ്ലിക്കേഷനിലോ കയറി വണ്ടി ഡീറ്റൈൽസ് അടിച്ച് അത് വെരിഫൈ ചെയ്യും വണ്ടി കടത്തി വിടും അത്രമാത്രം. അപ്പോൾ ഞാൻ പറഞ്ഞത് പോലെയുള്ള വണ്ടിയും നമ്പറും ഉണ്ടെങ്കിൽ പ്രതികൾക്ക് ഇഷ്ടത്തിന് വാഹനത്തിൽ സഞ്ചരിക്കുകയും ചെയ്യാം ഒരിക്കലും വണ്ടി നമ്പർ ട്രേസ് ചെയ്തു പിടിക്കപ്പെടുകയും ഇല്ല.

ആ വഴിക്ക് ചിന്തിക്കുമ്പോൾ R C യുടെയും ഇൻഷുറൻസിന്റെയും കോപ്പി കിട്ടിയത് കൊണ്ടാകും പ്രതികൾ ആ നമ്പർ ഉപയോഗിച്ചിട്ടുണ്ടാവുക എന്ന അനുമാനത്തിൽ ഞാൻ എത്തി.

ബന്ധപ്പെട്ട R C ഓണർസിനെ ഞാൻ കോൺടാക്ട് ചെയ്തു. അവരുടെ അടുത്ത് നിന്ന് വണ്ടിയുടെ ഡോക്യുമെന്റ്സ് മറ്റൊരാളിലേക്ക് എത്താനുള്ള വഴി അന്വേഷിച്ചു. ഏതാണ്ട് അഞ്ചോ ആറോ മാസം മുമ്പ് മേല്പറഞ്ഞ വാഹനങ്ങൾ എല്ലാം തന്നെ പാലക്കാട് മലപ്പുറം ബോർഡറിൽ ഉള്ള വർക്ഷോപ്പിൽ വച്ച് റിപ്പയർ ചെയ്തിട്ടുണ്ട്.”

“അനി ഇത് വളരെ വൈൽഡ് ഗസ്സ് അയാണ് എനിക്ക് തോന്നുന്നത്.
ഒരേ നമ്പറിൽ ഒരേ മോഡലിലുള്ള രണ്ട് വണ്ടികൾ വളരെ വിരളമായിട്ടാണെങ്കിലും രണ്ട് വണ്ടിയും ഒരേ സമയം പിടിക്കപ്പെട്ടാൽ അല്ലെങ്കിൽ ഒരേ സ്ഥലത്തേക്ക് എത്തിപ്പെട്ടാൽ? കൂടാതെ റിപ്പയർ ചെയ്യാൻ കൊടുത്തു എന്നത് കൊണ്ട് വണ്ടിയുടെ R C യും ഇൻഷുറൻസ് കോപ്പിയും കിട്ടണം എന്ന് ഇല്ലല്ലോ.”
സംശയത്തോടെ ഹരി ചോദിച്ചു.

“നിലവിലെ ക്രൈം സീനിൽപ്പെട്ട വാഹനങ്ങളിൽ ആദ്യത്തേത് ഒഴികെ ബാക്കി എല്ലാം കേരളത്തിൽ രജിസ്റ്റർ ചെയ്തവയാണ്. വിചിത്രം എന്ന് പറയട്ടെ ആ വണ്ടികൾ എല്ലാം തന്നെ ഇപ്പോൾ ഉപയോഗ ശൂന്യമായി വിവിധ ഇടങ്ങളിലെ വർക്ഷോപ്പുകളിൽ കിടക്കുകയാണ്.

മാത്രമല്ല.ഞാൻ നാളെ പോകുന്ന വർക്ഷോപ്പിൽ വച്ച് മേല്പറഞ്ഞ വണ്ടികളുടെ ഇൻഷുറൻസ് പുതുക്കുകയും ചെയ്തിട്ടുണ്ട്‌. അന്വേഷണത്തിൽ വർക്ഷോപ്പിൽ വച്ച് അവിടത്തെ ആള്ക്കാര് തന്നെയാണ് വണ്ടി ഉടമകൾക്ക് ഇൻഷുറൻസ് പുതുക്കി നൽകിയിട്ടുള്ളത് എന്ന് മനസ്സിലായി. എന്റെ ഊഹം ശരിയാണെങ്കിൽ അവിടെ ഉള്ള ആർക്കോ നമ്മൾ തിരയുന്ന പ്രതികളുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധം ഉണ്ട്.”

“എന്നാൽ നമുക്ക് ഒരുമിച്ചു പോകുന്നതല്ലേ നല്ലത്.”
ലേഖ സംശയത്തോടെ ചോദിച്ചു.

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.