കർമ 9 [Vyshu] 208

“ആ ഹലോ…”
……..

“ആ ജസി പറയെടാ എത്ര നാളായി വിളിച്ചിട്ട്….”
……..

“ആ ok ഞാൻ അന്വേഷിക്കാം നീ നംബർ വാട്സാപ്പിൽ അയക്ക്…”
……..

“ok ടാ ബൈ….”

***********

“ആരായിരുന്നു ഫോണിൽ”
ജസി എന്ന പേര് കേട്ടത് കൊണ്ട് തന്നെ ലേഖ അനിയുടെ നേരെ കുശുമ്പോടെ ചോദ്യം തൊടുത്തു

നീ പിണങ്ങേണ്ട അതെന്റെ വീടിനടുത്തുള്ള ഒരു ഫ്രണ്ടാ. പേര് ജസി ജോസഫ്‌. ഒരു വണ്ടിയുടെ നമ്പർ ട്രേസ് ചെയ്ത് ആളെ കണ്ട് പിടിച്ചു തരുമോ എന്ന് ചോദിക്കാൻ വിളിച്ചതാ.

അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ആണ് അനിയുടെ ഉള്ളിൽ ഒരു സ്പാർക് അടിച്ചത്.

“ആ സ്കോർപിയോ വണ്ടി നമ്പർ എത്രയാണ്.”
വീണ്ടും ലേഖയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് വെപ്രാളത്തിൽ അനി ചോദിച്ചു.

“ഒരു മിനിറ്റ് ”
ലേഖ തന്റെ ഫോണിൽ സുനിൽ കുമാർ അയച്ച ഫോട്ടോസ് തിരഞ്ഞു.

“ആ കിട്ടി KL 60 J 8628.
ഇത് സുനി അയച്ച് തന്ന ഫോട്ടോയിൽ ഉള്ള നമ്പർ ആണ് ഒറിജിനൽ ആകാൻ ഒരു സാധ്യതയും ഇല്ല” ഭാഗികമായി കത്തിയ സ്കോർപിയോയുടെ ചിത്രം അനിക്ക് നേരെ നീട്ടിക്കൊണ്ട് ലേഖ പറഞ്ഞു.

“താൻ ഏതായാലും വണ്ടിയുടെ ചെസിസ് നമ്പറും എൻജിൻ നമ്പറും കൂടി സംഘടിപ്പിച്ചു താ ബാക്കി ഞാൻ നോക്കിക്കൊള്ളാം.”

കേസന്വേഷണത്തിന് ഒരു പുതിയ മാർഗം കണ്ടെത്തിയ സന്തോഷത്തോടെ ആണ് അനി ലേഖയുടെ ക്യാബിൻ വീട്ടിറങ്ങിയത്

തന്റെ ചെയറിലേക്കെത്തിയ ഉടനെ തന്നെ അനി തന്റെ ലാപ്ടോപ് ഓൺ ചെയ്ത് ലേഖ നൽകിയ വണ്ടി നമ്പർ സെർച്ച്‌ ചെയ്തു.

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.