കർമ 9 [Vyshu] 208

വരാൻ പോകുന്ന പുലരികൾ എന്റേതാണ്. വീഴ്ത്തും ഞാൻ അത് ഏത് കൊലകൊമ്പൻ ആയാലും.

അവശേഷിച്ച മദ്യം കൂടി ഒറ്റ വലിക്ക് അകത്താക്കിയ ശേഷം തന്റെ പിസ്റ്റൽ അരയിൽ തിരുകി ശ്യാം ഹോട്ടൽ റൂമിൽ നിന്നും കാർ പാർക്കിങ്ങിലേക്ക് നീങ്ങി.

***************

“ലേഖ താൻ ആ വണ്ടിയുടെ എൻജിൻ നമ്പറും ചേസിസ് നമ്പറും അന്വേഷിച്ചോ?”
ലേഖയുടെ കാബിനിലേക്ക് കയറിക്കൊണ്ട് അനി ചോദിച്ചു.”

“യെസ് ; ഇറ്റ്സ് ഫേക്ക്. അത് പത്തനാപുരത്തിൽ വച്ച് മിസ്സിംഗ്‌ ആയ സ്കോർപിയോ വണ്ടി ആണ്.”

“അടിച്ചു മാറ്റിയ വണ്ടി അല്ലെ?’

“അതേ.”

“ഞാൻ ഊഹിച്ച പോലെ തന്നെ. പിന്നെ ഞാൻ നാളെ ലീവ് ആയിരിക്കും”

“എന്താടാ? എന്തിനാ ലീവ് എടുക്കുന്നത്?”

“കേസിന്റെ കാര്യത്തിനാ. നാളെ പാലക്കാട് വരെ പോവുകയാണ്. അവിടെ മലപ്പുറം ബോർഡറിൽ ഉള്ള വർക്ഷോപ്പിൽ ചെറിയൊരു ഇൻവെസ്റ്റിഗേഷൻ”
ഒരു കള്ളച്ചിരിയോടെ ആയിരുന്നു അനി അത് പറഞ്ഞത്.

“മോന് എന്തോ കാര്യമായ ക്ലൂ കിട്ടിയപോലുണ്ടല്ലോ?”
അനിയുടെ മുഖത്തെ ചിരി ശ്രദ്ധിച്ചു കൊണ്ട് ലേഖ പറഞ്ഞു.

“ശെരിയാ ഒരു കച്ചിത്തുരുമ്പ് കിട്ടിയിട്ടുണ്ട് ”

ലേഖ ആകാംഷയോടെ അനിയുടെ മുഖത്തേക്ക് നോക്കി”

“നമ്മുടെ ക്രൈം സീനുകളിൽ എല്ലാത്തിലും ഉൾപ്പെട്ടിട്ടുള്ള വളരെ വീദൂരമായൊരു കോമൺ ഫാക്ടർ ഞാൻ കണ്ടെത്തി.”

“എന്താ അത് ”

ഈ സമയം ലേഖയ്ക്കും അനിക്കും അരികിലായി ഷെറിനും ഹരിയും കൂടി എത്തിയിരുന്നു അവരും അനി പറയുന്നത് കേൾക്കാൻ ആകാംഷയോടെ കാതോർത്തു.

“മുമ്പ് ഷെറിൻ ചോദിച്ച ഒരു സംശയം ഇല്ലേ. “അവർക്ക് എങ്ങനെ സെയിം മോഡൽ വണ്ടിയുടെ ഡോക്യൂമെന്റസ് കിട്ടി എന്ന്.” ആ സംശയം ആണ് ഇപ്പോഴത്തെ എന്റെ കച്ചിത്തുരുമ്പ്. ”

” എനിക്ക്‌ ഒന്നും മനസ്സിലായില്ല. നീ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറ.”
ആകാംഷയോടെ ലേഖ വീണ്ടും പറഞ്ഞു.

ഷെറിന്റെയും ഹരിയുടെയും മുഖ ഭാവത്തിൽ നിന്ന് അവർക്കും ഒന്നും മനസ്സിലായില്ല എന്ന് അനിക്ക് ബോധ്യമായി.

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.