കർമ 9 [Vyshu] 208

“ഇല്ല സാറേ പരിചയം ഇല്ല.”

“ഞാനും കണ്ടിട്ടില്ല. എന്താ സാറേ എന്താ പ്രശ്നം.?”
അതിൽ ഒരുത്തൻ ആകാംഷയോടെ ചോദിച്ചു.

“മോഷണം, വ്യാജ രേഖ ചമക്കൽ.
വണ്ടി അടിച്ചു മാറ്റി അതിൽ വ്യാജമായി മറ്റൊരു വണ്ടിയുടെ RC ഡീറ്റെയിൽസ് കയറ്റി ഡ്യൂപ്ലിക്കേറ്റ് RC ഉണ്ടാക്കി വിൽക്കുന്ന കള്ളികളാ രണ്ടും.”

“ഇവരെ ക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടനെ സ്റ്റേഷനിൽ അറിയിക്കണം.”

“ശെരി സാർ. ഞങ്ങൾ അറിയിക്കാം.”

“ആ പിന്നെ പണിയാൻ തരുന്ന വണ്ടികളുടെ RC യും മറ്റും ഭദ്രമായി സൂക്ഷിച്ചോ. ഇത് പോലൊരു വർക്ഷോപ്പിൽ നിന്നാ അവർക്ക് വ്യാജ RC ഉണ്ടാക്കാനുള്ള പേപ്പേഴ്സ് കിട്ടിയത്.”

“ഉവ്വ് സാർ.”

അവരുടെ സംഭാഷണങ്ങൾ കുറച്ച് മാറി അനി സുസൂഷമം വീക്ഷിക്കുന്നുണ്ടായിരുന്നു.

ജോലിക്കാരിൽ ഓരോ ആളുടെയും മുഖ ഭാവങ്ങൾ പഠിക്കുകയായിരുന്നു അനി. അതിൽ പ്രായം നന്നേ കുറഞ്ഞ ഒരാളുടെ മുഖം അൽപ്പം പരിങ്ങലിൽ ആണെന്ന് അനിക്ക് തോന്നി.

ചൂണ്ടയിൽ കോർത്ത ഇരയുമായി വർക്ഷോപ്പിൽ ഹരിയും കിലോമീറ്ററുകൾക്കിപ്പുറം ഹരിയും ലേഖയും ഷെറിനും ക്ഷമയോടെ കാത്തിരുന്നു.

പോലീസ് കാർ പോയ ശേഷവും കുറച്ച് സമയം കൂടി അവർ അതിനെപ്പറ്റി സംസാരിച്ചു ഇതെല്ലാം തന്റെ ബ്ലൂട്ടൂത്ത് സെറ്റിലൂടെ അനി ശ്രെവിക്കുന്നുണ്ടായിരുന്നു. അതിലൊന്നും പ്രത്യേകിച്ച് സംശയം തോന്നുന്ന രീതിലുള്ള കാര്യങ്ങൾ ഉണ്ടായിരുന്നില്ല.

ജോലിക്കാർ എല്ലാവരും അവരവരുടെ പണികളിലേക്ക് തിരികെ പോകുമ്പോൾ അനിയുടെ ഉള്ളിൽ നിരാശ ഉടലെടുക്കുക ആയിരുന്നു.

“ഹലോ അനി അനി.”

“ആ ഹലോ.”
ഹരിയായിരുന്നു ഫോണിൽ

“ഒരു അപ്ഡേറ്റ് ഉണ്ട്. ഡിവൈസ് മൂന്നിൽ നിന്നും വോയിസ്‌ റിസീവ് ആകുന്നുണ്ട്. ആരോ ഫോണിൽ RC യുടെയും മറ്റും സംസാരിക്കുന്നുണ്ട്.”

“Ok ഞാൻ നോക്കാം. വോയിസ്‌ റെക്കോർഡ് ആക്കുന്നുണ്ടല്ലോ.”

“യെസ് ഡാ.”

“Ok”

ഡിവൈസ് മൂന്ന് ഫിറ്റ്‌ ചെയ്തത് വാഷ് റൂമിൽ ആണെന്ന് മനസ്സിലാക്കിയ അനി ഫോൺ ചെയ്യുന്നത് ആരാണെന്നു മനസ്സിലാക്കുവാനായി വാഷ് റൂമിന്റെ പുറത്തെ ഇടനാഴിയിലേക്ക് കയറി നിന്നു. വീണ്ടും ഫോണിൽ കൂടി സംഭാഷണം തുടർന്നു.

“ഹരി അവൻ എന്താ സംസാരിക്കുന്നത്. വോയിസ്‌ എന്റെ ഫോണും ആയി കൂടി കണക്ട് ചെയ്.”

“Ok.”

…………………..

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.